ഫായിസിന്റെ കാമുകിയാണെന്ന് ശ്രവ്യ സുധാകര്‍
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടിയും മോഡലുമായ ശ്രവ്യ സുധാകറിനെ സിബിഐ ചോദ്യംചെയ്തു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫായിസ് തന്നെ വഞ്ചിയ്ക്കുകയായിരുന്നുവെന്നും താന്‍ അയാളുമായി പ്രണയത്തിലായിരുന്നുവെന്നും ശ്രവ്യ സിബിഐയോട് പറഞ്ഞുവെന്നാണ് വിവരം.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാക്കു തന്നതിന്റെ പേരിലാണ് ഫായിസുമായി അടുത്തത്. വിദേശത്ത് നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ പ്രമുഖ നടിയാണ് ഫായിസിനെ പരിചയപ്പെടുത്തിയത്. പിന്നീട് അയാളുമായി കൂടുതല്‍ അടുത്തു. മാസത്തില്‍ അഞ്ചുതവണയില്‍ക്കൂടുതല്‍ ഫായിസിനൊപ്പം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്- ശ്രവ്യ പറഞ്ഞു.

ശൃംഗാരവേലനില്‍ നായികയാക്കാമെന്ന് വാക്കു നല്‍കിയിരുന്നു. പക്ഷേ സെറ്റില്‍ ചെന്നപ്പോഴാണ് വളരെ ചെറിയ റോളാണെന്ന് മനസിലായത്. ഇതിന്റെ പേരില്‍ ഫായിസുമായി പിണങ്ങിയിരുന്നു. പിന്നീട് അയാള്‍ വീണ്ടും നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. അയാളുടെ സ്വര്‍ണക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ല- ശ്രവ്യ പറഞ്ഞു.
കേസിന്റെ തുടക്കം മുതല്‍ തന്നെ ശ്രവ്യയും ഫായിസും തമ്മിലുള്ള ബന്ധത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായിരുന്നു. സ്വര്‍ണം കടത്താന്‍ ഫായിസ് ശ്രവ്യയെ ഉപയോഗിച്ചോ എന്നതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഫായിസും ശ്രവ്യയും തമ്മിലുള്ള ഫോണ്‍സംസാരത്തിന്റെ രേഖകള്‍ സിബിഐയുടെ പക്കലുണ്ട്. ശ്രവ്യയില് നിന്നും ലഭിച്ച വിവരങ്ങള്‍ വച്ചുള്ള അന്വേഷണം തുടര്‍ന്നാല്‍ സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള കൂടുതല്‍ സിനിമാക്കാരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശ്രവ്യയെ പ്രധാനസാക്ഷിയാക്കുമെന്നാണ് സൂചന. ഇവരെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications