'സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ നികേഷിനെക്കുറിച്ച് സംസാരിച്ചത് ഞാന്‍' വെളിപ്പെടുത്തല്‍
എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ നികേഷ് കുമാറിനെ കുറിച്ച് സംസാരിക്കുന്നത് താന്‍ ആണെന്ന് സ്വപ്നയുടെ സുഹൃത്ത് ഇബ്രാഹിം. സ്വപ്ന പ്രശ്നങ്ങള്‍ അറിയിച്ചപ്പോള്‍ നികേഷ് കുമാറിനോട് പറഞ്ഞ് പുറത്തെത്തിക്കാനാണ് ശ്രമിച്ചത്.
സ്വപ്ന ആത്മഹത്യയുടെ വക്കിലാണെന്നും സ്വര്‍ണകടത്ത് കേസില്‍ ട്രാപ്പിലാണെന്നും പറഞ്ഞപ്പോള്‍ അവരെ രക്ഷിക്കാനായിട്ട് ഒരു രക്ഷകന്റെ വേഷത്തിലാണ് സാറിനെ താന്‍ കണ്ടതെന്നും ഇബ്രാഹിം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിലായിരുന്നു പരാമര്‍ശം.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

'നികേഷ് കുമാറിനെ അറിയില്ല. ചാനല്‍ ചര്‍ച്ചയില്‍ കണ്ടിട്ടുണ്ട്. സ്വപ്ന ഒരു ട്രാപ്പിലാണ് ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞപ്പോള്‍ അവരെ രക്ഷിക്കാനായിട്ട് ഒരു രക്ഷകന്റെ വേഷത്തിലാണ് സാറിനെ ഞാന്‍ കണ്ടത്.അവര്‍ ഞങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ട്രാപ്പിലാണ് എന്ന് പറഞ്ഞ് സ്വപ്ന ഞങ്ങളുടെ മുമ്പില്‍ കരഞ്ഞു. എച്ച് ആര് ഡി എസ് ജോലി സംബന്ധമായിട്ടും അതിന് ശേഷം അവര്‍ ഈ മൊഴി കൊടുത്തിട്ട് മീഡിയയില്‍ ഈ കാര്യങ്ങള്‍ പറഞ്ഞതും തെറ്റാണെന്ന് പറഞ്ഞിരുന്നു. നികേഷ് കുമാറുമായി ഫോണില്‍ സംസാരിച്ചിട്ടയില്ല. ഷാജ് കിരണിന്റെ കൂടെ ചാനലില്‍ വന്നപ്പോഴാണ് സാറിനെ ഞാന്‍ നേരിട്ടു കാണുന്നത്.' ഇബ്രാഹിം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് വിവാദമായതിന് പിന്നാലെ മാധ്യമപ്രവര്ത്തകന് നികേഷ് കുമാറിന്റെ പേര് വിഷയത്തിലേക്ക് വലിച്ചിടാന്‍ ശ്രമം നടന്നിരുന്നു. ഷാജ് കിരണിനെതിരെ സ്വപ്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നികേഷിന്റെ പേരും സംഭവത്തില്‍ പരാമര്‍ശിക്കാന്‍ തുടങ്ങിയത്. നികേഷിന് സ്വപ്നയുടെ ഫോണ്‍ കൈമാറാന്‍ ഷാജ് കിരണ്‍ പറഞ്ഞിരുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഷാജ് പറഞ്ഞിരുന്നു. താന്‍ ഫോണ്‍ കൈമാറാന്‍ പറഞ്ഞിരുന്നില്ല നികേഷിനെ കണ്ട് കാര്യങ്ങള്‍ പറയൂ എന്നുമാത്രമാണ് പറഞ്ഞിരുന്നതെന്നും ഷാജ് കുമാര്‍ പറഞ്ഞിരുന്നു.

താന്‍ സ്വപ്ന സുരേഷിനെ ഇന്ന് വരെ വിളിച്ചിട്ടില്ലെന്നും തനിക്ക് ഫോണില്‍പ്പോലും അവരെ വിളിക്കേണ്ടി വന്നിട്ടില്ലെന്നും നികേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്നും നികേഷ് കുമാര്‍ പറഞ്ഞിരുന്നു. സ്വപ്നയോ ഷാജ് കിരണോ തന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ലെന്നും അറ്റം വരെ പോകുമെന്നും നികേഷ് പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു സ്വപ്ന ഷാജ് കിരണിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ വന്നുകണ്ട് ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്ന പറഞ്ഞത്. രഹസ്യമൊഴി പിന്‍വലിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പറയണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞിരുന്നു.

എന്നാല്‍, ഷാജ് കിരണ്‍ സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ രംഗത്തുവന്നു. സ്വപ്ന തന്റെ സുഹൃത്താണെന്നും സ്വപ്ന വിളിച്ചിട്ടാണ് പാലക്കാട് പോയതെന്നും ആണ് ഷാജ് കിരണ്‍ ആരോപിച്ചത്. തനിക്ക് മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനേയൊ ഒന്നുമറിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.

താന്‍ സ്വപ്നയെ കാണുമ്പോള്‍ അവര്‍ പറഞ്ഞത് ആത്മഹത്യ ചെയ്യും എന്നാണ് സ്വപ്ന അത്രമാത്രം ക്ഷീണിത ആയിരുന്നു. അവര്‍ക്ക് കാര്‍ഡിയാക്ക് പ്രശ്നം ഉണ്ട്. ഞാന്‍ അവരോട് ഇത്രമാത്രം അറ്റാച്ച്ഡ് ആയതിന്റെ കാരണം നേരത്തെ പറഞ്ഞല്ലോ. സ്വാഭാവികമായി അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അത് വൈകാരിക പ്രശ്നമായി ഫീല്‍ ചെയ്യും. ഞാന്‍ ഫോണ്‍ കൊടുക്കണം എന്നല്ല പറഞ്ഞത്. നിങ്ങള്‍ പേഴ്സണലി പുള്ളിക്കാരനെ കണ്ട് കൃത്യമായി പറയൂ എന്നാണ്. എനിക്ക് രണ്ട് ഫോണുകളാണ് ഉള്ളത്. എന്റെ രണ്ട് ഫോണും ഏത് അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കിലും പരിശോധിക്കാം, എന്നാണ് ഷാജ് കിരണ്‍ പറഞ്ഞത്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications