സ്വര്‍ണം വിറ്റ് ലാഭമുണ്ടാക്കാനാണോ പ്ലാന്‍; ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ മുട്ടന്‍ പണി കിട്ടും, പണം ചോരുന്ന വഴി
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ പലരും വലിയ ആത്മവിശ്വാസത്തിലാണ്. പണ്ട് ചെറിയ പൈസക്ക് വാങ്ങിയ പൊന്ന് ഇപ്പോള്‍ വിറ്റ് വലിയ ലാഭം കൊയ്യാമെന്നാണ് ആലോചന. വിവാഹ ആവശ്യത്തിന് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നവരുണ്ട്. വീട് നിര്‍മാണത്തിനും സ്ഥലം വാങ്ങുന്നതിനുമൊക്കെയായിട്ടാകും സ്വര്‍ണം വില്ക്കല്. എന്നാല്‍ ചില സുപ്രധാന കാര്യങ്ങള്‍ ഈ വേളയില്‍ അറിയണം.
നമ്മുടെ നാട്ടില്‍ നാല് രീതിയിലാണ് സ്വര്‍ണം വാങ്ങുന്നത്. ജ്വല്ലറികളില്‍ പോയി ആഭരണങ്ങളായി വാങ്ങുന്നവരാണ് കൂടുതല്‍. എന്നാല്‍ നഷ്ടം കുറയ്ക്കാനും ലാഭം മാത്രം ലക്ഷ്യമിട്ടും ചിലര്‍ കോയിനും ബാറും വാങ്ങും. അടുത്ത കാലത്താണ് ഗോള്‍ഡ് ഇടിഎഫ് വഴി സ്വര്‍ണം വാങ്ങുന്നവര്‍ വര്‍ധിച്ചത്. കൂടാതെ സോവറിങ് ഗോള്‍ഡ് ബോണ്ട് (എസ്ജിബി) വഴി സ്വര്‍ണം വാങ്ങുന്നവരും അധികരിച്ചിട്ടുണ്ട്.

ഏത് സ്വര്‍ണമായാലും വില്‍ക്കുന്ന വേളയില്‍ നികുതി കൊടുക്കണം. വാങ്ങുന്ന സമയം നികുതി കൊടുക്കുന്നത് പോലെ. മേല്‍പ്പറഞ്ഞ നാല് തരത്തിലുള്ള സ്വര്‍ണത്തിനും ഒരേ തുകയല്ല നികുതിയായി വരിക. നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുറുക്കുവഴി തേടുന്നവര്‍ പണത്തിന്റെ സോഴ്സ് കാണിക്കുമ്പോള്‍ നികുതി ഒടുക്കിയോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
ആഭരണം, കോയിന്, ബാര്‍ തുടങ്ങി നേരിട്ട് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന നികുതി കൊടുക്കണം. വാങ്ങുന്ന വേളയില്‍ തന്നെ നികുതിയുണ്ട്. ആഭരണത്തിന് പണിക്കൂലിയും. ഇത്തരം സ്വര്‍ണങ്ങള്‍ക്ക് മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. എന്നാല്‍ ഇതേ സ്വര്‍ണം നിങ്ങള്‍ തിരിച്ചുവില്‍ക്കുന്ന വേളയിലുമുണ്ട് നികുതി. 36 മാസം കൈവശം സൂക്ഷിച്ച സ്വര്‍ണമാണ് നില്ക്കുന്നതെങ്കില് മൂലധന നികുതി 20 ശതമാനമാണ്. ഇന്ഡക്സേഷന് ഇളവ് കിട്ടും.
എന്നാല്‍ 2024 ജൂലൈ 23ന് ശേഷം ഇതില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 24 മാസം കൈവശം സൂക്ഷിച്ച സ്വര്‍ണമാണ് വില്‍ക്കുന്നത് എങ്കില്‍ ഇന്ഡക്സേഷന് ഇല്ലാതെ 12.5 ശതമാനം മൂലധന നികുതി കൊടുക്കണം. അത്രയും മാസങ്ങള്‍ ആയിട്ടില്ലെങ്കില്‍ ഓരോ വ്യക്തിയും അവരുടെ ആദായ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയാണ് നികുതി നല്‍കേണ്ടത്. ഗോള്‍ഡ് ഇടിഎഫിലും സോവറിങ് ഗോള്‍ഡ് ബോണ്ടിലും ഭൗതികമായി സ്വര്‍ണം കൈയ്യില്‍ വാങ്ങുന്നില്ല.
ഇടിഎഫിലെ നികുതി ഘടന
- 2023 ഏപ്രില്‍ 1-ന് മുമ്പ് വാങ്ങിയവ: 36 മാസത്തില്‍ താഴെയുള്ള ഹോള്‍ഡിംഗുകള്‍ക്ക് സ്ലാബ് നിരക്കിലും, 36 മാസത്തില്‍ കൂടുതലുള്ളവയ്ക്ക് ഇന്‍ഡെക്സേഷനോടുകൂടി 20% നിരക്കിലും നികുതി.
- 2023 ഏപ്രില്‍ 1-നും 2025 മാര്‍ച്ച് 31-നും ഇടയില്‍ വാങ്ങിയവ: ഇന്‍ഡെക്സേഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതിനാല്‍ എല്ലാ നേട്ടങ്ങളും ഹ്രസ്വകാലമായി കണക്കാക്കുകയും സ്ലാബ് നിരക്കില്‍ നികുതി ചുമത്തുകയും ചെയ്യും.
- 2025 ഏപ്രില്‍ 1-നോ അതിനുശേഷമോ വാങ്ങിയവ: 12 മാസത്തില്‍ കൂടുതലുള്ള ഹോള്‍ഡിംഗുകള്‍ക്ക് 12.5% നികുതിയും, അതില്‍ കുറഞ്ഞവയ്ക്ക് ഹ്രസ്വകാല നികുതിയും.
സോവറിങ് ഗോള്‍ഡ് ബോണ്ടിന്റെ നികുതി
ആര്‍ബിഐ പുറത്തിറക്കുന്ന എസ്ജിബികള്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനൊപ്പം 2.5% വാര്‍ഷിക പലിശയും നല്കുന്നു. ഓരോ ആറ് മാസത്തിലുമാണ് പലിശ ബാങ്ക് അക്കൗണ്ടില്‍ എത്തുക. ഈ പലിശ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി വിധേയമാണ്. എട്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ബോണ്ടുകളില്‍ നിന്നുള്ള വരുമാനത്തിന് നികുതിയില്ല.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് എക്സ്ചേഞ്ചില്‍ എസ്ജിബികള്‍ വില്ക്കുകയാണെങ്കില് മൂലധന നേട്ടത്തിന് നികുതി കൊടുക്കണം. 2024 ജൂലൈ 23-നോ അതിനുശേഷമോ ഉള്ള വില്‍പ്പനയ്ക്ക്, ദീര്‍ഘകാല ഹോള്‍ഡിംഗ് കാലയളവ് 36-ല്‍ നിന്ന് 12 മാസമായി കുറച്ചു, ഇന്‍ഡെക്സേഷന്‍ ഇല്ലാതെ 12.5% നികുതി ചുമത്തും. ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് സ്ലാബ് നിരക്ക് അനുസരിച്ച് നികുതി.
-
സ്വര്‍ണം പറക്കുന്നു; ഇന്ന് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പവന് വില -
പുരുഷന്മാര്ക്കും സ്വര്‍ണം മതിയെന്ന് ജ്വല്ലറി വ്യാപാരികള്‍; അക്ഷയ തൃതീയയില്‍ വില്പന കൂടും -
സ്വര്‍ണവായ്പയില്‍ മുന്നില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍; കേരളം നാലാമത്, ഒന്നാമത് ആര്? -
സ്വര്‍ണത്തിന് ഇനിയും 10% വിലയിടിയും? പവന്‍വില ഒരുലക്ഷത്തിന് താഴേക്ക്, വെള്ളിയും വീഴും -
സ്വർണം വിൽക്കാൻ വരുന്നവരും വാങ്ങാന്‍ വരുന്നവരും പരിഭ്രമത്തിൽ, വില വർധനവ് തുടരുമെന്ന് സ്വർണ വ്യാപാരി -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വർണമോ വെള്ളിയോ? 50 വർഷം കൊണ്ട് കൂടുതൽ സ്ഥിര വളർച്ച നൽകിയത് ഈ ലോഹം, നിക്ഷേപം കരുതലോടെ -
പ്രതീക്ഷകളെല്ലാം തെറ്റി... വിഷുദിനത്തില്‍ സ്വര്‍ണവും വെള്ളിയും കുതിച്ചു; എണ്ണയും ഡോളറും വീണു -
സ്വർണം വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫർ, വജ്രം ഫ്രീ..അക്ഷയ തൃതീയക്ക് കണ്ണ് തള്ളിക്കും ഓഫറുകൾ -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ











Click it and Unblock the Notifications