'സ്വർണ്ണം വന്നത് പിണറായിക്ക് തന്നെ': പദവി രാജിവെക്കും വരെ പ്രക്ഷോഭമെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിലെ യഥാർത്ഥ പ്രതികളിൽ ഒന്ന് മുഖ്യമന്ത്രിയാണ് എന്ന് പൊതുസമൂഹത്തിന് ഏറെക്കുറെ ബോധ്യമായ സ്ഥിതിക്ക് രണ്ടാമൻ ആരാണ് എന്ന് മാത്രമേ മനസിലാകാനുള്ളൂവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂർ. സ്വർണ്ണം വന്നത് പിണറായിക്ക് വേണ്ടിയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. കൊടുത്തുവിട്ടത് ആരാണ് എന്നതാണ് അറിയേണ്ടത്. അന്വേഷണ ഏജൻസികൾ ശരിയായ പാതയിലല്ല എന്ന് പ്രതികളായവർ പുസ്തകത്തിൽ കൂടിയും മാധ്യമങ്ങളിലൂടെയും പറയാതെ പറയുന്നു. ആരാണ് യുഎഇ യിൽ ഇതിന് ചുക്കാൻ പിടിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വിഷയമായതുകൊണ്ട് നിക്ഷ്പക്ഷമായ അന്വേഷണം അസാധ്യമാണ്.അന്വേഷണം നടത്തണമെങ്കിൽ കേന്ദ്ര സർക്കാർ നീതി കാട്ടണം. ലോകായുക്ത ഓർഡിനൻസ് ഒപ്പിട്ടതിലൂടെ ധാരണകൾ പുറത്തുവന്നതുകൊണ്ട് അതും സാധ്യമല്ല. മാധ്യമ അന്വേഷണങ്ങൾക്കും പരിമിതികളേറെ. പക്ഷെ മുഖ്യമന്ത്രിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാകില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ഒരിക്കലും തള്ളിപ്പറയാൻ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കരൻ ജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ സ്വപ്നയും പല രഹസ്യങ്ങളുടെയും ഭാഗങ്ങളാണ്.

സർവ്വീസിലിരിക്കേ പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവാദം വാങ്ങിയോ? സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇനിയെന്താണ് നടക്കുന്നത്? അതൊക്കെ നിയമത്തിന്റെ വഴിക്ക് പോകട്ടെ. അഴിമതി പണം എത്തിക്കാൻ ഇത്തരത്തിൽ ഒരു അധോലോക കൂട്ടുകെട്ട് നടത്തിയ മുഖ്യമന്ത്രിക്ക് ആ കസേരയിൽ തുടരാൻ അർഹതയില്ല എന്നത് വാസ്തവമാണ്. സ്വപ്ന പറഞ്ഞ രണ്ട് കാര്യങ്ങൾ പ്രധാനമാണ്. ഓഡിയോ ക്ലിപ്പ് ഉൾപ്പടെ എല്ലാം ശിവശങ്കരൻ അറിഞ്ഞു മാത്രമേ നടന്നിട്ടുള്ളൂ . പലതവണ സ്വർണ്ണം കൊണ്ട് വന്നിട്ടുണ്ട്. അപ്പോൾ ഈ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെങ്കിൽ വീണ്ടും എന്തിനാണ് അദ്ദേഹത്തെ സർക്കാരിന്റെ ഭാഗമാക്കുന്നത്? ലോക് ഡൌൺ സമയത്ത് ആളിക്കത്തി നിന്ന വിവാദ കേസിലെ പ്രതിയെ ആഭ്യന്തരം കൂടി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനം വിടാൻ നേരിട്ട് സഹായിച്ചുവെങ്കിൽ അതും മുഖ്യമന്ത്രി അറിയാതെ നടക്കില്ലല്ലോ? സ്വാഭാവികമായും കൊടുംകുറ്റവാളിയാണ് മുഖ്യമന്ത്രി എന്ന് പൊതുസമൂഹത്തിന് ബോധ്യമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി രാജി പ്രഖ്യാപിക്കണമെന്നും എന്‍ എസ് നുസൂർ ആവശ്യപ്പെടുന്നു.
പ്രതിഷേധങ്ങളെ ഭയന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ഭയന്ന് മാധ്യമങ്ങളും നിൽക്കുന്നത് മനസിലാക്കാം. എന്തുകൊണ്ടാണ് ഇത്തരത്തിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം പുറംലോകം വീണ്ടും ചർച്ചചെയ്‌യുമ്പോൾ മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ആഹ്വാനങ്ങൾ മുഴങ്ങുന്നില്ല. " ഞങ്ങൾക്ക് ഒരു ഇന്ദ്രചന്ദ്രനെയും ഭയമില്ല. സ്വർണ്ണക്കള്ളക്കടത്തിന്റെ ഏജന്റുമാരായ സ്വപ്നയുടെയും ശിവശങ്കരന്റെയും രഹസ്യബന്ധത്തിന്റെ കാവൽക്കാരനായ മുഖ്യമന്ത്രിയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ കള്ളക്കടത്തിലെ മുഖ്യപ്രതി. അതുകൊണ്ട് ഇനി മുതൽ അദ്ദേഹത്തിന് ആ കസേരയിൽ തുടരാൻ അർഹതയില്ല. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം അനിവാര്യമാണ്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരം വാങ്ങി തിരികെയെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇല്ലാ കഥകളുടെ പേരിൽ സി പി എം വരവേറ്റത് കരിങ്കല്ലുകളും കരിന്തുണിയും കൊണ്ടാണ്.
അതൊന്നും കോൺഗ്രസ് പ്രവർത്തകരായ ഞങ്ങൾ വിസ്മരിച്ചിട്ടില്ല. അതിനൊക്കെയുള്ള മറുപടി ഇനിയും നൽകാൻ കഴിഞ്ഞില്ല എങ്കിൽ പൊതുസമൂഹം അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്ന് വിളിക്കും . അധോലക നായകനായ മുഖ്യമന്ത്രിയുടെ രാജിക്കായി സമരസപ്പെടാത്ത സമരപ്രഖ്യാപനത്തിന് തയ്യാറാകുന്നു . ഇനി കാത്ത് നിൽക്കാൻ സമയമില്ല.വരും ദിവസങ്ങളിൽ ശക്തമായ സമരപോരാട്ടങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു .
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications