'എന്റെ ബാത്‌റൂമിലോ, ബെഡ്‌റൂമിലോ ഹിഡന്‍ക്യാമറ വെച്ചോ എന്നറിയില്ല'; പൊട്ടിത്തെറിച്ച് സ്വപ്‌ന സുരേഷ്
കോഴിക്കാട്: ഷാജ് കിരണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വപ്‌ന സുരേഷ്. തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞ കരാര്യങ്ങള്‍ക്ക് സ്വപ്‌ന സുരേഷ് മറുപടി പറയുകയും ചെയ്തു.
സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണെന്നും തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സ്വപ്‌ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിന് മുമ്പാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.

'മാധ്യമപ്രവര്‍ത്തകരോട് എന്റെ സെക്‌സ് വീഡിയോസിനെക്കുറിച്ച് പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണ്. എന്റെ ബാത്‌റൂമാലോ, ബെഡ്‌റൂമിലോ, ഡ്രസിങ് റൂമിലോ വേറെ എവിടെയെങ്കിലും ഹിഡന്‍ ക്യാമറ വെച്ചോ എന്ന് എനിക്കറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കും. നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്തുവരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു' സ്വപ്‌ന പറഞ്ഞു.
ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം സ്വപ്‌ന പുറത്തുവിട്ടിരുന്നു. യാത്രവിലക്ക് മാറ്റാന്‍ ശ്രമിക്കുമെന്നും പണം വാങ്ങിയിട്ട് കീഴടങ്ങണം എന്നതടക്കമുള്ള കാര്യമാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ലെന്നും സത്യമിതാണ്, ഇവരൊന്നും യാഥാര്‍ത്ഥ്യത്തിലേക്ക് വന്നിട്ടില്ല. ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഏല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം. നിങ്ങള്‍ ജയിലിന് അകത്ത് പോയാല്‍ നിങ്ങളുടെ കുടുംബത്തിനും മക്കള്‍ക്കമല്ലേ നഷ്ടമെന്നും ഷാജ് കിരണ്‍ ചോദിക്കുന്നുണ്ട്.
കഴിഞ്ഞദിവസമാണ് ഷാജ് കിരണനെതിരെ സ്വപ്‌ന രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന സ്വപ്‌ന പറഞ്ഞിരുന്നു. രഹസ്യ മൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭാഷണത്തിന്റെ ശബ്ദ രേഖ സ്വപ്‌ന പുറത്തുവിട്ടത്.












Click it and Unblock the Notifications