കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയുടെ ഓഫീസ് വഴി സ്വര്‍ണക്കടത്ത്; കോഴിക്കോട്ടെ രണ്ട് എംഎല്‍എമാര്‍ ഇടനിലക്കാര്‍'

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിന് രാഷ്ട്രീയ നിറം വന്നതോടെ ഭരണപ്രതിപക്ഷ നേതാക്കള്‍ ആരോപണ പ്രത്യാരോപണം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത്. യുഡിഎഫ് കക്ഷികള്‍ മാത്രമല്ല, ബിജെപിയും സര്‍ക്കാരിനെതിരായ വടിയായി ഉപയോഗിക്കുകയാണ് സ്വര്‍ണക്കടത്ത് കേസ്.

p

മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് സ്വപ്‌ന സുരേഷ് എന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് സ്വര്‍ണം കടത്തുന്നത്. ഇത് ഇടപാടുകാര്‍ക്ക് എത്തിക്കുന്നതിലെ ഇടനിലക്കാര്‍ കോഴിക്കോട്ടെ രണ്ട് ഇടതുപക്ഷ എംഎല്‍എമാരാണ്. സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു. സ്വപ്‌ന സുരേഷിന് ഹോം സെക്രട്ടറി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കൊണ്ടാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.

സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...

Recommended Video

cmsvideo
പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam

മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറും കേസില്‍ ആരോപണ സ്ഥാനത്തുള്ള സ്വപ്‌ന സുരേഷും ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് സ്വര്‍ണക്കടത്തിന് രാഷ്ട്രീയ നിറം വന്നതും മുഖ്യമന്ത്രിയുടെ ഓഫീസിനെ സംഭവത്തിലേക്ക് ബന്ധിപ്പിക്കുന്നതും. ശിവശങ്കറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. സ്വപ്‌ന സുരേഷിന് ഐടി വകുപ്പിന്റെ പ്രൊജക്ടില്‍ ജോലി ലഭിക്കുന്നതില്‍ അമിതമായ ഇടപെടല്‍ നടന്നുവെന്നും ആരോപണമുണ്ട്.

കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...

കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുകയാണ്.

English summary
Gold Smuggling Case: Youth League demand Chief Minister resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X