സ്വർണ്ണക്കടത്ത് : കേസുകൾ നിയമപരമായി നേരിടുമെന്ന് സ്വപ്ന സുരേഷ്; ആദ്യ പ്രതികരണം ഇങ്ങനെ...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ഡോളർകടത്ത് ഉൾപ്പെടെയുള്ള മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതയായ സ്വപ്ന സുരേഷ് ആദ്യമായി ഒരു വാർത്താ മാധ്യമത്തോട് പ്രതികരിച്ചു. ട്വൻ്റിഫോർ വാർത്താ ചാനലിനോടാണ് സ്വപ്ന പ്രതികരിച്ചത്. കേസുകൾ നിയമപരമായി നേരിടും. കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയാറെടുക്കാനുള്ള സമയം വേണമെന്നും സ്വപ്ന സംസാരിക്കവേ ആവശ്യപ്പെട്ടു.
അതേസമയം, താൻ ഉൾപ്പെട്ട കേസുകളെക്കുറിച്ച് വിശദമായി അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വേഗത്തിൽ പ്രതികരണം നടത്താനില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ സമ്മർദ്ദമമുണ്ടായോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനോട് തത്ക്കാലം അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷ് ബാലരാമപുരത്തെ രാമപുരത്തുള്ള വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്.

ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ജാമ്യനടപടികൾ പൂർത്തിയാക്കി സ്വപ്ന സുരേഷ് ജയിൽമോചിതയായത്. അമ്മ പ്രഭാ സുരേഷാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുപോകാനായി അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയത്. തുടർന്ന് ഇരുവരും കാറിൽ ബാലരാമപുരത്തെ വീട്ടിലെത്തി. ഇവരുടെ വാഹനം വീട്ടുവളപ്പിലേക്ക് പ്രവേശിച്ചയുടൻ തന്നെ വീടിന്റെ ഗേറ്റുകൾ അടച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പിന്നീട് പ്രതികരിക്കാമെന്ന് പ്രഭ സുരേഷ് പറഞ്ഞത്. എങ്കിലും ജയിൽമോചിതനായ സ്വപ്നയുടെ ആദ്യ പ്രതികരണം തേടി മാധ്യമപ്പട കഴിഞ്ഞ നാലു ദിവസത്തോളമായി സ്വപ്നയുടെ വീടിന് ചുറ്റുവട്ടത്തുണ്ടായിരുന്നു.

സ്വപ്ന ഏതെങ്കിലും വിധത്തിലുള്ള നിർണായക വെളിപ്പെടുത്തലുകൾ നടത്തുമോ എന്നുള്ളത് രാഷ്ട്രീയ മാധ്യമ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു. മാത്രവുമല്ല, വലിയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കുമാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് വഴിവച്ചിരുന്നത്. തന്ത്ര പ്രധാനമായ പല ചുമതലകളിൽ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും വരെ ചില ഘട്ടങ്ങളിൽ ഇത് മുൾമുനയിൽ നിർത്തിയിരുന്നു.

ഈ ഘട്ടത്തിലാണ് സ്വപ്ന സുരേഷ് സുരേഷ് ആദ്യമായി ഒരു വാർത്താ മാധ്യമത്തോട് പ്രതികരിക്കുന്നത്. കേസുകൾ നിയമപരമായി നേരിടും. കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയാറെടുക്കാനുള്ള സമയം വേണമെന്നും സ്വപ്ന സംസാരിക്കവേ ആവശ്യപ്പെട്ടു. അതേസമയം, താൻ ഉൾപ്പെട്ട കേസുകളെക്കുറിച്ച് വിശദമായി അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വേഗത്തിൽ പ്രതികരണം നടത്താനില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ സമ്മർദ്ദമമുണ്ടായോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനോട് തത്ക്കാലം അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.

അതിനിടെ, രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷ് ബാലരാമപുരത്തെ രാമപുരത്തുള്ള വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. സ്വപ്നക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതായിട്ടാണ് വിവരം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സ്വപ്‌ന സുരേഷ് തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
ജയിലിൽ കഴിഞ്ഞിരുന്ന സ്വപ്നയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി സ്വപ്‌നയുടെ അടുത്ത ചില ബന്ധുക്കള്‍ സൂചിപ്പിച്ചു. ജയില്‍ ഭക്ഷണം ഇഷ്ടപ്പെടാതിരുന്ന സ്വപ്‌ന അധികം ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരം ക്ഷീണിക്കാന്‍ കാരണമായി. ജാമ്യം ലഭിക്കാന്‍ വൈകിയത് മാനസികപിരിമുറുക്കത്തിനും ഉറക്കകുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടാക്കിയിട്ടുണ്ട്. മാനസിക ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നിയമപരമായി നേരിടാനാണ് സ്വപ്ന ഒരുങ്ങുന്നത്. അതിന് ശേഷം കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനും സ്വപ്ന ഉദ്ദേശിക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നുണ്ട്.

അതേസമയം, ഏഴ് മാസം മുന്‍പുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തു കേസില്‍ ജാമ്യം ലഭിക്കാന്‍ ഇടയായതെന്നാണ് വിവരം. മുഹമ്മദ് ഷാഫി കേസ് എന്നറിയപ്പെടുന്ന കേസില്‍ ഫെബ്രുവരിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലാണ്, കസ്റ്റംസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വര്‍ണ കള്ളക്കടത്ത് യുഎപിഎ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടില്ലെന്ന് നിരീക്ഷിച്ചത്.
ഈ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവര്‍ അടക്കം വാദിച്ചത്. തുടര്‍ന്നാണ് കുറ്റപത്രത്തില്‍ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള, തീവ്രവാദ പ്രവര്‍ത്തനവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നു പറയാനാവില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

യുഎപിഎയുടെ പതിനഞ്ചാം വകുപ്പ് പ്രകാരം നിര്‍വചിച്ചിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്രതികള്‍ ഉള്‍പ്പെട്ടെന്നു പ്രഥമദൃഷ്ട്യാ വെളിവാകുന്നില്ലെന്നാണു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ എന്‍ഐഎ കോടതി അഭിപ്രായപ്പെട്ടത്. ഇത് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നതിനു വസ്തുതകള്‍ അന്വേഷണ ഏജന്‍സിക്ക് കണ്ടെത്താനായാല്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ, സ്വപ്നയുടെ ബോസ് ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ക്കായിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു എന്നല്ലാതെ സ്വര്‍ണക്കടത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ആര്‍ക്കുവേണ്ടിയാണ് സ്വപ്ന സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് ഇനി വേണം കണ്ടെത്താന്‍.

യു.എ.ഇയുടെ നയതന്ത്ര ചാനല്‍ ദുരുപയോഗിച്ച് അതീവരഹസ്യമായി നടത്തിയ സ്വര്‍ണക്കടത്ത് ഒറ്റുകൊടുത്തതാരാണെന്നും പുറത്തറിഞ്ഞിട്ടില്ല. 2020 ജൂലായ് 11നാണ് സ്വപ്നയെ എന്‍.ഐ.എ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തിനടക്കം കൂട്ടുനിന്ന ഉന്നതര്‍ ജയിലില്‍ നിന്നിറക്കാന്‍ സഹായിക്കാതിരുന്നതില്‍ സ്വപ്ന പ്രകോപിതയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്ന സുരേഷ് പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്നയുടെ ജയിൽമോചനം സാധ്യമായത്. നേരത്തെ സ്വപ്ന സുരേഷിന്റെ പേരിൽ ഒരു ശബ്ദരേഖയടക്കം പുറത്തുവന്നത് സ്വർണക്കടത്ത് കേസിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
അമ്മയെ പോലെ തന്നെ സുന്ദരി; ദിവ്യ ഉണ്ണിയുടെയും മകളുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications