'സ്വർണlത്തിൽ നിന്നും 15000 കോടി നികുതി'; 'ആദ്യം കേരളത്തിൽ ഈവേ-ബില്ല് നിർബന്ധമാക്കണം'
സ്വർണ്ണത്തിൽ നിന്നും 15000 കോടി രൂപ നികുതി പിരിക്കുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാക്കുകളെ പരിഹസിച്ച് മുൻധനമന്ത്രി തോമസ് ഐസക്. അടിസ്ഥാന വസ്തുത പോലും അറിയതെയാണ് പ്രതിപക്ഷനേതാവിൻ്റെ പ്രതികരണം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണ്ണത്തിൽ നിന്നും 15000 കോടി രൂപ നികുതിയെങ്കിലും പിരിക്കണമെങ്കിൽ ചെയ്യേണ്ടത് എന്താണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിച്ചു.
' ഞാൻ കഴിഞ്ഞ ദിവസമാണ് ധനപ്രതിസന്ധിക്കുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഒറ്റമൂലി വായിച്ചത്. സ്വർണ്ണത്തിൽ നിന്നും 15000 കോടി രൂപ നികുതി പിരിക്കുമത്രേ. കേരളത്തിന്റെ റവന്യു കമ്മി തന്നെ ഇതോടെ ഇല്ലാതാകും. ഇതാണ് യുഡിഎഫ് ധനകാര്യ മേഖലയിൽ കൊണ്ടുവരാൻ പോകുന്ന മാജിക്. അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:
"ഇനി ഒറ്റ കാര്യം കൂടി പറയട്ടെ. സ്വർണ്ണത്തിന് 2001ൽ ഒരു ഗ്രാമിന് 400 രൂപയിൽ താഴെയാണ്. 8 ഗ്രാം ആണ് ഒരു പവൻ; 3200 രൂപ ഒരു പവന്. 2001ൽ നമുക്ക് 500 കോടിയോളം രൂപ ടാക്സ് ആയി കിട്ടും. ഇപ്പോൾ 25 വർഷം കഴിഞ്ഞു. ഇന്ന് സ്വർണ്ണത്തിൻറെ വില എത്രയാണ്? 88,000 രൂപയാണ്. 2001ലെ മൂവായിരത്തി അപേക്ഷിച്ച് നോക്കുമ്പോൾ എത്ര ഇരട്ടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം വിൽക്കുന്ന സ്ഥലവും കേരളമാണ്. അപ്പോൾ ഇതിൻറെ ഭാഗമായി ഏകദേശം ഒരു 30 ഇരട്ടിയോളം ടാക്സ് വർദ്ധിക്കേണ്ടതാണ്. പക്ഷേ ഇപ്പോഴും കിട്ടുന്നത് 500 കോടിയാണ്. അപ്പോൾ shady business ആണ്. ടാക്സ് അടയ്ക്കാതെ ബിസിനസ് നടക്കുകയാണ് സ്വർണ്ണത്തിൽ. ഇതു പഠിക്കണ്ടെ? മനസ്സിലാക്കണ്ടേ? അത് വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തണ്ടേ? ഒന്നും ചെയ്യുന്നില്ല......

ഇപ്പോൾ ഗോൾഡ്, കേരളത്തിൽ നിന്ന് എത്ര ഗോൾഡ് വിൽക്കുന്നുണ്ട് എന്ന് അറിയാൻ പറ്റണം. അതിൽ എത്ര ഗോൾഡ് ആണ് കടകളിൽ കൂടി വിറ്റിട്ട് നമുക്ക് ടാക്സ് അടയ്ക്കുന്നത്? കടകളിൽ അല്ലാതെ എത്ര shady business നടക്കുന്നുണ്ട്? അത് അറിഞ്ഞിട്ട് അത് പിടിക്കണ്ടേ? എല്ലാവരും പിടിക്കണ്ട, ഒരു അഞ്ചു പേരെ പിടിച്ചാൽ മതി. എന്നാൽ അങ്ങനെ പിടിക്കാനുള്ള ഒരു ശ്രമവും നടത്തുന്നില്ല. അപ്പോൾ സത്യത്തിൽ പതിനായിരമോ 15,000 രൂപ രൂപയുടെ ടാക്സ് ഗോൾഡിൽ നിന്ന് മാത്രം കിട്ടിയേനെ. 15000 കോടി നമ്മുടെ കയ്യിൽ കിട്ടിയാൽ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം."
ഇതുകേട്ടിട്ട് അഭിമുഖം നടത്തുന്നയാൾക്ക് വിസ്മയംകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അദ്ദേഹം ആശ്ചര്യപ്പെടുന്നത് ഇങ്ങനെ: "നമ്മുടെ ഫിസ്ക്കൽ ഡെഫിസിറ്റ് 40000 കോടി രൂപയാണ്. ഒരു 15,000 കോടി രൂപ ഇങ്ങനെ കയ്യിൽ വന്നാൽ ഈ ഡെഫിസിറ്റിന്റെ പകുതി അങ്ങനെതന്നെ മാറി."
ആദ്യം തന്നെ ചെറിയൊരു തിരുത്ത്. 2006-ൽ യുഡിഎഫ് ഭരണം അവസാനിക്കുമ്പോൾ സ്വർണ്ണ നികുതി വരുമാനം 23 കോടി രൂപ ആയിരുന്നു. വാറ്റിൽ കോമ്പോസിഷൻ കൊണ്ടുവന്നതിന്റെ ഫലമായി അത് 2011 ആയപ്പോൾ 450 കോടി രൂപയായി. ജി.എസ്.ടി വന്നപ്പോൾ നികുതി എത്ര? ആർക്കും അറിഞ്ഞുകൂടായെന്നു പറഞ്ഞാൽ ഞെട്ടരുത്.
ജി.എസ്.ടി നികുതി അടയ്ക്കുന്ന ഫോമിൽ ഏതെല്ലാം ഉല്പന്നങ്ങൾക്കാണ് നികുതി അടയ്ക്കുന്നതെന്നു വെളിപ്പെടുത്തേണ്ടതില്ല. അതുകൊണ്ട് സ്വർണ്ണത്തിൽ നിന്ന് എത്ര നികുതി കിട്ടുന്നൂവെന്ന് ചോദിച്ചാൽ ആർക്കും ഉത്തരം പറയാനാവില്ല. ഇതു സംബന്ധിച്ച് തർക്കം വേണ്ട. ജോൺ ബ്രിട്ടാസ് എംപി പാർലമെന്റിൽ ഇനം തിരിച്ചുള്ള ജി.എസ്.ടി വരുമാനത്തെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചു. അങ്ങനെയൊരു വിവരം ലഭ്യമല്ലായെന്ന് കേന്ദ്ര ധനമന്ത്രി മറുപടിയും നൽകി.
കേരളത്തിലേക്ക് എന്തെല്ലാം ചരക്കുകൾ കൊണ്ടുവരുന്നു, എന്തെല്ലാം വിൽക്കുന്നു എന്നൊക്കെ അറിയണമെങ്കിൽ ഒറ്റമാർഗ്ഗമേയുള്ളൂ; ഇവേ-ബില്ല് ഡാറ്റാബേസ് പരിശോധിക്കുക. 50,000 രൂപയ്ക്കു മുകളിലുള്ള ചരക്കുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കിൽ ഇവേ-ബില്ല് വേണം. ഒരു ചരക്കിന് മാത്രം ഇത് നിർബന്ധമായിരുന്നില്ല. അത് സ്വർണ്ണത്തിനാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ആകെ വേണ്ടത് ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്നു സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മതി.
തുടക്കം മുതലേ ഇതിനെ എതിർത്തുവരുന്ന സംസ്ഥാനം കേരളമാണെന്നകാര്യം പ്രതിപക്ഷനേതാവിന് അറിയാമോ? കേരളത്തിന്റെ നിലപാടിനെ നിശിതമായി ചെറുക്കുന്ന സമീപനമാണ് ഗുജറാത്ത്, യുപി സർക്കാരുകളുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. കാരണവും പറഞ്ഞേക്കാം. കള്ളക്കടത്ത് സ്വർണ്ണത്തിന്റെ ഗണ്യമായ ഭാഗം നേപ്പാൾ വഴി ഗുജറാത്തിലേക്കാണ് പോകുന്നത്. സ്വർണ്ണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വ പ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഒടുവിൽ ഒരു ഉപസമിതിയെ വച്ചു. ഞാൻ ആയിരുന്നു അതിന്റെ അധ്യക്ഷൻ. അവസാനം മഹാരാഷ്ട്രയുടെ മധ്യസ്ഥതയിൽ ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് സ്വർണ്ണത്തിന് ഈവേ-ബില്ല് ഏർപ്പെടുത്താമെന്ന് കൗസിലിൽ ശുപാർശ ചെയ്യാൻ ധാരണയായി. എന്നാൽ ഇത് ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചത് കഴിഞ്ഞ വർഷം മാത്രമാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നോ കൊണ്ടുവരുന്ന സ്വർണ്ണത്തിന് ഇവേ-ബില്ല് നിർബന്ധമാക്കാൻ കേരളത്തെ കൗൺസിൽ അനുവദിച്ചില്ല. കേരളത്തിനകത്തുള്ള വിൽപ്പനയ്ക്കു മാത്രമാണ് ഈവേ-ബില്ല്. അതിൽ തന്നെ ഭാഗികമായ അനുവാദം മാത്രമാണുള്ളത്; ഈവേ-ബില്ലിലെ ചരക്കു നീക്കം നടത്തുന്ന വാഹനത്തിന്റെ വിവരം നൽകേണ്ട ഭാഗമായ പാർട്ട് ബി സ്വർണ്ണത്തിന്റെ കാര്യത്തിൽ നടപ്പിലാക്കാൻ കൗൺസിൽ ഇന്നും അനുവദിച്ചിട്ടില്ല. ഇങ്ങനെ കേരളത്തിനകത്ത് മാത്രമുള്ള നിലവിലെ പാതി ഈവേ-ബില്ല് സംവിധാനം കൊണ്ട് വെട്ടിപ്പ് തടയാനാവില്ല. കാരണം, സംസ്ഥാനത്തിനു പുറത്തുള്ള ജ്വല്ലറി ബ്രാഞ്ചുകളുമായി കൃത്രിമ കച്ചവടത്തിന്റെ രേഖകളുണ്ടാക്കി നികുതി വെട്ടിപ്പ് നടത്താനാകും. ഈയൊരു അവസ്ഥാവിശേഷത്തിൽ സംസ്ഥാന സർക്കാർ കൈയുംകെട്ടി ഇരുന്നിട്ടില്ല.
എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഒരു നടപടി പറയട്ടെ- കണക്കിൽപ്പെടുത്താത്ത 108 കിലോ സ്വർണ്ണം കണ്ടുപിടിച്ച 2024 ഒക്ടോബറിൽ 700 നികുതി ഉദ്യോഗസ്ഥർ പങ്കെടുത്തു നടത്തിയ തൃശ്ശൂർ റെയ്ഡ് പരമ്പരയിലേതാണ് ഇതിൽ ഏറ്റവും പ്രധാനം. 2025-ലും ഇതുപോലെ മറ്റൊരു വ്യാപക റെയ്ഡ് നടത്തി. ഇതുകൊണ്ടൊക്കെ പരിമിതമായ പ്രത്യാഘാതങ്ങളേ ഉണ്ടാകൂ. ജി.എസ്.ടി നിയമ വ്യവസ്ഥയിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് ഉണ്ടാകണം.
സ്വർണ്ണത്തിന് ഈവേ-ബില്ല് എല്ലാ സംസ്ഥാനങ്ങളിലും, അന്തർസംസ്ഥാന ഇടപാടുകൾക്കും നിർബന്ധമാക്കണം. ഈ-ഇൻവോയ്സിങ് സംവിധാനത്തിലൂടെ കച്ചവട സ്ഥാപനങ്ങളിലെ വില്പന വിവരങ്ങൾ അറിയാനുള്ള സംവിധാനം ഒരുക്കണം. കേരളത്തിലേക്ക് കൊണ്ടുവരുന്ന ഈവേ-ബില്ലുള്ള സ്വർണ്ണം സംബന്ധിച്ച് തത്സമയം വിവരം പോർട്ടലിൽ നിന്ന് അറിയാനുള്ള അവകാശം സംസ്ഥാനത്തിനു നൽകണം. ഇതൊന്നും ഉറപ്പുവരുത്താതെ സ്വർണ്ണ നികുതി വരുമാനം കുത്തനെ ഉയർത്താമെന്നത് ദിവാസ്വപ്നം മാത്രമാണ്.
-
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications