Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് മാത്രമല്ല സെക്‌സ് റാക്കറ്റും

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിന് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് സൂചന. കൊച്ചിയിലെ ഫ്‌ലാറ്റില്‍ രാത്രിസമയങ്ങളില്‍ പതിവായി സ്ത്രീകള്‍ എത്താറുണ്ടായിരുന്നു എന്നാണ് ഫ്‌ലാറ്റിലെ ജീവനക്കാര്‍ പറയുന്നത്. ആഡംബര കാറുകളിലാണ് സ്ത്രീകള്‍ എത്തിയിരുന്നത്. ഇതിനെതിരെ ഫ്‌ലാറ്റിലെ റെസിഡന്‍സ് അസ്സോസിയേഷന്‍ പരാതിപ്പെടുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ നബീലിന്റെ കൊച്ചിയിലെ ആഡംബര ഫ്‌ലാറ്റ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് സീല്‍ ചെയ്തിരുന്നു. കേസില്‍ ഒരു പ്രമുഖ നടനും സഹസവിധായകനും പങ്കുള്ളതായും ഡിആര്‍ഐ സംശയിക്കുന്നുണ്ട്. പ്രമുഖ നടന്‍ താര സംഘടനയായ അമ്മയുടെ ഭാരവാഹിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Gold

ഫ്‌ലാറ്റില്‍ സ്ത്രീകളെ കൊണ്ടുവരുമ്പോള്‍ അമ്മ ഭാരവാഹിയായ നടനും സഹസംവിധായകനും പലപ്പോഴും ഉണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നബീല്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്ന സ്ത്രീകളേയും കൊച്ചിയിലെ ഫ്‌ലാറ്റില്‍ ആണ് താമസിപ്പിച്ചിരുന്നതെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫ്‌ലാറ്റില്‍ നിന്ന് ഒരു ആഡംബര ബൈക്കും പിടിച്ചെടുത്തിരുന്നു.

ഇതിനിടെ കരിപ്പൂരില്‍ സ്വര്‍ണക്കടത്തിനെ പിടിയിലായ എയര്‍ ഹോസ്റ്റസ് ഫിറമോസയെ എയര്‍ ഇന്ത്യ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+