Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ ഇന്ന് 3 മണിക്ക് പുറത്തുവിടും';വിശദാംശങ്ങൾ ഇങ്ങനെ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി തന്നെ വന്നുകണ്ട് ഭീഷണിപ്പെടുയെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തുവിട്ടേക്കുമെന്ന് റിപ്പോർട്ട്. സ്വപ്നയുമായി അടുത്ത്ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പാലക്കാട് വെച്ചാവും പുറത്തുവിടുക.

കഴിഞ്ഞദിവസമാണ് ഷാജ് കുമാറിനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ് രം​​​ഗത്ത് എത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഷാജ് കിരൺ തന്നെ കാണാൻ വന്നതെന്നും രഹസ്യ മൊഴി പിൻവലിക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് പറയുന്നു. ഷാജ് കിരൺ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കയ്യിലുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു.

swapna suresh

1


എന്നാൽ സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ ഷാജ് കിരൺ രംഗത്തെത്തി. സ്വപ്‌ന തന്റെ സുഹൃത്താണെന്നും സ്വപ്‌ന വിളിച്ചിട്ടാണ് പാലക്കാട് പോയതെന്നും ആണ് ഷാജ് കിരൺ ആരോപിച്ചത്. തനിക്ക് മുഖ്യമന്ത്രിയേയോ കോടിയേരി ബാലകൃഷ്ണനേയൊ ഒന്നുമറിയില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു. താൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ ഉണ്ടെങ്കിൽ സ്വപന് സുരേഷ് പുറത്ത് വിട്ടോട്ടെ എന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.

പണ്ട് നിമ്മിക്കുട്ടിയോട് പറഞ്ഞത് പോലെ..ചിത്രം പങ്കുവെച്ച് ജാസ്മിന്‍.. 'ഈ വൃത്തികെട്ടവളെ' ഒത്തിരിയിഷ്ടമെന്ന് ആരാധകര്‍

2


സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കും പങ്കുന്നുണ്ടെന്ന് ആരോപിച്ച് സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. സ്വപ്ന രഹസ്യ മൊഴി നൽകിയതിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ സ്വപ്ന വീണ്ടും രം​ഗത്തെത്തി. പ്രശ്നം വഷളാവുകയും ചെയ്തു. ഇതിനിടയിലാണ് ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം സ്വപ്ന നടത്തിയത്.

3


പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഷാജ് പറഞ്ഞെന്നും കുട്ടികൾ ഒറ്റയ്ക്ക് ആവുമെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിൻവലിക്കണമെന്നും രഹസ്യ മൊഴി പിൻവലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഷാജ് ആവശ്യപ്പെട്ടുവെന്നും അതിന് തയ്യാറാകാതിരുന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഷാജ് കിരൺ തന്നോട് പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നുണ്ട്. സ്വപ്‌ന പറഞ്ഞ ഈ റെക്കോർഡിംഗാണ് ഇന്ന് പുറത്തുവിടാൻ സാധ്യതയുള്ളത്.

4


എന്നാൽ താൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഷാജ് പറയുന്നത്. സ്വപ്നയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും തനിക്ക് വേണ്ടി വാടക ​​ഗർഭം ധരിക്കാൻ തയ്യാറാണെന്ന് സ്വപ്ന പറഞ്ഞിരുന്നെന്നും ഇയാൽ പറഞ്ഞിരുന്നു. എല്ലാവരും ചോദിച്ചു, 60 ദിവസം കൊണ്ട് സ്വപ്നയോട് ഇത്രയും ഗാഢബന്ധം വരുമോയെന്ന്. ആ വ്യക്തിപരമായ കാര്യം ഇനി ഞാൻ തുറന്ന് പറയാം. അല്ലെങ്കിൽ ഞാൻ പൊട്ടനും മണ്ടനുമായി പോകും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വപ്ന പറഞ്ഞു, ഷാജിന് കുട്ടികൾ ഇല്ലാത്തത് അല്ലേ. ഞാൻ ഷാജിന് വേണ്ടി കൃത്രിമഗർഭം ധരിക്കാമെന്ന്. പണത്തിന് വേണ്ടി ആണോ എന്ന് ചോദിച്ചപ്പോൾ, അല്ല കൂടെ നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തെന്ന നിലയിൽ ചെയ്യുന്ന കാര്യം എന്നാണ് പറഞ്ഞത്. കുട്ടിയുടെ പേര് വളരെ പ്ലാൻ ചെയ്തു. വൈഗയെന്ന്. ഇക്കാര്യം ഭാര്യയോടും സംസാരിച്ചു. ഇത്രയും അടുത്തബന്ധമുള്ള ഒരാൾക്ക് പ്രശ്നം വന്നപ്പോൾ ഇടപെട്ടു. ഇക്കാര്യം ഭാര്യയോടും സുഹൃത്ത് ഇബ്രാഹിനോടും വെറെ രണ്ട് സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.'' ഷാജ് കിരൺ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+