കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ സപ്ന മുഹമ്മദ്; മലയാളിയല്ല.. അറബി വേഷവും അമേരിക്കൻ ഇംഗ്ലീഷും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കേസിലെ മുഖ്യ ആസൂത്രകയെന്ന് കണക്കാക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തേയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

'ഇതാണ് ആ തെളിവ്'; ഗീതു മോഹൻദാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഐഷ സുൽത്താന'ഇതാണ് ആ തെളിവ്'; ഗീതു മോഹൻദാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഐഷ സുൽത്താന

ക്രൈംബ്രാഞ്ച് കേസിലെ പ്രതിയായ, യുഎഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ട ആൾ എങ്ങനെയാണ് ഐടി വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിതയായതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

 സ്പേസ് പാർക്കിൽ

സ്പേസ് പാർക്കിൽ

സ്പേസ് പാർക്ക് പോലൊരു നിർണായകായ പദ്ധതിക്ക് കീഴിൽ ഓപ്പറേഷൻസ് മാനേജരായി സപ്നയ്ക്ക് എങ്ങനെയാണ് നിയമനം ലഭിച്ചതെന്നാണ് ഉയരുന്ന ചോദ്യം. ഒക്ടോബർ അവസാനമാണ് കെഎസ്ഐടിഐഎലിന്റെ സ്പേസ് പാര്‍ക്കിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ (പിഎംയു) സ്വപ്നയ്ക്ക് ജോലി ലഭിക്കുന്നത്.

 തിരിച്ചറിയൽ കാർഡ്

തിരിച്ചറിയൽ കാർഡ്

സ്പേസ് കോൺക്ലേവ് നടത്തുന്നതിനായി മാത്രമായിട്ടാണ് പിഎംയു രൂപീകരിച്ചത്. ജോലിക്ക് ഒരു ലക്ഷത്തിലേറെ രൂപയായിരുന്നു സപ്നയ്ക്ക് ശമ്പളമായി ലഭിച്ച് കൊണ്ടിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ചുള്ള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ സ്വപ്ന ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 മലയാളിയെന്ന വിവരം മറച്ച് വെച്ചു

മലയാളിയെന്ന വിവരം മറച്ച് വെച്ചു

അതേസമയം സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിൽ കറങ്ങി നടന്നിരുന്നത് സപ്ന മുഹമ്മദ് എന്ന വ്യാജ പേരിലാണെന്ന് ന്യൂസ് 18 മലയാളം റിപ്പോർട്ട് ചെയ്തു. മലയാളിയാണെന്ന വിവരം മറച്ച് വെച്ച് കൊണ്ടായിരുന്നത്രേ ഇവർ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താറുള്ളത്.

Recommended Video

cmsvideo
പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam
 അറബിയും ഇംഗ്ലീഷും

അറബിയും ഇംഗ്ലീഷും

ദുബൈയിൽ ജനിച്ച് വളർന്ന സപ്ന വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നയാളാണ്. പത്താം ക്സാസ് വിദ്യാഭ്യാസം മാത്രമേ സപ്നയ്ക്ക് ഉള്ളൂവെന്നാണ് കഴിഞ്ഞ ദിവസം സഹോദരൻ വെളിപ്പെടുത്തിയത്. അറബിയും ഇംഗ്ലീഷും ഇവർക്ക് നന്നായി വഴങ്ങുമത്രേ.

 ഇന്റലിജെൻസ് വീഴ്ച

ഇന്റലിജെൻസ് വീഴ്ച

സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ അമേരിക്കൻ ഇംഗ്ലീഷിലും അറബിയിലുമായിരുന്നത്രേ അവർ സംസാരിച്ച് കൊണ്ടിരുന്നത്. അതേസമയം സ്വപ്ന പ്രഭ സുരേഷ് എന്ന പേരിലാണ് ഐടി വകുപ്പിൽ ജോലി നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ പേരിൽ കറങ്ങി നടന്നിട്ടും സ്വപ്നയെ തിരിച്ചറിയാൻ പോലീസിനോ ഇന്റലിജെൻസ് സംവിധാനത്തിനോ എന്തുകൊണ്ട് സാധിച്ചില്ലെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

 പങ്കില്ലെന്ന്

പങ്കില്ലെന്ന്

അതിനിടെ തനിക്ക് സ്വർണക്കടത്ത് കേസിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്തെത്തി. ഡിപ്ലോമാറ്റിക് ബാഗേജിൽ വന്ന സ്വർണത്തെ കുറിച്ച് അറിയില്ല. യുഎഇ കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ കസ്റ്റംസിൽ വിളിച്ചതെന്നും സപ്ന വെളിപ്പെടുത്തി. 24 ന്യൂസിനോടായിരുന്നു സ്വപ്നയുടെ പ്രതികരണം.

 പ്രതിപക്ഷ നേതാവുമായും വേദി പങ്കിട്ടു

പ്രതിപക്ഷ നേതാവുമായും വേദി പങ്കിട്ടു

മുഖ്യമന്ത്രിമാരുമായും മറ്റ് മന്ത്രിമാരുമായും താൻ സംസാരിച്ചിട്ടുണ്ട്. അതുപക്ഷേ ഔദ്യോഗിത ആവശ്യങ്ങൾക്കായി മാത്രമാണ്. പ്രതിപക്ഷ നേതാവുമായി താൻ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ നാഷണല്‍ ഡേയില്‍ അദ്ദേഹവുമായി വേദി പങ്കിട്ടെന്നും അദ്ദേഹത്തിന് ഭക്ഷണം എടുത്തു നല്‍കിയത് താനാണെന്നും സ്വപ്‌ന പറഞ്ഞു.

'ശനിയാഴ്ച വൻ രാഷ്ട്രീയ അഴിമതി പുറത്ത്,ഞായറാഴ്ച ട്രിപ്പിൾ ലോക്ഡൗൺ'; നടി അഹാനയുടെ പോസ്റ്റ് വിവാദത്തിൽ'ശനിയാഴ്ച വൻ രാഷ്ട്രീയ അഴിമതി പുറത്ത്,ഞായറാഴ്ച ട്രിപ്പിൾ ലോക്ഡൗൺ'; നടി അഹാനയുടെ പോസ്റ്റ് വിവാദത്തിൽ

 'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം' 'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം'

English summary
Gold smuggling case; Swapna suresh used fake name during her visits in Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X