Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങണോ, അതോ സ്ഥലം വാങ്ങണോ? എന്താണ് ലാഭകരം; കഴിഞ്ഞ 15 വർഷത്തെ കണക്ക് ഇങ്ങനെ

റിയല്‍ എസ്റ്റേറ്റിലും സ്വർണത്തിലും നിക്ഷേപിക്കുന്ന നിരവധിയാളുകളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. സമീപകാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല സാമ്പത്തികമായി വലിയ മുന്നേറ്റം നടത്തുന്നില്ല എന്നുള്ളത് കാണാന്‍ സാധിക്കും. എന്നാല്‍ മറുവശത്ത് സ്വർണ്ണമാകട്ടെ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നു. ഈ സാഹചര്യത്തില്‍ തന്നെ സ്വർണത്തില്‍ നിക്ഷേപിക്കണോ, അതോ സ്ഥലം വാങ്ങി ഇടുന്നതാണോ ഭാവിയില്‍ ലാഭം എന്ന തരത്തിലുള്ള സംശയം സാധാരണക്കാരായ നിക്ഷേപകർക്കിടയില്‍ അടക്കം ശക്തമാണ്.

ചില കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ 10-15 വർഷത്തിനിടയില്‍ സ്വർണ്ണം റിയൽ എസ്റ്റേറ്റിനെക്കാൾ മികച്ച പ്രകടനം സ്വർണം കാഴ്ചവെച്ചുവെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ തിരിച്ചടി ഉണ്ടായെങ്കില്‍ ദീർഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് ആയിരിക്കും സുരക്ഷിതമെന്ന് വാദിക്കുന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുണ്ട്.

gold

സ്വർണത്തിന്റെ കാര്യം അസ്ഥിരമാണെന്നും എന്നാല്‍ റിയല്‍ എസ്റ്റേറ്റ് എക്കാലത്തും സുരക്ഷിതവുമാണെന്നാണ് അമാര രാജ ഇന്‍ഫ്രസ്ട്രക്ചർ ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ സുരേന്ദർ കൗശിക് അവകാശപ്പെടുന്നത്. ഡൽഹിയിലെ ദ്വാരക എക്സ്പ്രസ്‌വേ പോലുള്ള ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കോറിഡോറുകളിൽ, PropEquity-ന്റെ ഡാറ്റ അനുസരിച്ച്, 14 വർഷത്തിനുള്ളിൽ വീടിന്റെ വില 5 മടങ്ങ് വർധിച്ചു. ഈ പ്രദേശം ഇപ്പോൾ നിക്ഷേപകർക്കും ഉപയോക്താക്കൾക്കും ഒരുപോലെ ആകർഷകമാണെന്നും അദ്ദേഹം പറയുന്നു.

2034-ഓടെ ഇന്ത്യയിലെ HNI (ഹൈ-നെറ്റ്-വർത്ത് ഇൻഡിവിജ്വൽസ്) യും UHNI (അൾട്രാ-ഹൈ-നെറ്റ്-വർത്ത് ഇൻഡിവിജ്വൽസ്) യും 3%-ൽ നിന്ന് 9%-ലേക്ക് ഉയർന്നേക്കാം, ഇത് ലക്ഷ്വറി റിയൽ എസ്റ്റേറ്റിന്റെ ഡിമാൻഡ് വർധിപ്പിക്കും. അടുത്ത 10-15 വർഷത്തേക്ക് റിയൽ എസ്റ്റേറ്റ് മൂലധന വർധനയും ആസ്തി സ്ഥിരതയും ഉറപ്പ് വരുത്തും. എന്നാല്‍ ഇത് സ്വർണ്ണത്തിന് സാധ്യമല്ലെന്നും സുരേന്ദർ കൗശിക് കൂട്ടിച്ചേർക്കുന്നു.

അതേസമയം, മേല്‍പ്പറഞ്ഞവരുടെ വാദത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ബാങ്ക് ബസാറിന്റെ സ്ഥാപകനായ അധില്‍ ഷെട്ടി പറയുന്നത്. "പരമ്പരാഗതമായി ഇന്ത്യൻ കുടുംബങ്ങൾ റിയൽ എസ്റ്റേറ്റിനെ ദീർഘകാല ആസ്തിയായി കണക്കാക്കുന്നു, എന്നാൽ റിട്ടേണുകൾ താരതമ്യം ചെയ്യുമ്പോൾ കണക്കുകള്‍ മറ്റൊരു കഥയാണ് പറയുന്നത്" അധില്‍ ഷെട്ടി ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ 10-15 വർഷത്തിൽ റിയൽ എസ്റ്റേറ്റ് 5.2% മുതൽ 6.4% വരെ വാർഷിക സിഎജിആർ (Compound Annual Growth Rate) നൽകിയപ്പോൾ സ്വർണത്തിന്റെ കാര്യത്തില്‍ ഇത് 11.3% മുതൽ 14% വരെയാണ്. അതായത് 15 വർഷം മുമ്പ് 1 ലക്ഷം രൂപ സ്വർണത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ, ഇന്ന് അത് 5 ലക്ഷമായി വളർന്നേനെ. എന്നാൽ, റിയൽ എസ്റ്റേറ്റിൽ അതേ തുക നിക്ഷേപിച്ചിരുന്നെങ്കിൽ, അത് 2.5 ലക്ഷം രൂപ മാത്രമേ ആകുകയുണ്ടായിരുന്നുള്ളു.

കുറഞ്ഞ ചെലവ്, ഡിജിറ്റൽ രൂപങ്ങളിൽ എളുപ്പത്തിൽ ലഭ്യത (സോവറിൻ ഗോൾഡ് ബോണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ), പണപ്പെരുപ്പത്തെ മറികടക്കാനുള്ള കഴിവ് എന്നിവ സ്വർണത്തെ റിയല്‍ എസ്റ്റേറ്റിനേക്കാളും മികച്ചതാക്കുന്നു. എന്നിരുന്നാലും, സ്വർണം പ്രധാന നിക്ഷേപമായി കണക്കാക്കരുതെന്നും, പോർട്ട്ഫോളിയോയുടെ 5-10% മാത്രമായി പരിമിതപ്പെടുത്തി റിസ്ക് കുറയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Disclaimer
സ്വർണത്തിലായാലും റിയല്‍ എസ്റ്റേറ്റിലായും വിപണി കൃത്യമായി പഠിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം മാത്രം നിക്ഷേപം നടത്താന്‍. ഇത് ചില കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് മാത്രമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+