കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയിലേക്കോ മുഖ്യമന്ത്രിയുടെ ഓഫീസിലെക്കോ എത്താൻ തെളിവുകളില്ലെന്ന് എഎൻഐ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ആശ്വാസം പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. ന്യൂസ്18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ഒരു തെളിവും ഇല്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനെ പലതവണ ചോദ്യം ചെയ്തിരുന്നു.

പ്രതിപക്ഷം പരുങ്ങും

പ്രതിപക്ഷം പരുങ്ങും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്നായിരുന്നു പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ആരോപണങ്ങള്‍. ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെ സമരങ്ങളുമായി രംഗത്ത് വന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത.

സുരേന്ദ്രന്റെ ആരോപണവും പാളി

സുരേന്ദ്രന്റെ ആരോപണവും പാളി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആദ്യ ദിവസം തന്നെ ഉന്നയിച്ച ആരോപണം. സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്ന് വരെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സ്വപ്‌നയുടെ വിരുത്

സ്വപ്‌നയുടെ വിരുത്

സ്വപ്‌ന സുരേഷിന്റെ പങ്കിനെ കുറിച്ച് എന്‍എഐ വിശദമാക്കുന്നുണ്ട്. സ്വര്‍ണക്കടക്കത്ത് സംഘത്തിന്റെ ചാലകശക്തി സ്വപ്‌ന ആയിരുന്നു എന്നും യുഎഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നുഴഞ്ഞുകയറാന്‍ അവര്‍ക്ക് സാധിച്ചു എന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ശിവശങ്കറുമായി

ശിവശങ്കറുമായി

സ്വപ്‌ന സുരേഷ് അങ്ങേയറ്റം സ്മാര്‍ട്ട് ആയ വ്യക്തിയാണെന്നും കാര്യങ്ങള്‍ നടത്താന്‍ വലിയ ചാതുര്യം ഉള്ള ആണെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത സൗഹൃദം സൃഷ്ടിക്കാനും അവര്‍ക്ക് കഴിഞ്ഞു. പക്ഷേ, ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുമായി ബന്ധിപ്പിക്കാന്‍ ഒരു തെളിവും ഇല്ലെന്നും എന്‍ഐഎ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം

മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. എം ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉടന്‍ നീക്കുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്.

അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി ചോര്‍ന്നതില്‍ അതൃപ്തി; കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിഅനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി ചോര്‍ന്നതില്‍ അതൃപ്തി; കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അനിൽ നമ്പ്യാർ പെട്ടത് സ്വർണക്കടത്ത് കേസിൽ അല്ല, 'കാവിപ്പട സുമേഷ്', 'സംഘശക്തി' ലൈക്കുകളിൽ- കുറിപ്പ്അനിൽ നമ്പ്യാർ പെട്ടത് സ്വർണക്കടത്ത് കേസിൽ അല്ല, 'കാവിപ്പട സുമേഷ്', 'സംഘശക്തി' ലൈക്കുകളിൽ- കുറിപ്പ്

English summary
Gold Smuggling Case: There is nothing to suggest CM's involvement, says NIA- Media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X