സ്വര്‍ണ വ്യാപാരികള്‍ സമരത്തിലേക്ക്; യുപിഐ നിരക്ക് പിന്‍വലിക്കണം, കേന്ദ്ര ഓഫീസുകള്‍ മുന്നില്‍ ധര്‍ണ
യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) സമരത്തിന്. ഒക്ടോബര്‍ 15ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.
യുപിഐ നിരക്കുകള്‍ പിന്‍വലിക്കുക, ചെറുകിട-ഇടത്തരം വ്യാപാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, അധിക ചെലവില്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള സാഹചര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. സ്വര്‍ണവില കുതിച്ചുയരുന്നതിനൊപ്പം വ്യാപാരച്ചെലവുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുപിഐ നിരക്കുകള്‍ സ്വര്‍ണവ്യാപാര മേഖലയ്ക്ക് ഇരട്ട പ്രഹരമാണെന്ന് അവര്‍ പറഞ്ഞു.

സ്വര്‍ണവില വര്‍ധിക്കുന്നതുകൊണ്ട് വ്യാപാരികളുടെ ലാഭം വര്‍ധിക്കുന്നില്ല. ഉയര്‍ന്ന മൂലധന നിക്ഷേപം, വിലയിലെ ചാഞ്ചാട്ടം, വിപണിയിലെ മാന്ദ്യം എന്നിവയ്‌ക്കൊപ്പം യുപിഐ നിരക്കുകള്‍ കൂടി ചുമത്തുന്നത് ചെറുകിട-ഇടത്തരം ജ്വല്ലറികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. ഉയര്‍ന്ന മൂല്യമുള്ള സ്വര്‍ണാഭരണ ഇടപാടുകളില്‍ ചെറിയ നിരക്കുകള്‍ പോലും വലിയ സാമ്പത്തികബാധ്യതയായി മാറുന്നും എന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ ഇന്ത്യയും പണരഹിത ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന സമീപനം തിരുത്തണം. ഡിജിറ്റല്‍ ഇടപാടുകള്‍ സുതാര്യതയും നികുതി അനുസരണവും ഉറപ്പാക്കാന്‍ സഹായിക്കുമ്പോള്‍ അതിന്റെ ചെലവ് വ്യാപാരികളുടെ മേല്‍ ചുമത്തുന്നത് നീതിയല്ലെന്നും ഇരുവരും പറഞ്ഞു.
അതേസമയം, കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വലിയ തോതില്‍ വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ശക്തമായ ഇടിവിന്റെ പ്രതിഫലനമാണ് കേരളത്തിലും കണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 4177 ഡോളര്‍ വരെ താഴ്ന്നതും, രൂപയുടെ വിനിമയനിരക്ക് വീണ്ടും 96 രൂപയിലേക്ക് എത്തിയതും ആഭ്യന്തര സ്വര്‍ണവിലയെ ബാധിച്ചു.
കേരളത്തില്‍ ഇന്ന് രാവിലെ ഗ്രാമിന് 235 രൂപ കുറഞ്ഞ് 13765 രൂപയിലും, ഒരു പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് സ്വര്‍ണ വിപണിയിലെ പ്രധാന സമ്മര്‍ദ്ദ ഘടകങ്ങളിലൊന്നാണ്. എണ്ണവില ഉയരുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാനുള്ള സാധ്യത ശക്തമാക്കുകയും ചെയ്യുന്നു. ഇത് പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കുന്നതിനാല്‍ സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയാണെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു.


Click it and Unblock the Notifications
