Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കൈവിടില്ല; എങ്ങനെ നോക്കിയാലും ലാഭം!! കാശുണ്ടെങ്കില്‍... ഗുണം ചെയ്യും

സ്വര്‍ണവില നാള്‍ക്കുനാള്‍ വര്‍ധിച്ച വര്‍ഷമാണ് കടന്നുപോയത്. പുതിയ സാമ്പത്തിക വര്‍ഷവും സ്വര്‍ണത്തിന് മാറ്റ് കുറയില്ല. ജനുവരി മുതല്‍ സ്വര്‍ണവില കുതിച്ചുകയറുന്നതാണ് കണ്ടത്. ഏപ്രില്‍ ഒന്നിന് പവന്‍ വില 44000 രൂപയാണ്. കുറച്ച് കാലം മുമ്പ് ഈ വില പ്രതീക്ഷിച്ചിരുന്നേയില്ല. ഇന്നും സ്വര്‍ണത്തിന് വിലയേറുകയാണ് ചെയ്തത്. ചാഞ്ചാട്ടമുണ്ടെങ്കിലും വില വന്‍തോതില്‍ കുറയുന്നില്ല എന്നത് എടുത്തുപറയണം.

ഈ മാസം ഒന്നിന് 44000 രേഖപ്പെടുത്തിയ സ്വര്‍ണം 14ന് 45320 രൂപയായി. പിന്നീട് ഏറിയും കുറഞ്ഞും വിലയില്‍ മാറ്റം വന്നു. ബുധനാഴ്ച രാവിലെ ഒരു വിലയാണ് രേഖപ്പെടുത്തിയതെങ്കില്‍ വൈകീട്് വേറൊരു വിലയായിരുന്നു. ഒരു ദിവസം തന്നെ രണ്ടു വില രേഖപ്പെടുത്തുന്നത് അപൂര്‍വം. ഇന്ന് വിലയില്‍ വീണ്ടും കയറ്റമുണ്ടായി. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില 44680 രൂപയാണ്.

g

കാശുണ്ടെങ്കില്‍ സ്വര്‍ണം വാങ്ങി വെക്കുന്നതാണ് ബുദ്ധി. കാരണം ഈ വര്‍ഷവും സ്വര്‍ണം ലാഭമുണ്ടാക്കുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 12 ശതമാനം ലാഭമാണ് സ്വര്‍ണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പ്രവചിക്കാന്‍ കാരണമുണ്ട്. വിപണിയിലെ അസ്ഥിരത തന്നെ പ്രധാന കാരണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വര്‍ണത്തില്‍ 20 ശതമാനം വില വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 12 ശതമാനം പ്രതീക്ഷിക്കുന്നു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ഭീതി തന്നെയാണ് ഇതിന് കാരണം. വിപണി അസ്ഥിരമാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കാണ് തിരിയുക. അതുകൊണ്ടുതന്നെ വില ഉയരുമെന്ന് ഉറപ്പാണ്.

സാമ്പത്തിക മാന്ദ്യ ഭീതിക്ക് പുറമെ, അമേരിക്കന്‍ സാമ്പത്തിക രംഗത്ത് ഇടിവ് സംഭവിക്കുന്നതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഡോളര്‍ വന്‍തോതില്‍ കരുത്താര്‍ജിക്കാനുള്ള സാധ്യതയും കാണുന്നില്ല. ഡോളര്‍ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ അന്താരാഷ്ട്ര വ്യാപാരം നടത്താന്‍ ഇന്ത്യയുള്‍പ്പെടെ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സ്വര്‍ണത്തിന് കരുത്ത് കൂട്ടും.

വിന്റ് മില്‍ കാപ്പിറ്റലിന്റെ അഭിപ്രായ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം സ്വര്‍ണത്തിന് 12 ശതമാനം വില കൂടുമെന്നാണ്. ഓഹരി വിപണികളിലും പ്രതിസന്ധി നേരിടുന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ രാജ്യങ്ങളിലെ പണപ്പെരുപ്പം സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. അമേരിക്കയിലും യൂറോപ്പിലുമെല്ലാം പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നു. ഇത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുമില്ല.

g

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 2022 മെയ് മൂന്നിന് അക്ഷയ തൃതീയയോട് അനുബന്ധിച്ച് രേഖപ്പെടുത്തിയ വില 50800 രൂപയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 13ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 60800 രൂപയാണ്. 20 ശതമാനമാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 2000 മുതല്‍ ഓരോ വര്‍ഷവും സ്വര്‍ണത്തിന് വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.

ഏത് സാഹചര്യത്തിലും സ്വര്‍ണത്തിന് ആവശ്യം കുറയുന്നില്ല എന്നതാണ് മറ്റൊരു പ്രധാന ഘടകം. ആഭരണം, കോയിന്‍, ബാറുകള്‍ തുടങ്ങി ഏത് രീതിയില്‍ സ്വര്‍ണം വാങ്ങിവച്ചാലും ലാഭം വരുമെന്ന് ഉറപ്പാണ്. സ്വര്‍ണത്തിന് വില കുത്തനെ കുറഞ്ഞാല്‍ മാത്രമേ നഷ്ടം സംഭവിക്കൂ. അതിന് ഏതെങ്കിലും ഒരു കാര്യം സംഭവിച്ചാല്‍ പോര. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം സംഭവിക്കണം.

ഡോളറിന് മൂല്യം കൂടണം, രൂപയ്ക്കും മൂല്യം വര്‍ധിക്കണം, അമേരിക്കന്‍ സാമ്പത്തിക രംഗം ശക്തിപ്പെടണം, എണ്ണവില കുറയണം, പണപ്പെരുപ്പം കുറയണം, ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയണം, സാമ്പത്തിക മാന്ദ്യ ഭീതി അകലണം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം സംഭവിച്ചാല്‍ മാത്രമേ സ്വര്‍ണവില ഇടിയുകയുള്ളൂ. അല്ലെങ്കില്‍ ചാഞ്ചാട്ടം പതിവാകും. പതിയെ വില ഉയരുക തന്നെയാകും ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+