സ്വര്‍ണക്കടത്തിന് സിനിമയുമായും ബന്ധം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ആറ് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സ്ത്രീകളില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ കണ്ണികള്‍ ഫയാസുമായും നബീലുമായും ഒക്കെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ ക്കടത്തില്‍ നിന്നുള്ള പണം സിനിമ നിര്‍മാണത്തില്‍ ഇറക്കിയതായും റവന്യൂ ഇന്‍ലിജന്‍സ് ഡയറക്ടറേറ്റിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
കരിപ്പൂരില്‍ അറസ്റ്റിലായ റാഹിലയുടെ മൊഴികളാണ് നിര്‍ണായകമായിരിക്കുന്നത്. തലശ്ശേരി സ്വദേശികളായ അമ്മയും മകളും പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് റാഹില ഡിആര്‍ഐക്ക് മൊഴി നല്കി. ജസീറ മകള്‍ ഫര്സീന് എന്നിവരാണ് ഇവര്‍.

സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് തിരയുന്ന ഷബാസിനും ഈ കേസുമായി ബന്ധമുണ്ട്. ഇയാളുടെ മാനേജരായിരുന്നു അറസ്റ്റിലായ റാഹില. ഷബാസിന് കോഴിക്കോട് സ്വര്ണക്കടയും ഉണ്ട്. കേസില്‍ പോലീസ് തിരയുന്ന മറ്റൊരു പ്രതിയാണ് അബ്ദുള്‍ ലെയ്ഫ്. ഇയാള്‍ക്ക് കൊടുവള്ളിയില്‍ സ്വന്തമായി കണ്ണാശുപത്രിയുണ്ടെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ ആശുപത്രിയുടെ പേരില്‍ ലെയ്ഫിന് വിദേശത്ത് ട്രേഡിങ് കമ്പനിയും ഉണ്ടെന്നാണ് വിവരം.
കൊടുവള്ളിയാണ് ഈ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കേന്ദ്രം. ഇവര്‍ കള്ളപ്പണം വെളുരപ്പിക്കാന് കോടികള്‍ സിനിമ മേഖലയില്‍ മുടക്കിയതായും റിപ്പോര്‍ട്ടുണ്ട്. റാഹിലക്ക് സിനിമക്കാരുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും ആര്ഡിഐക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന നബീലിന് നെടുമ്പാശ്ശേരി സ്വര്‍ക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുള്ളതായും വിവരം ലഭിച്ചു. ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ ഡിആര്‍ഐക്ക് ലഭിച്ചിട്ടുണ്ട്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications