തിരുവനന്തപുരത്ത് സ്വര്‍ണവേട്ട; പിടിക്കാന്‍ നേരം വിഴുങ്ങി, സംഘത്തില്‍ സ്ത്രീയും
മലേഷ്യയില്‍ നിന്നെത്തിയ സംഘത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മലേഷ്യയില്‍ നിന്നെത്തിയ സംഘത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

എട്ട് പേരടങ്ങുന്ന സംഘമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസിന് ബോധ്യമായി. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു നീക്കം. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നു. സ്വര്‍ണകടത്തിന് സാധ്യതയുണ്ടെന്ന് കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ ചിലര്‍ സ്വര്‍ണം വിഴുങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. പ്രതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications