സ്വർണത്തിനും വെള്ളിക്കുമൊക്കെ ഇനി കൂടുതൽ നികുതി നൽകണോ? ഏതിനൊക്കെ നികുതി ചുമത്തും? പുതിയ മാറ്റം അറിയാം
വില കത്തിക്കയറുന്ന സാഹചര്യത്തിൽ ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി നികുതിയിൽ ഇളവ് വരുത്തണമെന്നും ജി എസ് ടി കുറക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ വ്യാപാരികൾ ഉയർത്തിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ല. പകരം സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) നികുതി വ്യവസ്ഥയിലാണ് ബജറ്റിൽ മാറ്റം ഉണ്ടായിരിക്കുന്നത്. ഇനി മുതൽ ബോണ്ടുകൾ ഇഷ്യു ചെയ്യുന്ന സമയത്ത് വ്യക്തിഗതമായി സബ്‌സ്‌ക്രൈബ് ചെയ്യുകയും കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വെക്കുകയും ചെയ്യുന്നവർക്ക് മാത്രമായിരിക്കും എസ്ജിബി നിക്ഷേപങ്ങളിലെ മൂലധന നേട്ട നികുതി ഒഴിവാക്കി കിട്ടുകയെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
ആർബിഐ പുറത്തിറക്കുന്ന എല്ലാ സോവറിൻ ഗോൾഡ് ബോണ്ടുകൾക്കും പുതിയ നികുതി ഇളവ് വ്യവസ്ഥകൾ ഏകീകൃതമായി ബാധകമാണെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാൽ ആഭരണങ്ങൾ അടക്കമുള്ള ഫിസിക്കൽ സ്വർണ്ണം, ഡിജിറ്റൽ സ്വർണ്ണം, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ നികുതി പ്രക്രിയയിൽ മാറ്റങ്ങളൊന്നും നിർദ്ദേശിച്ചിട്ടില്ല. പുതിയ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫിസിക്കൽ ഗോൾഡ്, ഡിജിറ്റൽ സ്വർണം,ഗോൾഡ് ഇടിഎഫ് എന്നിവയുടെ നികുതി ഘടനകളെ കുറിച്ച് വിശദമായി നോക്കാം

ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവയാണ് ഫിസിക്കൽ ഗോൾഡുകൾ. ഇവ വാങ്ങുമ്പോൾ 3% ജി എസ് ടിക്ക് പുറമെ സ്വർണാഭരണങ്ങളുടെ പണികൂലിക്ക് 5% അധിക ജിഎസ്ടി ഈടാക്കും. ഫിസിക്കൽ സ്വർണ്ണം 24 മാസം വരെ കൈവശം വെക്കുകയാണെങ്കിൽ, ഹ്രസ്വകാല മൂലധന നേട്ട നികുതി സ്ലാബ് നിരക്കുകൾ പ്രകാരം ഈടാക്കും. 24 മാസത്തിൽ കൂടുതൽ കൈവശം വെക്കുകയാണെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതി 12.5% നിരക്കിൽ ഇൻഡെക്സേഷൻ ആനുകൂല്യങ്ങളില്ലാതെയായിരിക്കും കണക്കാക്കുക.
സ്വർണ വില ഉയർന്നതോടെ ഡിജിറ്റൽ ഗോൾഡ്, വെള്ളി എന്നിവയ്ക്ക് പ്രിയമേറിയിട്ടുണ്ട്. ഇവയ്ക്കും ഫിസിക്കൽ സ്വർണ്ണത്തിന് സമാനമായിരിക്കും നികുതി. എന്നാൽ, ഡിജിറ്റൽ രൂപത്തിലുള്ളതിനാൽ നിർമ്മാണ കൂലിക്ക് അഞ്ച് ശതമാനം ജിഎസ്ടി ഉണ്ടാകില്ല.
ഗോൾഡ്, സിൽവർ ഇടിഎഫ് ഫണ്ടുകൾ 12 മാസം വരെ കൈവശം വെക്കുകയാണെങ്കിൽ, അതിൽ നിന്നുള്ള നേട്ടങ്ങൾക്ക് സ്ലാബ് നിരക്കിൽ നികുതി ഈടാക്കും. 12 മാസത്തിൽ കൂടുതലാണെങ്കിൽ 12.5% നികുതി ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ ഉണ്ടാകില്ല.ഗോൾഡ് അല്ലെങ്കിൽ സിൽവർ മ്യൂച്വൽ ഫണ്ടാണെങ്കിൽ 24 മാസം വരെ കൈവശം വെക്കുമ്പോൾ നേട്ടങ്ങൾക്ക് സ്ലാബ് നിരക്കിൽ നികുതി ചുമത്തും. 24 മാസത്തിൽ കൂടുതൽ കൈവശം വെച്ചാൽ ഇൻഡെക്സേഷൻ ഇല്ലാതെ 12.5% നിരക്കിൽ നികുതി നൽകണം.
എസ്ജിബി നിക്ഷേപ തുകക്ക് ലഭിക്കുന്ന 2.5% പലിശക്ക് സ്ലാബ് നിരക്കിൽ നികുതി ബാധകമാണ്. 12 മാസത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ സ്ലാബ് നിരക്കിലാണ് നികുതി. കൈവശം വെക്കുന്ന കാലയളവ് 12 മാസത്തിന് ശേഷവും എട്ട് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുമാണെങ്കിൽ ഇൻഡെക്സേഷൻ ആനുകൂല്യങ്ങളില്ലാതെ 12.5% നികുതി നൽകണം.
എസ്ജിബികൾ കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വെക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടങ്ങൾക്ക് നിലവിൽ നികുതിയില്ല. സെക്കൻഡറി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എസ്ജിബികൾക്കും നികുതി ഇല്ലായിരുന്നു. എന്നാൽ പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ഈ ഇളവ് ഇനി മുതൽ ബോണ്ടുകൾ ഇഷ്യു ചെയ്യുന്ന സമയത്ത് സബ്‌സ്‌ക്രൈബ് ചെയ്യുകയും കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വെക്കുകയും ചെയ്യുന്ന യഥാർത്ഥ വരിക്കാർക്ക് മാത്രമായിരിക്കും.
ബന്ധുക്കളിൽ നിന്ന് സമ്മാനമായി ലഭിക്കുന്ന സ്വർണ്ണത്തിനും വെള്ളിയിലും ലഭിക്കുന്ന സമയത്ത് നികുതിയില്ല. പാരമ്പര്യമായി ലഭിക്കുന്ന സ്വർണത്തിനും നിലവിൽ നികുതിയില്ല. എന്നാൽ,പാരമ്പര്യമായി ലഭിച്ച സ്വർണ്ണമോ വെള്ളിയോ വിൽക്കുകയാണെങ്കിൽ, മൂലധന നേട്ടം കണക്കാക്കുന്നത് യഥാർത്ഥ ഉടമ വാങ്ങിയ വില ഉപയോഗിച്ചാണ്. കൂടാതെ, കൈവശം വെക്കുന്ന കാലയളവിൽ മുൻ ഉടമ ഈ ആസ്തി എത്രകാലം കൈവശം വെച്ചുവെന്നത് കൂടി പരിഗണിക്കും.
-
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications