Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, എത്തിയത് സ്വകാര്യ വാഹനത്തില്‍, 6 മണിക്ക് ഹാജരായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അദ്ദേഹം എന്‍ഐഎ ഓഫീസില്‍ ഹാജരായത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലെ ഓഫീസില്‍ എത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാര്‍സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

Recommended Video

cmsvideo
    NIA questions KT Jaleel in connection with Kerala gold smuggling case | Oneindia Malayalam
    nia

    മുന്‍ എംഎല്‍എ എഎം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂട എന്‍ഐഎ സ്വര്‍ണം കടത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രയില്‍ നിന്ന് മൊഴിയെടുക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

    മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണ് വെട്ടിക്കുന്നതിനാണ് അദ്ദേഹം പുലര്‍ച്ചെ എന്‍ഐഎ ഓഫീസില്‍ ഹാജരായത്. സാധാരണ നിലയില്‍ ഓമ്പത് മണിക്കാണ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്താറുള്ളൂ. സാഹചര്യത്തിലാണ് മന്ത്രി അതിരാവിലെ തന്നെ ഓഫീസില്‍ എത്തിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+