കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹലയ്ക്ക് പിന്നാലെ ഡീന; കരിപ്പൂരില്‍ വീണ്ടും യുവതി പിടിയില്‍, കടത്ത് സ്വര്‍ണം തട്ടാന്‍ ശ്രമം

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഭവത്തില്‍ യുവതികള്‍ പിടിയിലാകുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായതെങ്കില്‍ ഇപ്പോള്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീനയാണ് അറസ്റ്റിലായിരിക്കുന്നത്. വയനാട് സ്വദേശിയായ സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് എട്ട് ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം ഡീന ദുബായില്‍ നിന്ന് കടത്തികൊണ്ടുവന്നത്. എന്നാല്‍ വയനാട് സ്വദേശിക്ക് സ്വര്‍ണം നല്‍കാതെ മറ്റൊരു സംഘത്തോടൊപ്പം ചേര്‍ന്ന് മറിച്ചുവില്‍ക്കാന്‍ ഇവര്‍ നീക്കം നടത്തി.

g

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷമാണ് ഡീന പുറത്തുകടന്നത്. പുറത്തെത്തിയ ഉടനെ തന്നെ കാത്തിരുന്ന വയനാട് സ്വദേശിക്കൊപ്പം പോകാതെ കോഴിക്കോട്ടുകാരായ രണ്ടുപേര്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു യുവതി. അനധികൃതമായി സ്വര്‍ണം കടത്താന്‍ ഏല്‍പ്പിച്ച സംഘത്തെയും പുറത്ത് പരിശോധന നടത്തുന്ന പോലീസിനെയും വെട്ടിച്ചായിരുന്നു ഇവരുടെ നീക്കം. എന്നാല്‍ രഹസ്യവിവരം ലഭിച്ച പോലീസ് ഡീനയെ പിടിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തിയിരുന്നു.

വീണ്ടും ആശ്ചര്യപ്പെടുത്തി ഖത്തര്‍!! ഫുട്‌ബോളിന് വാങ്ങിയ ബസുകള്‍ ദാനം ചെയ്യും, സീറ്റുകളുംവീണ്ടും ആശ്ചര്യപ്പെടുത്തി ഖത്തര്‍!! ഫുട്‌ബോളിന് വാങ്ങിയ ബസുകള്‍ ദാനം ചെയ്യും, സീറ്റുകളും

അതിവേഗം രക്ഷപ്പെടാന്‍ ഡീന ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പോലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ സഹദ്, ജംനാസ് എന്നിവരാണ് ഡീനക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേര്‍. രണ്ടു പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ട് എന്നാണ് വിവരം. ഇവരെ വൈകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശി ഷഹല പിടിയിലായിരുന്നു. അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് ഇവര്‍ കൊണ്ടുവന്നത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

നടി തൃഷ രാഷ്ട്രീയത്തിലേക്ക്? കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രചാരണം... ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടിനടി തൃഷ രാഷ്ട്രീയത്തിലേക്ക്? കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രചാരണം... ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി

രണ്ടു സംഭവത്തിലും കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയവരില്‍ നിന്നാണ് പോലീസ് സ്വര്‍ണം പിടിക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. വിമാനത്താവളത്തിന് പുറത്ത് ഹെല്‍പ്പ് ഡെസ്‌ക്, ഔട്ട് പോസ്റ്റ് എന്നിവിടങ്ങളില്‍ പോലീസിന്റെ ശക്തമായ നിരീക്ഷണമുണ്ട്. പുറത്തിറങ്ങി വരുന്നവരെയും അവരെ സ്വീകരിക്കാനെത്തുന്നവരെയും നിരീക്ഷിച്ചാണ് പോലീസ് സ്വര്‍ണം കണ്ടെത്തുന്നത്.

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് ഒരു കോടി രൂപ മൂല്യമുള്ള സ്വര്‍ണം പിടികൂടി. രണ്ടു സംഭവങ്ങളിലായിട്ടാണ് ഇത്രയും സ്വര്‍ണം പിടിച്ചത്. ഒരാളെ അറസ്റ്റ് ചെയ്തു. മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് ദുബായില്‍ നിന്ന് കൊണ്ടുവന്ന കാസര്‍കോട് സ്വദേശിയാണ് അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ വിമാനത്താവളത്തിലെ ബാത്ത് റൂമില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ ബാത്ത് റൂമില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാം എന്ന് കരുതുന്നു. വിമാനത്താവളത്തിലെ സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

English summary
Gold Smuggling: Wayanad Woman Dheena Arrested by Police Out Side Of Karipur Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X