സ്വര്‍ണം പൊട്ടിക്കല്‍ നാടകം; കരിപ്പൂരില്‍ യുവതിക്കും സംഘത്തിനും പിന്നാലെ പറപ്പിച്ച് പോലീസ്, ഒടുവില്‍...

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തും തട്ടിക്കൊണ്ടുപോകല്‍ നാടകവും. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് സ്വര്‍ണം കടത്തിയ കണ്ണൂര്‍ സ്വദേശിയായ യുവതിയെയും ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരെയും പോലീസ് ചേസ് ചെയ്ത് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ അറിവോടെ നടത്തിയ നാടകമാണിത് എന്ന് പോലീസിന് ബോധ്യമാത്.

തിരുവങ്ങാട് സ്വദേശി പ്രിയങ്ക ഇന്ന് രാവിലെയാണ് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയത്. പുറത്തുവന്ന ഇവരെ കാത്ത് മട്ടന്നൂര്‍ സ്വദേശി ജാബിര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് യുവതിയെ ബൊലേനോ കാറിലെത്തിയ സംഘം അതിവേഗം കയറ്റിക്കൊണ്ടുപോയത്. ജാബിര്‍ ബഹളംവെച്ച് പിന്നാലെ ഓടി. കഴിഞ്ഞ ദിവസത്തെ സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ഈ വേളയില്‍ പോലീസ് വിമാനത്താവള പരിസരത്തുണ്ടായിരുന്നു.

gold snatching in karipur airport

കാറിന് പിന്നാലെ പോലീസ് അതിവേഗം കുതിച്ചു. പിന്നീട് 12 കിലോമീറ്റര്‍ നീണ്ട ചേസിങ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പലവട്ടം പോലീസിനെ വെട്ടിച്ച് കാറിലുള്ള സംഘം വിവിധ വഴികളില്‍ ചീറിപ്പാഞ്ഞു. പിന്നാലെ കുതിച്ച പോലീസ് നാട്ടുകാരുടെ സഹായത്തോടെ തടസം സൃഷ്ടിച്ച് പിടികൂടി. കാറില്‍ നിന്ന് ഇറക്കി റോഡില്‍ വച്ച് പോലീസ് യുവാക്കളെ കൈകാര്യം ചെയ്തു. ശേഷം സ്‌റ്റേഷനിലേക്ക്.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ അല്ല നടന്നതെന്നും പ്രിയങ്കയ്ക്കും കൂടി അറിവുള്ള സംഭവമാണിത് എന്നും പോലീസിന് ബോധ്യമായത്. കാറില്‍ പ്രിയങ്കയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.

പ്രിയങ്കയെ കൂടാതെ, കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത്, ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. മാലയും വളയും ഉള്‍പ്പെടെ 18 പവനാണ് പ്രിയങ്ക കൊണ്ടുവന്നത്. നിരവധി കവര്‍ച്ചാ കേസില്‍ പ്രതികളായവരാണ് പിടിയിലായിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞദിവസവും സമാനമായ സ്വര്‍ണക്കടത്തും തട്ടിക്കൊണ്ടുപോകലും കരിപ്പൂരിലുണ്ടായിരുന്നു. ഇന്ന് 18 പവനാണ് പിടികൂടിയത് എങ്കില്‍ ഇന്നലെ 1.10 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ബഹ്റൈനില്‍ നിന്ന് വന്ന ഇടുക്കി വണ്ടന്‍മേട് സ്വദേശി അഭിരാമിയാണ് സ്വര്‍ണം കടത്തിയത്.

വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുണ്ട്. ഇതില്‍ നിന്ന് എങ്ങനെയാണ് യുവതികള്‍ രക്ഷപ്പെടുന്നത് എന്ന സംശയം ബാക്കിയാണ്. രണ്ട് സംഭവത്തിലും പ്രതികളെ പോലീസ് പുറത്തുനിന്നാണ് പിടികൂടിയത്. യുവതികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് വര്‍ധിച്ചുവരികയാണ് എന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് പുറത്ത് പോലീസ് പരിശോധന ശക്തമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma