India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിഫ് ഹൗസില്‍ സ്വപ്നയ്ക്കുള്ള സ്വാതന്ത്ര്യം സിപിഎം എംഎല്‍എയ്ക്ക് കിട്ടുമോ?; മാത്യു കുഴല്‍നാടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ബാഗ് കൊണ്ടുപോകാന്‍ നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കോണ്‍സുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്ന് എം.ശിവശങ്കര്‍ ഐഎഎസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. കുറച്ചു മണിക്കൂര്‍ കൊണ്ട് വിദേശത്ത് എത്തിക്കാന്‍ കഴിയുന്ന ബാഗ് കൊടുത്തുവിടാന്‍ എന്തിനാണ് സ്വപ്നയുടേയും കോണ്‍സല്‍ ജനറലിന്റെയും സഹായം ആവശ്യപ്പെടുന്നത്? സ്വപ്ന ക്ലിഫ് ഹൗസില്‍ വന്ന സ്വാതന്ത്ര്യത്തോടെ ഏതെങ്കിലും സിപിഎം എംഎല്‍എയ്‌ക്കോ സിപിഎം നേതാവിനോ ക്ലിഫ് ഹൗസില്‍ വരാന്‍ കഴിയുമോ എന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

'ആവേശത്തോടെ നോക്കിയിരുന്നു; അങ്ങ് നിരാശപ്പെടുത്തി'; മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ തുറന്ന കത്ത്'ആവേശത്തോടെ നോക്കിയിരുന്നു; അങ്ങ് നിരാശപ്പെടുത്തി'; മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ തുറന്ന കത്ത്

1


ഷാഫി പറമ്പില്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചായിരുന്നു.
ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയം ആയതിനാല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

2


അതേസമയം, കഴിഞ്ഞദിവസം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധം ആരംഭിച്ചത്. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയത്.

3


ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍ക്കുക ആയിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്ത് കൊണ്ടുതന്നെ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ല എന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്ത് ആണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നതെന്നും അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറയായിരിക്കുന്ന സമയത്തായിരുന്നു ഇതെന്നും സ്വപ്ന ആരോപിച്ചിരുന്നു.

4


ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി.ആ ബാഗ് എത്രയും പെട്ടെന്ന് ദുബായില്‍ എത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സി ആയിരുന്നെന്നാണ് , എന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്നെ സ്വപ്നയുടെ വാദങ്ങള്‍ പിണറായി വിജയന്‍ ത്ള്ളിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം.

5

വാര്‍ത്ത സമ്മേളനത്തിലും മുഖ്യമന്ത്രി സ്വര്‍ണക്കടത്തിനെ കുറിച്ച് സംസാരിച്ചിരുന്നു. യുഎഇ കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് എത്തിച്ചെന്ന കാര്യം ആരോപണം വന്നപ്പോള്‍ ആണ് താന്‍ അറിഞ്ഞത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് തപ്പു കൊട്ടികൊടുക്കുന്ന ആളുകള്‍ ഉണ്ട്.എന്താണ് ഉദ്ദേശ്യം എന്ന് നാടിന് വ്യക്തമാണ്. അങ്ങനെ അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലേക്ക് വന്നത് കോണ്‍സല്‍ ജനറലിന്റെ കൂടെ ആണ്, വന്നപ്പോഴെല്ലാം കോണ്‍സല്‍ ജനറലും ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  6


  സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസ് വീണ്ടും വിവാദമായത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിന് പിന്നാലെരഹസ്യ മൊഴി പിന്‍വലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നൊരാള്‍ തന്നെ ഭീഷണപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞു.എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ് രംഗത്തുവന്നു. തനിക്ക് മുഖ്യമന്ത്രിയെ അറിയില്ലെന്നും സ്വപ്ന തന്റെ സുഹൃത്താണെന്നും ഇയാള്‍ പറഞ്ഞു.

  English summary
  gold smuggling: mathew kuzhalnadan asked chief minister pinarayi vijayan about swapna suresh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X