സ്വര്‍ണക്കടത്ത്: മൈഥിലിയ്ക്ക് സിബിഐ നോട്ടീസ്
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലിയ്ക്ക് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സിബിഐ താരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൈഥിലി ഡിസംബര്‍ 10ന് ചൊവ്വാഴ്ചതന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ മൈഥിലിയെ ചോദ്യം ചെയ്യുന്നത്. ഫായിസ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ മൈഥിലിയും ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മുമ്പേ കസ്റ്റംസ് ചോദ്യം ചെയ്ത സമയത്ത് നടി മൈഥിലിയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് താനാണ് എന്ന തരത്തിലുള്ള ചില കാര്യങ്ങള്‍ ഫായിസ് പറഞ്ഞിരുന്നു.

ഫായിസുമായുള്ള ബന്ധത്തിന്റെ പേരില്‍ ഡംസംബര്‍ 9ന് തിങ്കളാഴ്ച മുന്‍ മിസ് സൗത്ത് ഇന്ത്യയും മോഡലുമായ ശ്രവ്യ സുധാകറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നടന്ന പരിപാടിയ്ക്കിടെ ഒരു പ്രമുഖ നടിയാണ് തന്നെ ഫായിസിന് പരിചയപ്പെടുത്തിയതെന്ന് ശ്രവ്യ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കൂടുതല്‍ അന്വേഷണത്തിന് പിന്നാലെയാണ് മൈഥിലിയ്ക്ക് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ഇതിനിടെ ശ്രവ്യ സുധാകറിനെ ചൊവ്വാഴ്ചയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. മൈഥിലിയ്ക്കെതിരെ താന്‍ മൊഴിയൊന്നും നല്‍കിയിട്ടില്ലെന്നും മൈഥിലി നല്ല സുഹൃത്താണെന്നുമാണ് ശ്രവ്യ പറയുന്നത്. നടി ചിപ്പി വഴിയാണ് മൈഥിലിയെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തെത്തിയ ശ്രവ്യ മാധ്യമങ്ങളോട് പറഞ്ഞത്.
നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തായതുമുതല്‍ തന്നെ ഫായിസിന് ചലച്ചിത്രരംഗത്തുള്ളവരുമായുള്ള ബന്ധം വ്യക്തമായിരുന്നു. ഇതിന്റെ പേരില്‍ ഇടവേള ബാബുവിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications