• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്ന സുരേഷ് അസഭ്യം വിളിച്ചു, തുടര്‍ച്ചയായി മുഖത്തടിച്ചു; സ്വന്തമായി ഗുണ്ടാസംഘമുണ്ടെന്നും യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ പ്രതിചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷ് ഒരു യുവാവിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സഹോദരന്‍ ബ്രൗണ്‍ സുരേഷിന്‍റെ വിവാവ പാര്‍ട്ടിക്കിടെയായിരുന്നു അതിക്രമം അരങ്ങേറിയത്. കല്യാണം മുഠക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബന്ധു കൂടിയായ യുവാവിനെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് മര്‍ദ്ദിച്ചത്. 2019 ഡിസംബര്‍ ഏഴിനായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് അന്ന് മര്‍ദ്ദനത്തിന് ഇരയായ യുവാവ്.

സ്വന്തമായി ഗുണ്ടാസംഘം

സ്വന്തമായി ഗുണ്ടാസംഘം

സ്വപ്ന സുരേഷിന് സ്വന്തമായി ഗുണ്ടാസംഘമുണ്ടെന്നാണ് ഈ യുവാവ് ആരോപിക്കുന്നത്. ഭര്‍ത്താവ്, സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയുമായ സരിത്, പത്തിലേറ വരുന്ന ബോഡിഗാര്‍ഡ്സ് എന്നിവരാണ് തന്നെ മര്‍ദ്ദിക്കുമ്പോള്‍ സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. സ്വപ്ന അസഭ്യം വിളിക്കുകയും തുടര്‍ച്ചയായി മുഖത്ത് അടിക്കുകയും ചെയ്തെന്നും യുവാവിനെ ഉദ്ധരിച്ച മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മര്‍ദ്ദനം അവസാനിപ്പിച്ചു

മര്‍ദ്ദനം അവസാനിപ്പിച്ചു

തന്നെ ഉപദ്രവിക്കുന്നത് കണ്ട് അമ്മ ബഹളം വെച്ചു. ഇതോടെയാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു എം ശിവശങ്കറും ഇതേ സമയം ഈ വിവാഹ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

കല്യാണ ചടങ്ങില്‍

കല്യാണ ചടങ്ങില്‍

സ്വപ്ന സുരേഷിന്‍റെ സഹോദരന്‍റെ കല്യാണ ചടങ്ങുകളിലും പാര്‍ട്ടിയും ശിവശങ്കര്‍ പൂര്‍ണ്ണ സമയവും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വെച്ചാണ് ഉപദ്രവിച്ചത്. അപ്പോള്‍ ശിവശങ്കറും അവിടെ ഉണ്ടായിരുന്നെന്നും യുവാവ് പറയുന്നു.

പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്

പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്

സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. വിഷയത്തില്‍ യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലത്രെ. ഒടുവില്‍ പോലീസ് കേസ് എടുക്കാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മാതൃഭൂമി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വപ്ന എവിടെ

സ്വപ്ന എവിടെ

അതേസമയം, സ്വര്‍ണക്കടത്ത് പിടികൂടി ഏഴു ദിവസമായിട്ടും സ്വപ്ന സുരേഷ് ഒളിവിൽതന്നെയാണ്. സ്വപ്‌ന എവിടെയാണെന്ന് ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൈമൂറില്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. തമിഴ്‌നാട്ടിലേക്ക് കടന്നതായും സംശയങ്ങളുണ്ട്.

cmsvideo
  പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam
  സൂചന ലഭിച്ചു

  സൂചന ലഭിച്ചു

  സ്വപ്ന സുരേഷിന്‍റെ യാത്രയെ പറ്റിയും ഒളിവില്‍ കഴിയുന്ന സ്ഥലത്തെ പറ്റിയും കസ്റ്റംസ് സംഘത്തിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം കണ്ടെത്താന്‍ സാധിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് സ്വപ്നയുടെ മകള്‍. ഇവര്‍ കഴിഞ്ഞ ദിവസം സഹപാഠിയെ വിളിച്ചിരുന്നു.

  ബ്രൈമൂര്‍ എസ്റ്റേറ്റ്

  ബ്രൈമൂര്‍ എസ്റ്റേറ്റ്

  തിരുവനന്തപുരം ജില്ലയിലെ പാലോടു സമീപം പെരങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയെന്നാണ് സംശയം. കാറില്‍ കടന്നു പോവുകയായിരുന്ന സ്വപ്ന തന്നോട് മങ്കയത്തേക്കുള്ള വഴി ചോദിച്ചിരുന്നെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം പാലോടിന് സമീപമുള്ള കൊച്ചുതാന്നിമൂട് സ്വദേശി ഗിരീഷന്‍ രംഗത്തെത്തിയിരുന്നു.

  സിസിടിവി ദൃശ്യങ്ങള്‍

  സിസിടിവി ദൃശ്യങ്ങള്‍

  സ്വപ്നയായിരുന്ന ഇന്നോവ കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ ഇവരോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും ഇയാള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു ഇവരെ കണ്ടത്. ഇദ്ദേഹം പറഞ്ഞ സമയത്ത് ഒരു വെള്ള കാര്‍ ഇതുവഴി പോക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

  വിവരങ്ങള്‍ ചോദിച്ചറിയുന്നു

  വിവരങ്ങള്‍ ചോദിച്ചറിയുന്നു

  അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തില്‍ നിന്നും എന്‍ഐഎ സംഘം നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നു. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷ്ണറുടെ ഓഫീസിലെത്തിയാണ് എന്‍ഐഎ വിവരങ്ങള്‍ ചോദിച്ചറിയുന്നത്. കേസ് എന്‍ഐഎ ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തുന്നത്.

  മൂന്ന് മണിയോടെ

  മൂന്ന് മണിയോടെ

  മുഖ്യപ്രതിയായ സരിത് നിലവില്‍ കസ്റ്റ്ംസിന്‍റെ കസ്റ്റഡിയിലാണുള്ളത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിയത്. ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.

  കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട്ടില്‍ അധികാരം പിടിക്കും; അണ്ണാഡിഎംകെ തകര്‍ന്നടിയും: തിരുനാവുക്കരസർ

  English summary
  Gold Smuggling: swapna suresh has a team of goons says youth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X