കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: വാര്‍ത്ത സമ്മേളനത്തില്‍ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് എത്തിച്ചെന്ന കാര്യം ആരോപണം വന്നപ്പോള്‍ ആണ് താന്‍ അറിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുടുംബത്തിനു നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് തപ്പു കൊട്ടികൊടുക്കുന്ന ആളുകള്‍ ഉണ്ട്.എന്താണ് ഉദ്ദേശ്യമെന്ന് നാടിനു വ്യക്തമാണ്. അങ്ങനെ അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലേക്ക് വന്നത് കോണ്‍സല്‍ ജനറലിന്റെ കൂടെയാണ്. വന്നപ്പോഴെല്ലാം കോണ്‍സല്‍ ജനറലും ഉണ്ടായിരുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ആരോപണം സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് 'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്ന ആളാണോ? ഇവിടെ ജീവിച്ച ആളല്ലേ' എന്നു മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് കെട്ടിപ്പൊക്കാന്‍ നോക്കിയ കാര്യങ്ങള്‍ ഓര്‍ക്കണം. ഏതെല്ലാം വിധത്തില്‍ സ്വര്‍ണക്കടത്ത് വിഷയം കേരളം ചര്‍ച്ച ചെയ്തതാണ്. അന്ന് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. വസ്തുതകള്‍ പുറത്തു വന്നു. ഭരണത്തിലിരിക്കുന്നവരുടെ മേല്‍ മൊഴി കൊടുക്കാന്‍ സമ്മര്‍ദം വരുന്നെന്ന് അക്കാലത്ത് ചിലര്‍ പറഞ്ഞു. അന്വേഷണ ഏജന്‍സി പലവിധത്തില്‍ അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ല.

പ്രതിപക്ഷത്തിന് അസഹിഷ്ണുത, സഭയില്‍ നിന്ന് ഒളിച്ചോടി, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രിപ്രതിപക്ഷത്തിന് അസഹിഷ്ണുത, സഭയില്‍ നിന്ന് ഒളിച്ചോടി, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

1


കടുത്ത നടപടികളിലേക്ക് നീങ്ങേണ്ട തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യ ഘട്ടത്തിലും ഒന്നും കണ്ടെത്താന്‍ ഏജന്‍സികള്‍ക്കു പറ്റിയില്ല. അവര്‍ ആഗ്രഹിക്കാഞ്ഞിട്ടല്ല, ഇവിടെ നിന്ന് ഒന്നും കിട്ടിയില്ല. എല്‍ഡിഎഫ് തീര്‍ന്നു ഇനി ഞങ്ങള്‍ തന്നെ എന്ന ശുഭപ്രതീക്ഷയില്‍ ആണ് യുഡിഎഫ് ഇരുന്നത്. എന്നാല്‍, ജനങ്ങള്‍ 99 സീറ്റ് എല്‍ഡിഎഫിനു സമ്മാനിച്ചു. സര്‍ക്കാരിനെതിരെ വലിയ പ്രചാരണ കുത്തൊഴുക്ക് ഉണ്ടായെങ്കിലും ജനങ്ങളെ ബാധിച്ചില്ല. സ്വര്‍ണക്കടത്തു കേസ് പൂര്‍ണമായി അവഗണിക്കപ്പെട്ട കാര്യമാണ്. സ്വപ്നയുടെ ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കണോയെന്ന് താന്‍ ആലോചിച്ചുകൊള്ളാമെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

2


സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടങ്ങിയിരുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയുടെ രഹസ്യ മൊഴി. ഇതിന് വലിയ വിവാദങ്ങളാണ് ഉണ്ടായത

3


മൊഴി നല്‍കിയതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലൈഫ് മിഷന്‍ കേസിന്റെ ചോദ്യം ചെയ്യലിനാണ് എന്ന് പറഞ്ഞാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും സ്വപ്‌നയുടെ മൊഴിയെക്കുറിച്ചാണ് ചോദിച്ചതെന്ന് സരിത്ത് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സരിത വീണ്ടും രംഗത്തെത്തി.

4


മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്ന ആള്‍ തന്നെ കാണാന്‍ വന്നെന്നും രഹസ്യമൊഴിമാറ്റണമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജ് കിരണ്‍ സ്വപ്‌നയുടെ വാദം തള്ളി. മുഖ്യമന്ത്രിയെ അറിയില്ലെന്നും സ്വപ്‌ന തന്റെ സുഹൃത്താണെന്നും ഷാജ് കിരണ്‍ പറഞ്ഞു. സ്വപ്‌ന വിളിച്ചിട്ടാണ് പാലക്കാട് പോയതെന്നും ഇയാള്‍ പറഞ്ഞു. ഇതിന് പിന്നാലെ സ്വപ്‌ന ഷാജ് കിരണുമായുള്ള സംഭാഷണം പുറത്തുവിട്ടിരുന്നു.

ആര്‍ത്തിരമ്പി പ്രതിഷേധം; നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍..ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
gold smuggling: cm pinarayi vijayan speaks about gold smuggling case and swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X