കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1കോടിയുടെ സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്തി?

  • By Meera Balan
Google Oneindia Malayalam News

നെടുമ്പാശ്ശേരി: മലദ്വാരത്തിനകത്ത് ഒളിപ്പിച്ച് സ്വര്‍ണ കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയിലായി. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശികശാണ് സ്വര്‍ണ കടത്തില്‍ അറസ്റ്റിലായത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, നൗഷാദ്, ജബീര്‍ എന്നിവരാണ് സ്വര്‍ണ കടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. അടുത്തിടെയുണ്ടായ ഏര്‌റവും വലിയ സ്വര്‍ണവേട്ടയാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടരക്കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയവരാണ് പിടിയിലായ മലപ്പുറം സ്വദേശികള്‍.

Crime

അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. 116 ഗ്രാം വീതമുള്ള 21 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇവര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പലതവണ നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണം ഒളിപ്പിയ്ക്കുന്നതിന് ദുബായില്‍ പരിശീലനം ലഭിച്ചതായും ഇവര്‍ വെളിപ്പെടുത്തി.

English summary
Gold Smuggling: Three arrested at Nedumbassery Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X