• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ 2 മന്ത്രിമാര്‍ക്ക് കുരുക്ക്; കോണ്‍സുലേറ്റിലെത്തിയത് മൂന്നിലേറെ തവണ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണകടത്തില്‍ ഭീകരവാദ ബന്ധം ആവര്‍ത്തിക്കുകയാണ് ദേശീയ അന്വേഷ എജന്‍സി. ഇത് സംബന്ധിച്ച കേസ് ഡറയി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരെ യുഎപിഎ നിലില്‍ക്കുമോയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സി രാധാകൃഷ്ണപിള്ളയാണ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയത്.

 ജാമ്യഹര്‍ജി

ജാമ്യഹര്‍ജി

സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കേസിലെ ഭീകരവാദബന്ധം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കോടതി ആരാഞ്ഞത്. കേസില്‍ ഭീകരവാദ ബന്ധം ഉണ്ടെന്നാണ് കേസ് അന്വേഷണ ഡയറി കോടതിയില്‍ സമര്‍പ്പിച്ചു കൊണ്ട് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ വിജയകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ഭീകരവാദ

ഭീകരവാദ

വിദേശത്ത് നിന്നും ഭീമമായ തോതില്‍ സ്വര്‍ണ്ണം കടത്തിയത് രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതാണ്. ഇതിലൂടെ സമ്പാദിച്ച സ്വര്‍ണ്ണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചത്. കേസിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒന്നുമില്ല. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതും പരിഗണിച്ചാണ് കേന്ദ്രം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വിജയകുമാര്‍ കോടതിയില്‍ വ്യക്തമാക്കി.

യുഎപിഎ നിലനില്‍ക്കില്ല

യുഎപിഎ നിലനില്‍ക്കില്ല

കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞത്. ജുലായ് അഞ്ചിനാണ് സ്വര്‍ണ്ണം പിടികൂടുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം കേസ് എന്‍ഐഎയ്ക്ക് കൈമാറി. ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു. ഇതൊരു നികുതി വെട്ടിപ്പ് കേസ് മാത്രമാണെന്നും ജിയോ പോള്‍ പറഞ്ഞു.

2 മന്ത്രിമാരുടെ സന്ദര്‍ശനം

2 മന്ത്രിമാരുടെ സന്ദര്‍ശനം

‌അതേസമയം, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാനേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

പ്രോട്ടോക്കോള്‍ ലംഘനം

പ്രോട്ടോക്കോള്‍ ലംഘനം

സംസ്ഥാന സര്‍ക്കാറിലെ രണ്ട് മന്ത്രിമാരുടെ സന്ദര്‍ശനത്തിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരിക്കുന്ന സമയത്ത് സ്വപ്ന സുരേഷ് മുന്‍കൈ എടുത്താണ് ഈ മന്ത്രിമാരെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണ് വിവരം.

മകന്‍റെ വീസാ കാര്യത്തിനും

മകന്‍റെ വീസാ കാര്യത്തിനും

ഔദ്യോഗികവും സ്വകാര്യവുമായ കാര്യങ്ങള്‍ക്കായി ഇരുവരും മൂന്നിലേറ തവണ വീതം കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്നാണ് വിവരം. ഒരു മന്ത്രി മകന്‍റെ വീസാ കാര്യത്തിനും പോയി. നയതന്ത്ര കാര്യാലയങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണമെന്നതാണ് ചട്ടം.

cmsvideo
  Balabhaskar's last words to doctor | Oneindia Malayalam
  അനുമതി തേടേണ്ടത്

  അനുമതി തേടേണ്ടത്

  സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. വിദേശ കോണ്‍സുലേറ്റുകള്‍ക്ക് സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. എന്നാല്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്‍റെ കാര്യത്തില്‍ പലപ്പോഴും ഇത് ലംഘിക്കപ്പെട്ടതായാണ് സൂചന.

  മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു

  മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു

  അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തന്നിലേക്ക് വരുമെന്ന് ഭയന്ന് നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കേസിലെ മുഖ്യപ്രതിയായ കെടി റമീസ് നശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായ നിര്‍ണ്ണായ വിവരങ്ങള്‍ അടങ്ങിയ ഫോണാണ് ഇയാള്‍ നശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

  വിവരം ലഭിച്ച ഉടന്‍

  വിവരം ലഭിച്ച ഉടന്‍

  നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവെച്ചതായി വിവരം ലഭിച്ച ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ റമീസ് നശിപ്പിച്ചു കളയുകയായിരുന്നു. ഫോണ്‍ നശിപ്പിച്ചു കളഞ്ഞ സ്ഥലം തെളിവെടുപ്പിനിടയില്‍ റമീസ് അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. ഫോണിന്‍റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത രീതിയിലാണ് നശിപ്പിക്കപ്പെട്ടത്.

  11 പ്രതികള്‍ക്കും

  11 പ്രതികള്‍ക്കും

  കേസില്‍ ഇതുവരെ അറസ്റ്റിലായ മറ്റ് 11 പ്രതികള്‍ക്കും റമീസിന്‍റെ നശിപ്പിക്കപ്പെട്ട ഫോണിന്‍റെ നമ്പര്‍ അറിയില്ല. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ഉന്നതരുമായി ബന്ധപ്പെടാന്‍ റമീസ് ഉപയോഗിച്ചിരുന്ന ഫോണാണ് നശിപ്പിക്കപ്പെട്ടതെന്നാണ് നിഗമനം.

  പുതിയ രീതിയില്‍ കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിച്ചു തുടങ്ങി; നിയന്ത്രണങ്ങളില്‍ പിടിമുറുക്കി പോലീസ്

  English summary
  gold smuggling case: Swapna Suresh's statement trap for 2 ministers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X