കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിവില്ലായ്മ മറയ്ക്കാൻ ധാർഷ്ഠ്യവും മസിലുപിടുത്തവും! പിണറായി വിജയനെതിരെ വിടി ബൽറാം!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് തൃത്താല എംഎൽഎ വിടി ബൽറാം. പിണറായി വിജയൻ അറിഞ്ഞു കൊണ്ടു തന്നെയാണ് ശിവശങ്കരൻ ഈ ഫ്രോഡ് പണികളെല്ലാം നടത്തിയത് എന്നതിനാണ് സാധ്യത കൂടുതലെന്ന് ബൽറാം തുറന്നടിച്ചു.

കഴിവില്ലായ്മയിൽ നിന്നുത്ഭവിക്കുന്ന അപകർഷതാബോധവും അത് മറച്ചു പിടിക്കാനുള്ള ധാർഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയൻ്റെ മുഖമുദ്രയെന്നും ബൽറാം കുറ്റപ്പെടുത്തി. വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ശിവശങ്കരൻ്റെ രീതി

ശിവശങ്കരൻ്റെ രീതി

'' തനിക്ക് എന്തെങ്കിലും കാര്യങ്ങൾ നടത്തിയെടുക്കാനുണ്ടെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം വിളിച്ച് അതിൽ വിഷയം അവതരിപ്പിക്കുകയും പിന്നീട് ആ യോഗത്തിൻ്റെ തീരുമാനമെന്ന നിലയിൽ ഉത്തരവ് ഇറക്കുകയും ചെയ്യുക എന്നതാണ് ശിവശങ്കരൻ്റെ രീതി എന്ന് ഇപ്പോൾ അനുഭവസ്ഥരായ പലരും പുറത്തു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഒരു ഫയൽ താഴെത്തട്ടിൽ നിന്ന് ഒറിജിനേറ്റ് ചെയ്ത് വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ കണ്ട് അഭിപ്രായം പറഞ്ഞ്, ഓരോ ഘട്ടത്തിലും തെറ്റുകുറ്റങ്ങൾ തിരുത്തി, അവസാനമാണ് മന്ത്രി/മുഖ്യമന്ത്രി തലത്തിൽ ഫയൽ എത്തേണ്ടത്.

പ്രതിപക്ഷത്തെ മുഴുവൻ അധിക്ഷേപിച്ചു

പ്രതിപക്ഷത്തെ മുഴുവൻ അധിക്ഷേപിച്ചു

എന്നാൽ ഇത്തരം പരിശോധനകളെയെല്ലാം ബൈപാസ് ചെയ്യാനാണ് മുഖ്യമന്ത്രിയേക്കൊണ്ട് നേരിട്ട് യോഗം വിളിപ്പിച്ച് തീരുമാനമെടുപ്പിക്കുന്നത്. ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൾട്ടൻ്റായി നിയമിക്കാൻ തീരുമാനിച്ചതും ഇങ്ങനെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനപ്രകാരമായിരുന്നു എന്ന് ആ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ഇതിനെ വിമർശിച്ച പ്രതിപക്ഷത്തെ മുഴുവൻ അധിക്ഷേപിക്കുകയായിരുന്നു ഇതുവരെ സിപിഎം നേതാക്കൾ.

വിവരദോഷവും കാര്യപ്രാപ്തിയില്ലായ്മയും

വിവരദോഷവും കാര്യപ്രാപ്തിയില്ലായ്മയും

എന്നാൽ ഇപ്പോൾ ക്രമക്കേട് കണ്ടെത്തിയതിൻ്റെ പേരിൽ പിഡബ്ല്യുസിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുന്നതായി അറിയുന്നു. ഇവിടെ പിണറായി വിജയൻ സർക്കാരിൻ്റെ വിവിധ വിഷയങ്ങളിലുള്ള തീരുമാനമെടുക്കൽ രീതി തന്നെയാണ് വിമർശന വിധേയമാകേണ്ടത്. തലതിരിഞ്ഞ തീരുമാനങ്ങൾക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണ്.

Recommended Video

cmsvideo
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെട്ട ശിവശങ്കര്‍ പറഞ്ഞത് | Oneindia Malayalam
നല്ലവണ്ണം മനസ്സിലാക്കിയ ഒരവതാരം

നല്ലവണ്ണം മനസ്സിലാക്കിയ ഒരവതാരം

കഴിവില്ലായ്മയിൽ നിന്നുത്ഭവിക്കുന്ന അപകർഷതാബോധവും അത് മറച്ചു പിടിക്കാനുള്ള ധാർഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയൻ്റെ മുഖമുദ്ര. ഇതു നല്ലവണ്ണം മനസ്സിലാക്കിയ ഒരവതാരമാണ് ശിവശങ്കരൻ. എന്നാൽ തിരിച്ച് സെൻകുമാറിൻ്റേയും ജേക്കബ് തോമസിൻ്റേയും മറ്റും കാര്യത്തിൽ പിണറായി വിജയന് ഉണ്ടായിരുന്നു എന്ന് ആരാധകരാൽ പാടിപ്പുകഴ്ത്തപ്പെടുന്ന ദീർഘവീക്ഷണം ശിവശങ്കരൻ്റെ കാര്യത്തിൽ അദ്ദേഹത്തിനുണ്ടായില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് അനുമാനിക്കേണ്ടി വരും.

ഒന്നും രണ്ടുമല്ലല്ലോ തോന്ന്യാസങ്ങൾ

ഒന്നും രണ്ടുമല്ലല്ലോ തോന്ന്യാസങ്ങൾ

ഇനി അതല്ലെങ്കിൽ പിണറായി വിജയൻ അറിഞ്ഞു കൊണ്ടു തന്നെയാണ് ശിവശങ്കരൻ ഈ ഫ്രോഡ് പണികളെല്ലാം നടത്തിയത് എന്നു വരും. അതിനാണ് കൂടുതൽ സാധ്യതയും. കാരണം ഒന്നും രണ്ടുമല്ലല്ലോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടേതായി ഇപ്പോൾ പുറത്തു വരുന്ന തോന്ന്യാസങ്ങൾ ! മുഖ്യമന്ത്രിയാവുന്നതിന് മുൻപ് പിണറായി വിജയൻ പല വിഷയങ്ങളേക്കുറിച്ചും സംസാരിക്കാറുള്ളത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അദ്ദേഹം ഐടി സംബന്ധമായ ഒരു വിഷയത്തിൽ ഒരഭിപ്രായം പറഞ്ഞതായി നമുക്കോർമ്മയില്ല.

പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ്

പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ്

ഐടി വകുപ്പുമായി ബന്ധപ്പെട്ട നിയമസഭാ ചോദ്യങ്ങൾക്കും എഴുതിത്തയ്യാറാക്കി കൊണ്ടുവരുന്നതിനപ്പുറം ഒരു വാക്ക് പറയാൻ പിണറായി വിജയന് കഴിയാറില്ല.
കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പുകളിലും മന്ത്രിമാർക്ക് അധികാരിക ജ്ഞാനവും അനുഭവസമ്പത്തും ഉണ്ടാവണമെന്ന് നിർബ്ബന്ധമില്ല. എന്നാൽ തനിക്ക് പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ് തുടക്കം മുതൽ പിണറായി വിജയൻ കൈവശം വച്ചതെന്തിനാണ് എന്ന ചോദ്യം പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായി ഉയർന്നു വരികയാണ്.

പിന്നാമ്പുറങ്ങളിലേക്ക്

പിന്നാമ്പുറങ്ങളിലേക്ക്

ചുറ്റിലുമുള്ള മറ്റാരുടേയൊക്കെയോ സ്ഥാപിത താത്പര്യ സംരക്ഷണത്തിനായാണ് പിണറായി വിജയൻ ഐടി വകുപ്പ് സ്വന്തം കൈയ്യിൽ നിലനിർത്തിയിരിക്കുന്നതും അതിൽ ശിവശങ്കരനേപ്പോലുള്ള ഒരു പൂർണ്ണ വിശ്വസ്തനെ പ്രിൻസിപ്പൽ സെക്രട്ടറിയായി കൊണ്ടു നടന്നതും. അതിൻ്റെ പിന്നാമ്പുറങ്ങളിലേക്കാണ് യഥാർത്ഥ അന്വേഷണം കടന്നു ചെല്ലേണ്ടത്''.

English summary
Gold Smuggling Case: VT Balram MLA slams Pinarayi Vijayan for protecting Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X