Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്ന സുരേഷും സംഘവും ഞങ്ങളുടെ ജീവിതം തകര്‍ത്തു: ചതിച്ചത് വ്യാജ പരാതി നല്‍കി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിനെതിരെ വെളിപ്പെടുത്തലുകളുമായി ഹൈദരാബാദിലേക്ക് സ്ഥലം മാറ്റപ്പെട്ട എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ എല്‍എല്‍ സിബുവിന്‍റെ ഭാര്യ ഗീതാ ദേവി. സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സഘം നല്‍കിയ വ്യാജപരാതിയെ തുടര്‍ന്നാണ് സിബു നിയമകുരുക്കില്‍ പെടുകയും ഹൈദരാബാദിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്നെങ്കിലും നീതി കിട്ടും എന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും ഗീതാദേവി അഭിപ്രായപ്പെടുന്നു.

വ്യാജ പരാതി

വ്യാജ പരാതി

2015 ജനവരിയിലാണ് എയര്‍ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരില്‍ ഒരു പരാതി തിരുവനന്തപുരം വിമാനത്താവളത്തിലെ ഡയറക്ടര്‍ക്ക് ലഭിക്കുന്നത്. ഇത് വ്യാജപരാതിയായിരുന്നു. സ്വപ്നയുടേയും കൂട്ടരുടേയും അഴിമതി എതിര്‍ത്തതോടെയാണ് ക്രിമിനല്‍ സംഘത്തിന്‍റെ നോട്ടപ്പുള്ളിയായി മാറുന്നതെന്ന് ഗീതാദേവി മനോരമ ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഹൈദരാബാദിലേക്ക്

ഹൈദരാബാദിലേക്ക്

പരാതിയുടെ അടിസ്ഥാനത്തില്‍ 2015 മാര്‍ച്ചില്‍ സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റി. സംഘത്തിന്‍റെയും പരാതി പരിഗണിച്ച എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി സിബിവുന്‍റെ വാദങ്ങള്‍ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സിബു ക്രൈംബ്രാഞ്ചിന് പരാതി നല്‍കി.

നിയമയുദ്ധം

നിയമയുദ്ധം

പിന്നീട് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധമായിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണങ്ങളില്‍ സിബു കുറ്റക്കാരനല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നിട്ടും സ്ഥലം മാറ്റം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ആദ്യം ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കോടതി വിധിക്ക് ശേഷം 2018 ലാണ് എയര്‍ ഇന്ത്യയുടെ ഹൈദരാബാദ് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം സിബു അംഗീകരിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണം

കുടെയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കൈവിട്ടതാണ് കൂടുതല്‍ സങ്കടമായതെന്നും ഇവര്‍ പറയുന്നു. അതുവരെ സൗഹൃദത്തിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍പോലും നീതി നല്‍കിയില്ല. ഭര്‍ത്താവ് തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യത്തില്‍ കുടുംബം മുന്നോട്ടുപോയി. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗീതാദേവി പറയുന്നു.

പ്രശ്നങ്ങളുടെ തുടക്കം

പ്രശ്നങ്ങളുടെ തുടക്കം

എയര്‍ ഇന്ത്യ സാറ്റ്സില്‍ ക്രിമിനല്‍ പശ്ചാലത്തമുള്ള ഒരാളെ നിയമിച്ചത് സിബു എതിര്‍ത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ വ്യക്തിക്ക് കീഴില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ചാണ് സിബുവിനെ കുടുക്കാന്‍ തീരുമാനം. ഇതിനായി 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ട് കള്ളപ്പരാതി എയര്‍ ഇന്ത്യക്ക് അയച്ചു.

നിജസ്ഥിതി അറിയാതെ

നിജസ്ഥിതി അറിയാതെ

എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സിബുവിനെ തിരുവനന്തപുരത്തേക്ക് മാറ്റി. ഈ പരാതികളുടെ നിജസ്ഥിതി അറിയാതെ ഹൈദരാബാദില്‍ ജോയിന്‍ ചെയ്യില്ലെന്ന് സിബു തീരുമാനിച്ചു. പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കിയെ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+