കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ എത്തിയത് ഇന്റര്‍വ്യൂനെന്ന പേരില്‍; സ്വര്‍ണം കടത്തിയ ഷഹലയ്ക്ക് 60000; കൂടുതല്‍ വിവരങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്; കരിപ്പൂര്‍ വിമാനത്താവളം വഴി 19കാരി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 19കാരി ദുബായില്‍ പോയത് ഇന്റര്‍വ്യൂവിന് പോയത് പങ്കെടുക്കാനെന്ന പേരിലാണ്. ആറ് ദിവസത്തെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാനുണ്ടെന്നാണ് ഷഹല വീട്ടുകാരോട് പറഞ്ഞത്. കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തുന്നതിന് സംഘം 60000 രൂപയാണ് ഷഹലയ്ക്ക് നല്‍കിയത്.

1886 ഗ്രാം സ്വര്‍ണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് ഷഹല വിമാനത്താവളത്തിന് പുറത്തേക്ക് എത്തിച്ചത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കൈമാറിയത് സ്വര്‍ണക്കടത്ത് സംഘമാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ഭാഗങ്ങളിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്.

karipur

മലപ്പുറം എസ് പി സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് പ്ലാന്‍ ചെയ്താണ് യുവതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തരയ്ക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് യുവതി കരിപ്പൂരിലേക്ക് എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തെത്തിയ യുവതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഖത്തര്‍ ലോകകപ്പ് 'ബഹിഷ്‌കരിച്ച' ബിബിസിക്ക് അപ്രതീക്ഷിത തിരിച്ചടി; ജനങ്ങള്‍ മൊത്തം പറയുന്നു...ഖത്തര്‍ ലോകകപ്പ് 'ബഹിഷ്‌കരിച്ച' ബിബിസിക്ക് അപ്രതീക്ഷിത തിരിച്ചടി; ജനങ്ങള്‍ മൊത്തം പറയുന്നു...

ആദ്യം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒരു കൂസലുമില്ലാതെയാണ് ഷഹല പ്രതികരിച്ചത്. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളില്‍ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന് യുവതി മൊഴി നല്‍കി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഷഹലയില്‍ നിന്ന് പിടികൂടിയ സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുക. കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ട ഷഹല പോലീസ് പരിശോധനയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പൊലീസ് പുറത്ത് നടത്തിയ പരിശോധനയില്‍ ഷഹല കുടുങ്ങുകയായിരുന്നു. ആദ്യമായിട്ടാണ് ഷഹല സ്വര്‍ണക്കടത്ത് നടത്തുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

 'മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടെ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനം അന്വേഷിക്കുമോ': ബല്‍റാം 'മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടെ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനം അന്വേഷിക്കുമോ': ബല്‍റാം

കോഴിക്കോട് വിമാമനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന 87ാം സ്വര്‍ണക്കടത്ത് കേസാണിത്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘവുമായി യുവതിക്ക് ബന്ധമുണ്ടെന്നാണ് സൂചന. ആരാണ് സ്വര്‍ണം കൊടുത്തയച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. കഴിഞ്ഞ ആഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലും ഒരു കോടി രൂപയുടെ മുകളിലുള്ള സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്‍ റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

English summary
Gold Smuggling Gang paid Shahla Rs 60,000 to smuggle the gold through Karipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X