കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കള്ളക്കടത്ത്: ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

Google Oneindia Malayalam News

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ സ്വ‍ർണക്കള്ളക്കടത്തിലെ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായതായി ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

'മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ'; കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ പരിപാടിയുമായി സിപിഎം'മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ'; കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ പരിപാടിയുമായി സിപിഎം

കള്ളക്കടത്തുകാർക്ക് ശിവശങ്കരനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. പിടിച്ച സ്വർണ്ണം വിട്ടുകിട്ടാൻ നിരവധി തവണയാണ് ശിവശങ്കരൻ കസ്റ്റംസിനെ വിളിച്ചത്. ഇത് ജൂലായി 6ന് തന്നെ ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കരൻ വൻകിട ഇടപാടുകളുടെ ഇടനിലക്കാരനാണ്. പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാൻ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും അതിൽ ഒരു പങ്ക് മുഖ്യമന്ത്രി ചെയർമാനായ ലൈഫ് പദ്ധതിയിലേക്കും പോയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വന്ന എല്ലാ പണമിടപാടും അന്വേഷണ ഏജൻസികൾ പരിശോധിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് പാറശാല മുതൽ മഞ്ചേശ്വരം വരെ ബി.ജെ.പി സമരശൃംഖല സംഘടിപ്പിക്കും. മന്ത്രിസഭയിലെ ചില അംഗങ്ങൾക്കും
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും കള്ളക്കടത്തിൽ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 k-surendran

മുന്നോക്ക വിഭാ ഗങ്ങളുടെ സംവരണത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുസ്ലിംലീ ഗും മറ്റു തീവ്ര വർഗീയ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുന്നോക്കസംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവിൽ നടക്കുന്നത്. ഭൂരിപക്ഷ സമുദായത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്ലിം സമുദായത്തിന് ധാരാളം അവകാശങ്ങളുണ്ട്. ഇതിനോട് ആർക്കും അസഹിഷ്ണുതയില്ല.

എന്നാൽ ഭൂരിപക്ഷവിഭാഗത്തിനും ക്രൈസ്തവർക്കും ചെറിയ ആനുകൂല്യങ്ങൾ കിട്ടുമ്പോഴേക്കും ലീഗ് അസഹിഷ്ണുത കാട്ടുകയാണ്.
മുന്നോക്ക സംവരണം മോദി സ‍ർക്കാർ വിഭാവനം ചെയ്ത പോലെയല്ല കേരളത്തിൽ നടപ്പിലാക്കിയതെന്നും സംവരണത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയത് കേരളത്തിൽ പ്രശ്നം സൃഷ്ടിക്കുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന് ശേഷം ജെഡിയു യുപിഎ സഖ്യത്തിലേക്ക് പോവും; തയ്യാറെടുപ്പുകള്‍ നടന്നു: ചിരാഗ് പാസ്വാന്‍തിരഞ്ഞെടുപ്പിന് ശേഷം ജെഡിയു യുപിഎ സഖ്യത്തിലേക്ക് പോവും; തയ്യാറെടുപ്പുകള്‍ നടന്നു: ചിരാഗ് പാസ്വാന്‍

കോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും;ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കുംകോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും;ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കും

Recommended Video

cmsvideo
ശങ്കരൻ കുടുങ്ങി..ഇനി കുറേക്കാലം അഴിയെണ്ണാം

English summary
Gold smuggling conspiracy: The first accused proved to be the Chief Minister: K. Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X