സ്വര്‍ണം വിറ്റുള്ള വരവ് എത്ര നികുതി എത്ര? രഹസ്യം എന്തിനെന്ന് വ്യാപാരികള്‍, മുഖ്യമന്ത്രിയോട് അഭ്യര്‍ഥന
കൊച്ചി: സ്വര്‍ണത്തിന്റെ വാര്‍ഷിക വിറ്റുവരവും നികുതി വരുമാനവും എത്രയാണ് എന്ന് സര്‍ക്കാര്‍ പരസ്യമാക്കണമെന്ന് ജ്വല്ലറി വ്യാപാരികള്‍. 2022 വരെ ഇതുസംബന്ധിച്ച വിവരം വിവരാവകാശ നിയമ പ്രകാരം ലഭ്യമായിരുന്നു എങ്കില്‍ പിന്നീട് അതുണ്ടായില്ല. സ്വര്‍ണത്തിന് മാത്രമായി നികുതി വരുമാനം രേഖപ്പെടുത്തുന്നില്ലെന്നും അതുകൊണ്ടുതന്നെ വിവരം നല്‍കാന്‍ ഇല്ലെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ മറുപടി എന്ന് വ്യാപാരികള്‍ പറയുന്നു.
അഞ്ച് ലക്ഷത്തോളം പേര്‍ തൊഴില്‍ എടുക്കുകയും ജീവനോപാധി കണ്ടെത്തുകയും ചെയ്യുന്ന മേഖലയെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ കൃഷ്ണദാസ് സിവി എന്നിവര്‍ മുഖ്യമന്ത്രി വിഡി സതീശനോട് ആവശ്യപ്പെട്ടു.

2001 മുതലുള്ള സ്വര്‍ണ നികുതി സംബന്ധിച്ച് വ്യാപാരികള്‍ വിശദീകരിച്ചു. 2001ല്‍ കെജിഎസ്ടി നികുതി സംവിധാനത്തില്‍ 1% നികുതിയായിരുന്നു സ്വര്‍ണത്തിന്. നികുതി ഇന്‍പുട്ട് എടുക്കാന്‍ കഴിയില്ലായിരുന്നു. 2001ല്‍ കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 500 രൂപയായിരുന്നു. അതനുസരിച്ച് 150 ടണ്‍ സ്വര്‍ണം കേരളത്തില്‍ വിറ്റഴിച്ചാല്‍ 7500 കോടി രൂപ മാത്രമാണ് വാര്‍ഷിക വിറ്റുവരവ്. അതിന്റെ 1% നികുതി അനുസരിച്ച് 75 കോടി രൂപയായിരുന്നു നികുതി വരുമാനം.
2005ല്‍ വാറ്റ് നടപ്പാക്കിയ കാലഘട്ടത്തില്‍ 5% നികുതി ചുമത്തിയെങ്കിലും നികുതി കോമ്പൗണ്ട് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. മുമ്പുള്ള മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നികുതിയുടെ 1.25% നികുതി അടയ്ക്കണം എന്നതായിരുന്നു കോമ്പൗണ്ടിംഗ് വ്യവസ്ഥ. നികുതി കോമ്പൗണ്ട് ചെയ്യണമെന്ന വ്യവസ്ഥ കാരണം, വില്‍ക്കാത്ത സ്വര്‍ണത്തിനും നികുതി അടക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി.
വാറ്റ് കാലഘട്ടത്തില്‍ ആദ്യ വര്‍ഷങ്ങളില്‍ ഏകദേശം 165 കോടി രൂപയുടെ നികുതി വരുമാനം ലഭിച്ചിരുന്നു. 2015-16 കാലഘട്ടത്തില്‍ 665 കോടി രൂപയുടെ നികുതി വരുമാനം ലഭിച്ചുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. പിന്നീട് സ്വര്‍ണവിലയില്‍ ക്രമാതീതമായ ഉയര്‍ച്ചയുണ്ടായി. 2017ല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ വില്‍ക്കുന്ന സ്വര്‍ണത്തിന് മാത്രം 3 ശതമാനം നികുതി നല്‍കിയാല്‍ മതി എന്ന നിര്‍ദേശം ലഭിച്ചു.
സമാന്തര സ്വര്‍ണ വ്യാപാരം തടയണം
കേരളത്തിലെ പരമ്പരാഗത സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നുള്ള ഇപ്പോഴത്തെ വാര്‍ഷിക വിറ്റു വരവ് ഒരു ലക്ഷം കോടിക്ക് മുകളിലാണ്. മറ്റു നികുതി വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ജിഎസ്ടി കേരള-കേന്ദ്ര സര്‍ക്കാരുകള്‍ക്കിടയില്‍ ഒന്നര ശതമാനമായി വീതംവയ്ക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ 50 ശതമാനത്തില്‍ അധികം സ്വര്‍ണം വാങ്ങിയത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. ആ വേളയില്‍ അവിടെ നികുതി നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തില്‍ വില്‍പ്പന നടത്തി അധികം വരുന്ന തുകയ്ക്ക് നികുതി ഈടാക്കുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന നികുതിയുടെ ആനുപാതികമായ ഐജിഎസ്ടി കേരളം വാങ്ങണം എന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ നികുതി വരുമാനം ജിഎസ്ടി വകുപ്പ് വെളിപ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് അസോസിയേഷന്‍ സംശയിക്കുന്നു. മാത്രമല്ല, സമാന്തര സ്വര്‍ണ വ്യാപാരം കേരളത്തില്‍ സജീവമാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. പഴയ സ്വര്‍ണം എടുക്കുമെന്ന് ഫോണ്‍ നമ്പര്‍ മാത്രം പരസ്യം നല്‍കിയാണ് സമാന്തര വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.















Click it and Unblock the Notifications