സ്വർണം കളഞ്ഞു കിട്ടിയോ? എന്നാല്‍ ഒരിക്കലും അത് എടുക്കരുത്; വരാന്‍ പോകുന്നത് വലിയ ദോഷങ്ങള്‍
സ്വർണത്തിന് തീ പിടിച്ച വിലയുള്ള ഈ സമയത്ത് ഒരു തരി പൊന്ന് സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവർ അല്ലാത്തതായി ആരാണുള്ളത്. അധികം പേരും നേരായ മാർഗ്ഗത്തിലൂടെ സ്വന്തം കാശുകൊടുത്ത് സ്വർണം വാങ്ങിക്കുമ്പോള്‍ ചെറിയ പക്ഷം ആളുകളെങ്കിലും മോഷ്ടിക്കുകയും തട്ടിപ്പറിക്കുകയുമൊക്കെ ചെയ്യുന്നു. ഇനിയിപ്പോള്‍ സ്വർണം വീണുകിട്ടുകയാണെങ്കിലോ അധികം ആളുകളും അത് ഉടമസ്ഥനേയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഏല്‍പ്പിക്കും.
എന്നാല്‍ ചിലരെങ്കിലും തങ്ങള്‍ക്ക് ലഭിച്ച ഭാഗ്യം എന്ന രീതിയില്‍ വീണുകിട്ടിയ സ്വർണം സ്വന്തമാക്കും. ധാർമ്മികമായും നിയമപരമായും തെറ്റാണ് എന്നതിനോടൊപ്പം തന്നെ വാസ്തുപരമായും ഇത് വലിയ ദോഷങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വാസ്തുവിദ്യ പറയുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഐശ്വര്യസൂചകമായ ഒരു വസ്തുവാണ് സ്വർണം. ലക്ഷ്മിദേവിയാണ് സ്വർണം പ്രധാനം ചെയ്യുന്നത്. അതായത് ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് ആഭരണങ്ങൾ അണിയുവാൻ സാധിക്കുകയുള്ളൂ.

ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം നമ്മളിൽ എത്തുമ്പോഴാണ് ധനവും സമൃദ്ധി നമ്മളിൽ എത്തുന്നതെന്നും വാസ്തു വിദഗ്ധർ പറയുന്നു. ഏതൊരു വ്യക്തിയും സ്വർണ്ണത്തെയും അത്രത്തോളം പവിത്രമായി കരുതേണ്ടതാണ്. സ്വർണം വീണുകിട്ടുന്നത് മാത്രമല്ല, സ്വർണം കളഞ്ഞു പോകുന്നതും വാസ്തു പ്രകാരം അശുഭകരമാണ്. സ്വർണ്ണം വളരെ മൂല്യമുള്ള വസ്തുവാണ് എന്നതിനോടൊപ്പം തന്നെ ഐശ്വര്യപ്രദമായ വസ്തുവുമാണ്. അതുകൊണ്ട് തന്നെ ചിലർ കരുതുക സ്വർണം വീണു കിട്ടുന്നത് എന്റെ ഐശ്വര്യം കൊണ്ടാണെന്നാണ്.
അവിചാരിതമായി സ്വർണം കൈ വരുമ്പോൾ അത് ഭാഗ്യം എന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. പക്ഷേ നമ്മളുടെ കയ്യിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെടുമ്പോൾ എത്രത്തോളം അശുഭകരമാണോ അതുപോലെതന്നെയാണ് സ്വർണ്ണം നമുക്ക് കളഞ്ഞു കിട്ടുമ്പോഴും. വ്യാഴവും സൂര്യനും തമ്മിൽ സംയോജനം ഉണ്ടാകുന്ന സാഹചര്യമാണ് സ്വർണം കളഞ്ഞ് കിട്ടുമ്പോള്‍ ഉണ്ടാകുന്നതെന്നും വാസ്തുവിദഗ്ധർ പറയുന്നു.
വ്യാഴവും സൂര്യനും തമ്മില്‍ സംയോജിക്കുന്ന അശുഭകരമായ ഒരു ഗ്രഹ സംയോജനമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കിട്ടുന്ന സ്വർണം എടുത്ത് ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ അപകടങ്ങള്‍ക്കും അനിഷ്ടപരമായ സംഭവങ്ങള്‍ക്കും ഇടയാക്കിയേക്കും. താല്‍ക്കാലികമായ സന്തോഷം ഉണ്ടാകുമെങ്കിലും മാനനഷ്ടം, ധനനഷ്ടം തുടങ്ങിയവ വന്നു ചേരാം.
പ്രശസ്തിയും ആത്മവിശ്വാസം കുറയാം, സമൂഹത്തില്‍ ദുഷ്പേര് ഉണ്ടാക്കാം, അനാരോഗ്യത്തിന് ഇടയാക്കാം എന്നും വാസ്തുവിദഗ്ദർ പറയുന്നു. വാസ്തു വിശ്വാസിയാണെങ്കിലും അങ്കെലും വഴിയില്‍ കിടന്ന് സ്വർണം പോലുള്ള വിലയേറിയ വസ്തു കിട്ടിയാല്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ട് ഏല്‍പ്പിക്കുക എന്നാണ്. യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വാഴാഴ്ച ദിവസം അത് ദാനം ചെയ്യുന്നത് ഏറെ ഉത്തമമാണെും വാസ്തു വിദ്യ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പൊലീസില്‍ ഏല്‍പ്പിക്കുന്നതാകും ഏറ്റവും പ്രായോഗികം.
മോഷ്ടാക്കളുടെ പ്രിയപ്പെട്ട ഒരു വസ്തുകൂടിയാണ് സ്വർണം. എന്നാൽ സാമ്പത്തിക നഷ്ടം എന്ന നിലയ്ക്കല്ലാതെ സ്വർണ്ണം മോഷ്ടിക്കപ്പെടുന്നതിന് മറ്റൊരു അർത്ഥതലം കൂടിയുണ്ട്. അതായത് കള്ളൻ മോഷ്ടിച്ചു കൊണ്ട് പോകുമ്പോൾ അതിന് സാമ്പത്തികമായി നമ്മൾക്ക് നഷ്ടം സംഭവിച്ചു എന്നത് കൂടാതെ കേതു ശനി രാഹു എന്നീ ഗ്രഹങ്ങളുടെ ശക്തമായ സ്വാധീനം ഉള്ളപ്പോഴാണ് സ്വർണ്ണം മോഷ്ടിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടാകുന്നത്.
സ്വർണ്ണം മോഷ്ടിക്കപ്പെടുക എന്നാൽ ഐശ്വര്യം നഷ്ടപ്പെടുക എന്നാണ്. സ്വർണം നഷ്ടപ്പെടുമ്പോൾ ഓൾറെഡി സാമ്പത്തിക ക്ലേശം ഉണ്ടാകുന്നുണ്ട് അതിനോടൊപ്പം തന്നെ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന നാശം അതായത് സാമ്പത്തികമായിട്ടുള്ള അലച്ചിലുകൾ ബുദ്ധിമുട്ടുകൾ എന്നിവയേയും ഇത് സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ സ്വർണം മാത്രമല്ല, മറ്റൊരാളുടെ യാതൊരു വസ്തും നേരായ മാർഗത്തിലൂടെയല്ലാത്ത സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് വലിയ ദോഷങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും വാസ്തു വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications