സ്വർണം നേരത്തെ വാങ്ങിയവർ മണ്ടന്മാരായോ? വാങ്ങാത്തവർ ഇനിയെന്ത് ചെയ്യണം? ഡോ. മേരി ജോർജ് പറയുന്നു
സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ട് തവണയാണ് ഇടിഞ്ഞത്. ആകെ 1640 രൂപ കുറഞ്ഞ് പവൻ വില 1,13080 രൂപയായിരിക്കുകയാണ്. ഇന്നലെയും സ്വർണവിലയിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് സ്വർണത്തിന്റെ വിലയിൽ 2500 രൂപയോളം കുറഞ്ഞുവെന്നത് സാധാരണക്കാർക്ക് പ്രതീക്ഷയേകുന്ന വാർത്തയാണ്.
എന്നാൽ നിക്ഷേപമായി സ്വർണം നേരത്തെ വാങ്ങി വെച്ചവരും വില 2 ലക്ഷത്തിലേക്ക് എത്തുമ്പോൾ വിൽക്കാനായി കാത്ത് നിൽക്കുന്നവരും മണ്ടന്മാരായോ? സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് പറയുന്നു.
'' സ്വര്‍ണം വാങ്ങി വെച്ചവര്‍ മണ്ടന്മാരായി എന്നൊന്നും ഭയക്കേണ്ട കാര്യമില്ല. ഓഹരി വിപണി നോക്കിയാല്‍ സെന്‍സെക്‌സും നിഫ്റ്റിയും പോസിറ്റീവ് ആണ്. എന്നുവെച്ചാല്‍ ആഗോള അന്തരീക്ഷത്തിലെ മാറ്റങ്ങള്‍, അതായത് വ്യാപാര -യുദ്ധ അന്തരീക്ഷങ്ങളുടെ മാറ്റങ്ങള്‍ മൂലം സ്വര്‍ണത്തിലേക്കല്ല, ഓഹരിയിലേക്ക് നിക്ഷേപം നടത്തിയാല്‍ കുഴപ്പമില്ല എന്ന തോന്നലുണ്ട്. അതിനാല്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം കുറച്ച് കുറഞ്ഞു. അതുപോലെ വെളളിയിലേക്കുളള നിക്ഷേപവും കുറഞ്ഞു.

പക്ഷേ ഇത് എപ്പോള്‍ വേണമെങ്കിലും മുകളിലേക്ക് പോകാം. കാരണം ഇന്നത്തെ അവസ്ഥ ആയിരിക്കണമെന്നില്ല നാളത്തെ വ്യാപാരാവസ്ഥ. ഇന്ത്യ ഫ്രാന്‍സുമായി യുദ്ധവിമാനങ്ങളുടെ കരാര്‍ ഒപ്പിടാന്‍ പോകുന്ന സമയമാണ്. അതായത് അമേരിക്കയുമായുളള വ്യാപാര ബന്ധത്തില്‍ കല്ലുകടി ഉണ്ടായാല്‍ പോലും ഫ്രാന്‍സുമായും മറ്റ് പല രാജ്യങ്ങളുമായും കരാറായിട്ടുണ്ട്. അത് പക്ഷേ നടപ്പിലായിട്ടില്ല.
ഈ വര്‍ഷം അത് യാഥാര്‍ത്ഥ്യമാകും. അങ്ങനെ നോക്കുമ്പോള്‍ വ്യാപാര രംഗത്ത് ഇരുണ്ട ഒരു അധ്യായമല്ല വരുന്നത്. നല്ല സാധ്യതകള്‍ കാണുന്നുണ്ട്. കഴിഞ്ഞ മാസം സ്വര്‍ണത്തിന് വില 1,30000ത്തിലേക്ക് ഒക്കെ പോയ സമയത്ത് ആഗോള വ്യാപാര രംഗം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതുകൊണ്ടാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം വന്നത്.
ഇപ്പോള്‍ ആഗോള വ്യാപാരരംഗം കുറച്ച് ശാന്തമായിക്കൊണ്ടിരിക്കുകയാണ്. ട്രംപ് തന്നെ തീരുവ 18 ശതമാനത്തിലേക്ക് കുറച്ചു. ഇനി അതിലും താഴ്ത്തിയില്ലെങ്കില്‍ക്കൂടി ഏകദേശമൊക്കെ ഒരു സമാധാനത്തിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണവില കുറച്ച് കൂടി താഴേക്ക് പോകാനാണ് സാധ്യത.
സ്വര്‍ണം വാങ്ങി വെച്ചവര്‍ വിഷമിക്കേണ്ട. വ്യാപാര രംഗത്ത് വലിയ അനിശ്ചിതത്വം ഉണ്ടായില്ലെങ്കില്‍ പോലും യുദ്ധസാധ്യതകള്‍ പോലെയുളള അനിശ്ചിതത്വങ്ങള്‍ മാറിയെന്ന് പറയാറായിട്ടില്ല. അത് പോലെ ട്രംപ് തന്നെ ഇനിയും വാളുകള്‍ വീശില്ലെന്ന് പറയാനൊക്കില്ല. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ റഫേല്‍ വിമാനം വാങ്ങാനുളള തീരുമാനം ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ടാകും. 3.45 ലക്ഷം കോടിക്ക് അടുത്തുളള വലിയ കരാറാണ് അത്.
അധികാരത്തില്‍ വരുമ്പോള്‍ ട്രംപിന്റെ ആഗ്രങ്ങള്‍ അമേരിക്കയെ ഏറ്റവും വലിയ രാജ്യമാക്കുക, ഡോളറിനെ എറ്റവും ശക്തമാക്കുക എന്നതിനൊക്കെ ആഗോള തലത്തില്‍ മങ്ങല്‍ സംഭവിക്കുന്നു എന്ന് കണ്ടാല്‍ ട്രംപ് ചുവടുമാറ്റും. അങ്ങനെ വന്നാല്‍ സ്വര്‍ണത്തിന്റെ വില വീണ്ടും കൂടും. അത് കൊണ്ട് സ്വര്‍ണം വാങ്ങിച്ചവര്‍ ദുഖിക്കേണ്ട. പക്ഷേ വാങ്ങാത്തവര്‍ വില കുറയുമോ എന്ന് കുറച്ച് കൂടി കാത്തിരിക്കുന്നതാണ് നല്ലത്''.
-
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
500 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര്! സ്വര്‍ണ ഖനനത്തിന് നികുതിയിളവ് നല്‍കണമെന്ന് ശശി തരൂര്‍ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
രണ്ട് കൊല്ലം കൊണ്ട് സ്വര്‍ണവില 142% വര്‍ധിച്ചു! കുത്തനെ വിലയിടിയില്ലെന്ന് ആര്‍ബിഐ -
ചൈന മൂന്നാമത് മാത്രം... ഇത്തവണയും കൂടുതല്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ രാജ്യത്തിന്റെ ബാങ്ക് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ











Click it and Unblock the Notifications