സ്വപ്‌ന സുരേഷിനോട് നികേഷ് കുമാറിന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞോ? സംഭവിച്ചത് വെളിപ്പെടുത്തി ഷാജ് കിരണ്‍
കൊച്ചി: ഫോണ്‍ നികേഷ് കുമാറിന് കൊടുക്കണമെന്ന് സ്വപ്ന സുരേഷിനോട് താന്‍ പറഞ്ഞിട്ടില്ലെന്ന് ഷാജ് കിരണ്‍. നികേഷിനെ പേഴ്‌സണലായി കണ്ട് നടന്ന കാര്യങ്ങള്‍ പറയൂ എന്നാണ് താന്‍ സ്വപ്‌നയോട് പറഞ്ഞതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഷാജിന്റെ പ്രതികരണം. യാത്രാ നിരോധനം നീക്കിക്കൊടുക്കുമെന്നും പറഞ്ഞിട്ടില്ലെന്ന് ഷാജ് കിരണ്‍ പറയുന്നു.
താന്‍ ഇന്നുവരെ സ്വപന് സുരേഷിനെ വിളിച്ചിട്ടില്ലെന്നും തനിക്കിന്നേവരെ ഫോണ്‍ പോലും സ്വപ്നയെ വിളിക്കേണ്ടി വന്നിട്ടില്ലെന്നും നികേഷ് പറയുന്നു.


ഞാന്‍ സ്വപ്‌ന സുരേഷിനെ ഇന്ന് വരെ വിളിച്ചിട്ടില്ല. എനിക്ക് ഫോണില്‍പ്പോലും അവരെ വിളിക്കേണ്ടി വന്നിട്ടില്ല. ഒരു സോഴ്‌സിനെ വിളിക്കുന്നത് തെറ്റല്ല. പക്ഷേ എന്തോ കാരണങ്ങള്‍ കൊണ്ട് എനിക്ക് അവരെ ഫോണില്‍ വിളിക്കാനോ നേരിട്ട് കാണാനോ സാഹചര്യം ഉണ്ടായില്ല. താങ്കള്‍ എന്നെ വൈൗകുന്നേരം വിളിച്ചിട്ടി പറയുകയാണ് അവര്‍ക്ക് എന്തോ പറയാനുണ്ട്. സാറിനോടാണത് പറയാന്‍ കഴിയുക എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. എന്നിട്ട് സ്വപ്‌ന സുരേഷ് പറയുന്നത് നികേഷ് കുമാറിന്റെ കയ്യില്‍ ഫോണ്‍ കൊടുക്കണമെന്നാണ്, നികേഷ് ചോദിച്ചു.

താന്‍ സ്വപ്നയെ കാണുമ്പോള്‍ അവര്‍ പറഞ്ഞത് ആത്മഹത്യ ചെയ്യുമെന്നാണ് സ്വപ്‌ന അത്രമാത്രം ക്ഷീണിതയായിരുന്നു. അവര്‍ക്ക് കാര്‍ഡിയാക്ക് പ്രശ്‌നം ഉണ്ട്. ഞാന്‍ അവരോട് ഇത്രമാത്രം അറ്റാച്ച്ഡ് ആയതിന്റെ കാരണം നേരത്തെ പറഞ്ഞല്ലോ. സ്വാഭാവികമായി അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അത് വൈകാരിക പ്രശ്‌നമായി ഫീല്‍ ചെയ്യും. ഞാന്‍ ഫോണ്‍ കൊടുക്കണമെന്നല്ല പറഞ്ഞത്. നിങ്ങള്‍ പേഴ്‌സണലി പുള്ളിക്കാരനെ കണ്ട് കൃത്യമായി പറയൂ എന്നാണ്. എനിക്ക് രണ്ട് ഫോണുകളാണ് ഉള്ളത്. എന്റെ രണ്ട് ഫോണും ഏത് അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കിലും പരിശോധിക്കാം, ഷാജ് കിരണ്‍ പറഞ്ഞു.

തനിക്ക് വേണ്ടി വാടകഗര്‍ഭം ധരിക്കാന്‍ തയ്യാറാണ് എന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നുവെന്നും ഷാജ് കിരണ്‍ പറഞ്ഞു. പണത്തിന് വേണ്ടിയാണോയെന്ന് ചോദിച്ചപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തെന്ന നിലയില്‍ ചെയ്യുന്ന കാര്യമെന്നാണ് സ്വപ്ന പറഞ്ഞതെന്നും 60 ദിവസം കൊണ്ട് ഇത്രയും ഗാഢബന്ധം വരുമോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും ഷാജ് കിരണ്‍ പറഞ്ഞു.

ഷാജ് കിരണ്‍ പറഞ്ഞത്:
എല്ലാവരും ചോദിച്ചു, 60 ദിവസം കൊണ്ട് സ്വപ്നയോട് ഇത്രയും ഗാഢബന്ധം വരുമോയെന്ന്. ആ വ്യക്തിപരമായ കാര്യം ഇനി ഞാന്‍ തുറന്ന് പറയാം. അല്ലെങ്കില്‍ ഞാന്‍ പൊട്ടനും മണ്ടനുമായി പോകും. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്വപ്ന പറഞ്ഞു, ഷാജിക്ക് കുട്ടികള്‍ ഇല്ലാത്തത് അല്ലേ. ഞാന്‍ ഷാജിക്ക് വേണ്ടി കൃത്രിമഗര്‍ഭം ധരിക്കാം എന്ന് പണത്തിന് വേണ്ടി ആണോ എന്ന് ചോദിച്ചപ്പോള്‍, അല്ല കൂടെ നില്‍ക്കുന്ന ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയില്‍ ചെയ്യുന്ന കാര്യം എന്നാണ് പറഞ്ഞത്. കുട്ടിയുടെ പേര് വളരെ പ്ലാന്‍ ചെയ്തു. വൈഗയെന്ന്. ഇക്കാര്യം ഭാര്യയോടും സംസാരിച്ചു. ഇത്രയും അടുത്തബന്ധമുള്ള ഒരാള്‍ക്ക് പ്രശ്നം വന്നപ്പോള്‍ ഇടപെട്ടു. ഇക്കാര്യം ഭാര്യയോടും സുഹൃത്ത് ഇബ്രാഹിനോടും വെറെ രണ്ട് സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.'' ഷാജ് കിരണ്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് ഷാജ് കിരണിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ തന്നെ കാണാന്‍ വന്നുവെന്നും രഹസ്യ മൊഴി പിന്‍വലിക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് പറയുന്നു. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം തന്റെ കയ്യിലുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നു. എന്നാല്‍ സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ ഷാജ് കിരണ്‍ രംഗത്തെത്തി. സ്വപ്‌ന തന്റെ സുഹൃത്താണെന്നും സ്വപ്‌ന വിളിച്ചിട്ടാണ് പാലക്കാട് പോയതെന്നും ആണ് ഷാജ് കിരണ്‍ ആരോപിച്ചത്. തനിക്ക് മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനേയൊ ഒന്നുമറിയില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications