കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണം കടുപ്പിക്കുന്നു, മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിക്കുന്നു; സിപിഎം നീക്കത്തിന് പിന്നിൽ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്ന യോഗം വ്യാഴാഴ്ചയാണ് നടക്കുക. എല്ലാ മന്ത്രിമാരുടെയും സ്റ്റാഫിന്റെയും പെരുമാറ്റചട്ടം കര്‍ശനമായി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമെടുക്കും. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നത് കണക്കിലെടുത്ത് ഇടതുമുന്നണി യോഗം വിളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മന്ത്രിമാരുടെ സ്റ്റാഫുമായി സിപിഎം നേതൃത്വം കൂടിക്കാഴ്ച നടത്തുന്നത്.

cpm

നേരത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് മേല്‍ പാര്‍ട്ടിക്കും മുന്നണിക്കും നല്ല നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍. പല വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പടെ പെടുന്ന സാഹചര്യത്തിലാണ് യോഗം വിളിപ്പിച്ചത്. മന്ത്രിമാരുടെ ഓഫീസിലെയും സര്‍ക്കാരിന്റെ ആകെ പ്രവര്‍ത്തനങ്ങളിലും ഇടപെടാനാണ് സിപിഎം നീക്കമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരിക്കുന്ന സമയത്ത് എം ശിവശങ്കരന്‍ തന്നിഷ്ടത്തിന് തീരുമാനമെടുത്തത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നു.

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പ്രതിയുടെ മൊഴി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഓഫീസില്‍ നടക്കുന്ന ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കൂടെ ഇരുന്ന ആളിന്റെ സാമര്‍ത്ഥ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ പോലും മുഖ്യമന്ത്രിയുടെ നടപടി അദ്ഭുതമാണെന്ന് പറയുന്നു. മികച്ച ഭരണാധികാരിയാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക മാത്രമാണ് പിണറായി ചെയ്തത്. പിണറായി മികച്ച ഭരണാധികാരിയോ ഇടത് സര്‍ക്കാരിന്റേത് മികച്ച ഭരണമോ അല്ല. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന കണ്‍സള്‍ട്ടന്‍സി രാജാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ടെണ്ടര്‍ പോലുമില്ലാതെയാണ് ന്‍കിയത്. സെബി വരെ കരിമ്പട്ടികള്‍ പെടുത്തിയ കമ്പനിയാണ്. ഇവരെ എന്തിനാണ് മുഖ്യമന്ത്രി നിയമിച്ചതെന്നും ചെന്നിത്തല ചോദിച്ചു.

 'സ്വപ്ന പറഞ്ഞിട്ടാണോ ഗൺമാന്റെ കാലയളവ് നീട്ടിയത്? ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?' 'സ്വപ്ന പറഞ്ഞിട്ടാണോ ഗൺമാന്റെ കാലയളവ് നീട്ടിയത്? ആത്മഹത്യാ ശ്രമത്തിന്റെ പിന്നിൽ ആരുടെ ഭീഷണിയാണ് ?'

'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!'എന്നിട്ടൊരു കോപ്പിലെ മാപ്പും'! മനോരമ ചാനലിന് എതിരെ തുറന്നടിച്ച് ഡോ. ഷിംന അസീസ്!

English summary
Gold smuggling case; The CPM called a meeting of the personal staff of the ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X