സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭം റോസ് ഗോൾഡും വൈറ്റ് ഗോൾഡും ആണോ? വിൽക്കുമ്പോൾ വില കിട്ടില്ലേ? അറിയാം
സ്വർണ വില ഇന്നലെ ഒറ്റ ദിവസം കൊണ്ട് കുതിച്ചത് 8000ത്തോളം രൂപയാണ്. ഇന്ന് 5000 രൂപയോളം കുറഞ്ഞെങ്കിലും ആശ്വസിക്കാനുള്ള വകയൊന്നുമില്ല. ഇപ്പോഴും ഒരു പവൻ വാങ്ങണമെങ്കിൽ 1.24 രൂപ വരെയെങ്കിലും കൊടുക്കേണ്ടതുണ്ട്. വില ഉയരാൻ തുടങ്ങിയതോടെ ഏറ്റവും കുറഞ്ഞ ചിലവിൽ സ്വർണം വാങ്ങാനുള്ള വഴികൾ തേടുകയാണ് ആളുകൾ.
ഇതിനിടയിൽ വൈറ്റ് ഗോൾഡും റോസ് ഗോൾഡിനോടുമൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നവർ കുറവല്ല. എന്നാൽ സ്വർണത്തേക്കാൾ ഇവയ്ക്ക് വില കൂടുതലുണ്ടോയെന്നാണ് ചിലരുടെ സംശയം. ഇവ വാങ്ങിയാൽ പിന്നീട് വിൽക്കുമ്പോൾ സ്വർണം പോലെ തന്നെ പണം ലഭിക്കില്ലേയെന്ന ആശങ്കയും ചിലർക്ക് ഉണ്ട്. ഈ സംശയങ്ങളൊക്കെ മാറണമെങ്കിൽ ആദ്യം സ്വർണവും ഇവയും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടതുണ്ട്. വിശദമായി തന്നെ നോക്കാം

ആഭരണങ്ങൾക്കായി, 24 കാരറ്റ് ശുദ്ധമായ സ്വർണ്ണം മൃദലമായതിനാൽ, അത് മറ്റ് ലോഹങ്ങളുമായി ചേർത്താണ് വൈറ്റ് ഗോൾഡ്, റോസ് ഗോൾഡ്, യെല്ലോ ഗോൾഡ് എന്നിവ നിർമ്മിക്കുന്നത്. നിറം, ഘടന, ഈട്, ഭംഗി എന്നിവയിലെല്ലാം ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട്.
മഞ്ഞ സ്വർണ്ണം ചെമ്പും വെള്ളിയും (ചില അവസരങ്ങളിൽ സിങ്കും) ചേർത്താണ് തയ്യാറാക്കുന്നത്. പൊതുവെ കേരളത്തിൽ എല്ലാവരും മഞ്ഞ സ്വർണത്തിനാണ് പ്രധാന്യം നൽകുന്നത്. ഇവയുടെ ഏറ്റവും വലിയ ഗുണം കുറഞ്ഞ പരിപാലനം മാത്രം മതിയെന്നതാണ്.
വളരെ കുറഞ്ഞ കാലം കൊണ്ടാണ് ആളുകൾക്കിടയിൽ വെറ്റ് ഗോൾഡിനോടുള്ള പ്രിയം വർധിച്ച് തുടങ്ങിയത്. സ്വർണത്തിനൊപ്പം നിക്കൽ, പല്ലാഡിയം, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ചേർത്താണ് തിളക്കമുള്ള വെളുത്ത നിറം നൽകുന്നത്. ചിലപ്പോൾ ഇതിനൊപ്പം റോഡിയവും പൂശാറുണ്ട്. ഇത്തരം ആഭരണങ്ങൾ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം 1-3 വർഷത്തെ പതിവായ ഉപയോഗത്തിലൂടെ ഇവയിൽ ഉപയോഗിച്ചിരിക്കുന്ന റോഡിയം മങ്ങിപ്പോകാൻ സാധ്യതയുണ്ട്, സ്വാഭാവികമായും ഇത് സ്വർണത്തിൻ്റെ മഞ്ഞനിറം വെളിപ്പെടും. ആവശ്യമെങ്കിൽ ജ്വല്ലറിയിൽ കൊടുത്ത് വീണ്ടും വെളളപൂശി ഉപയോഗിക്കാവുന്നതാണ്.
റോസ് ഗോൾഡ് തയ്യാറാക്കുന്നത് ഉയർന്ന അളവിൽ ചെമ്പ് ചേർത്ത് കൊണ്ടാണ്. ചിലപ്പോൾ അല്പം വെള്ളിയും ഇതിനൊപ്പം ചേർക്കാറുണ്ട്. മറ്റ് രണ്ട് സ്വർണങ്ങളിൽ വെച്ച് ഏറ്റവും കടുപ്പമുള്ളതും പോറലുകൾ വരാൻ സാധ്യത കുറഞ്ഞതുമായ ഗോൾഡാണിത്. അതുകൊണ്ട് തന്നെ ദൈനംദിന ഉപയോഗത്തിന് ഇവ വളരെ മികച്ചതാണ്. മഞ്ഞ സ്വർണ്ണം പോലെ ഇതിന്റെ നിറവും സ്ഥിരമാണ്, അപൂർവ്വമായി മാത്രമേ ഇവയുടെ നിറം മങ്ങാറുള്ളൂ. സമീപ വർഷങ്ങളിൽ വിവാഹ നിശ്ചയ മോതിരങ്ങൾക്കും ഫാഷൻ ആഭരണങ്ങൾക്കും ഈ ട്രെൻഡി സ്വർണത്തിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്.
വിലയുടെ കാര്യത്തിൽ റോഡിയം പൂശൽ ആവശ്യമില്ലാത്തതിനാൽ ഗോൾഡും റോസ് ഗോൾഡും വെളുത്ത സ്വർണ്ണത്തേക്കാൾ ലാഭകരമാണ്. പല്ലാഡിയം പോലുള്ള വിലയേറിയ ലോഹക്കൂട്ടുകൾ ഉപയോഗിക്കുന്നതിനാലാണ് വൈറ്റ് ഗോൾഡിന് അൽപം വില ഉയരുന്നത്.
അലർജി സാധ്യതകൾ പരിഗണിക്കുമ്പോൾ, നിക്കൽ ചേർത്ത വെളുത്ത സ്വർണ്ണം സെൻസിറ്റീവ് ചർമ്മമുള്ളവരിൽ അസ്വസ്ഥതകളുണ്ടാക്കാം. സ്വർണ്ണവും റോസ് ഗോൾഡും പൊതുവെ ചർമ്മത്തിന് ഇണങ്ങുന്നതാണ്, എങ്കിലും റോസ് ഗോൾഡിലെ ചെമ്പ് ചിലരുടെ ചർമ്മങ്ങളിൽ നേരിയ അസ്വസ്ഥതയ്ക്ക് കാരണമാകാറുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications