ഇന്ത്യയുടെ സ്വർണ ഖനി; വീടുകളിലുള്ളത് 117 ലക്ഷം കോടി രൂപയുടെ സ്വർണം.കണക്കുകൾ ഇതാ
ഇന്ത്യക്കാരുടെ സ്വർണ ഭ്രമത്തെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇവിടെ സ്വർണം എന്നാൽ വെറുമൊരു ലോഹം മാത്രമല്ല, അത് സംസ്കാരതിൻ്റേയും ആഡംബരത്തിൻ്റേയുമൊക്കെ പ്രതീകമാണ്. സ്വർണത്തോടുള്ള ഈ അഭിനിവേശം തന്നെയാണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവാക്കി മാറ്റിയത്.
ഇപ്പോൾ സ്വർണ വില കുതിച്ച് പറക്കുമ്പോഴും ആളുകളുടെ സ്വർണത്തോടുള്ള ഇഷ്ടത്തിന് യാതൊരു കുറവുമില്ല. മുൻപ് ആഭരണമായാണ് കൂടുതലായി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോഴത് നിക്ഷേപ താത്പര്യത്തോടെ സ്വർണ നാണയങ്ങളും കട്ടികളുമായി മാറിയെന്ന് മാത്രം. എന്തായാലും വില വർധനവ് ഒരു തരത്തിലും ഇന്ത്യക്കാരുടെ ആ ഭ്രമം ഇല്ലാതാക്കിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ഈ വർഷം സ്വർണം വാങ്ങിക്കൂട്ടിയതിലൂടെ 117 ലക്ഷം കോടി രൂപയുടെ (1.3 ട്രില്യൺ ഡോളർ) സമ്പത്ത് വർദ്ധനവാണ് ഇന്ത്യക്കാർക്ക് ഉണ്ടായത്.

കഴിഞ്ഞ 25 വർഷത്തിലെ ഏറ്റവും വലിയ നേട്ടമാണ് സ്വർണം ഉണ്ടാക്കിയത്. 2024-ൽ 14,000 രൂപയായിരുന്നു സ്വർണത്തിന് വർധിച്ചത്. എന്നാൽ 2025-ൽ (ഡിസംബർ 15 വരെ) 10 ഗ്രാമിന് ഏകദേശം 57,000 രൂപയുടെ വർധനവാണ് ഉണ്ടായത്. ഓഹരികളൊക്കെ അസാധാരണ തിരിച്ചടി നേരിട്ടപ്പോൾ സ്വർണ്ണം പോലുള്ള ബദൽ ആസ്തികൾ അസാധാരണമായ പ്രതിരോധശേഷി പ്രകടിപ്പിച്ചു. അതേസമയം ഈ വർഷവും സ്വർണം അപ്രതീക്ഷിത ഉയരങ്ങൾ കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ. ഭൌമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സെൻട്രൽ ബാങ്കുകളുടെ സ്വർണ വാങ്ങൽ ഇവയെല്ലാം സ്വർണ വില കുതിക്കാൻ കാരണമായേക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇനി ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങൾ കൂടി നോക്കാം
(വേൾഡ് ഗോൾഡ് കൗൺസിൽ ഐ.എം.എഫ്. സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കി 2025 അവസാനത്തോടെയുള്ള (Q3/Q4 2025 അല്ലെങ്കിൽ സെപ്റ്റംബർ) വിവരങ്ങളാണിവ)
സ്വർണ്ണ ശേഖരത്തിൽ അമേരിക്കയാണ് ഒന്നാമത്. 8,133.5 ടൺ സ്വർണ ശേഖരമാണ് ഇവർക്കുള്ളത്. ഫോർട്ട് നോക്സിലും ന്യൂയോർക്ക് ഫെഡറൽ റിസർവിലുമാണ് ഈ ശേഖരം ഉള്ളത്. ഇത് രാജ്യത്തിന്റെ വിദേശ കരുതൽ ധനത്തിൻ്റെ ഏകദേശം 77.8% ആണ്, യു.എസ്. സാമ്പത്തിക സ്ഥിരതയിൽ സ്വർണ്ണത്തിനുള്ള പ്രാധാന്യം ഇത് അടിവരയിടുന്നു.
3,350.2 ടൺ സ്വർണ്ണവുമായി (കരുതൽ ധനത്തിന്റെ ഏകദേശം 77.5%) ജർമ്മനി രണ്ടാം സ്ഥാനത്തുണ്ട്, ശേഖരത്തിൽ വലിയൊരു ഭാഗം അടുത്തിടെ സ്വദേശത്തേക്ക് മാറ്റിയിരുന്നു. 2,451.8 ടണ്ണുമായി (74.2%) ഇറ്റലി മൂന്നാമതെത്തിയപ്പോൾ, 2,437.0 ടൺ (74.9%) സ്വർണ്ണവുമായി ഫ്രാൻസ് തൊട്ടുപിറകിലുണ്ട്. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കെതിരെ യൂറോപ്പിലെ ഈ ശക്തികൾ ഉയർന്ന സ്വർണ്ണ കരുതൽ ശേഖരം നിലനിർത്തുന്നു.
2,332.7 ടൺ സ്വർണ്ണവുമായി (കരുതൽ ധനത്തിന്റെ 29.5%) റഷ്യ അഞ്ചാം സ്ഥാനത്തുണ്ട്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ റഷ്യ മുൻവർഷങ്ങളിൽ ശേഖരം വർദ്ധിപ്പിച്ചു, ചിലത് വിൽക്കുകയും ചെയ്തു. ആറാം സ്ഥാനത്തുള്ള ചൈനയുടെ ശേഖരം 2,298.5 ടൺ (6.7%) ആണ്. ഡീ-ഡോളറൈസേഷൻ ശ്രമങ്ങളുടെ ഭാഗമായി 2025 അവസാനവും 2026 തുടക്കവും ഉൾപ്പെടെ അവർ പ്രതിമാസം സ്വർണ്ണം വാങ്ങിക്കൂട്ടുകയാണ്.
1,039.9 ടൺ (9.6%) സ്വർണ്ണവുമായി സ്വിറ്റ്സർലൻഡ് ഏഴാമതാണ്. എട്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ശേഖരം 880 ടൺ (ഏകദേശം 13.9%), 2025 Q3-ഓടെ 880.18 ടണ്ണായി. ജപ്പാൻ ഒൻപതാം സ്ഥാനത്ത് 845.9 ടൺ (6.8%), തുർക്കി പത്താം സ്ഥാനത്ത് 634.7 ടൺ (50.1%).
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications