Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്, സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്, ചോദ്യം ചെയ്യണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചു. രവീന്ദ്രനോട് വെള്ളിയാഴ്ച ഹജാരാകണമെന്ന് നോട്ടീസില്‍ പറയുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് രേഖമൂലം അറിയിക്കുകയായിരുന്നു.

gold

ഇപ്പോള്‍ കൊവിഡ് രോഗമുക്തനായതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിലാണുള്ളതെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് കടക്കും.

അതേസമയം, സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കരന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്താന്‍ രണ്ട് ദിവസം മുന്നേ കോടതി അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സെക്ഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. അതേസമയം യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്ത് നിന്ന് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി കവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കോണ്‍സുല്‍ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടു്ണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+