സ്വർണത്തിന് യുഎഇയിൽ വൻ വിലക്കുറവ്: കുറഞ്ഞ വിലക്ക് വാങ്ങി ഇന്ത്യയിൽ വിൽക്കാം? പരിധി അറിയാം
ഇറാൻ-ഇസ്രായേൽ സംഘർഷം കനത്തതോടെ വിമാന സർവ്വീസുകളും കൂട്ടത്തോടെ നിർത്തലാക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. സർവീസുകളെ ബാധിച്ചതോടെ ദുബായിൽ നിന്നുള്ള സ്വർണ കയറ്റുമതിക്കും തിരിച്ചടിയായി. അതായത് സ്വർണം യുഎഇയിൽ കെട്ടികിട്ടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദുബായിലെ വ്യാപാരികൾ ലണ്ടനിലെ ആഗോള നിലവാര വിലയേക്കാൾ ഔൺസിന് 30 ഡോളർ വരെ കുറച്ചാണ് സ്വർണം വിൽക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ദുബായ് എയർപോർട്ട് അടച്ചു. ഈ സ്ഥിതി തുടർന്നാൽ ഇനിയും സ്വർണത്തിന് ദുബായിൽ വില കുറയുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുഎഇയിൽ നിന്നും സ്വർണം കൂടുതലായി വാങ്ങുന്ന മലയാളികളെ സംബന്ധിച്ച് മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് ദുബായിൽ നിന്ന് വാങ്ങി ഇന്ത്യയിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ സാധിക്കുമോയെന്നതാണ് ചിലർക്ക് അറിയേണ്ടത്? അത് അറിയണമെങ്കിൽ ആദ്യം സ്വർണം വാങ്ങാനുള്ള പരിമിതികൾ, പാലിക്കേണ്ട നിയമങ്ങൾ, നികുതി നിരക്കുകൾ എന്നിവയെക്കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്.

ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച ഇന്ത്യൻ യാത്രക്കാർക്ക് പുരുഷന്മാർക്ക് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും സ്വർണ്ണാഭരണങ്ങൾ തീരുവയില്ലാതെ കൊണ്ടുവരാം എന്നതാണ് നിലവിലെ ചട്ടം. ഈ ഇളവ് ആഭരണങ്ങൾക്ക് മാത്രമാണ് പക്ഷേ ബാധകം. സ്വർണ്ണക്കട്ടികളും നാണയങ്ങളും കസ്റ്റംസ് തീരുവയ്ക്ക് വിധേയമാണ്. തീരുവയില്ലാത്ത പരിധിക്കപ്പുറം, ബാധകമായ കസ്റ്റംസ് തീരുവകൾ അടച്ച് ഒരു കിലോഗ്രാം സ്വർണം വരെ കൊണ്ടുവരാം. ഹ്രസ്വകാല ദുബായ് സന്ദർശകർക്ക് തീരുവയില്ലാത്ത സ്വർണം ലഭിക്കില്ല.
ഏത് അളവിനും തീരുവ ബാധകമാണ്. പിഴ ഒഴിവാക്കാൻ സാധുവായ ഇൻവോയ്സ് കസ്റ്റംസിൽ സമർപ്പിച്ചാൽ മതി. ദുബായിൽ ഇറക്കുമതി തീരുവയും സ്വർണതിന് ജിഎസ്ടിയും ഇല്ലാത്തതിനാൽ ഇന്ത്യയിലേതിനേക്കാൾ 5-7% വില കുറവാണ് വിലകുറവാണ് യുഎഇയിൽ. ദുബായ് ആഗോള വ്യാപാര കേന്ദ്രമായതിനാൽ അവിടുത്തെ സ്വർണവില അന്താരാഷ്ട്ര നിരക്കുകളുമായി അടുത്ത് നിൽക്കുന്നതണ്.
ഇറക്കുമതി തീരുവ 6% ആയി കുറച്ചിട്ടും കൂടുതൽ അളവിൽ സ്വർണം വാങ്ങുന്നത് യുഎഇയിൽ തന്നെയാണ് ലാഭകരം. വിനോദസഞ്ചാരികളെ സംബന്ധിച്ച് വാറ്റ് റീഫണ്ടുകൾ ചെലവ് കുറയ്ക്കാൻ സഹായിക്കും, ഇത് കറൻസി നിരക്കുകൾ, സമയം, ഇന്ത്യയിലെ വിൽപന എന്നിവയെ ആശ്രയിച്ചിരിക്കും. ഉയർന്ന പരിശുദ്ധി, സുതാര്യമായ അന്താരാഷ്ട്ര വിലനിർണ്ണയം, കുറഞ്ഞ പണിക്കൂലി എന്നിവയാണ് ദുബായിൽ നിന്നും സ്വർണം വാങ്ങുന്നതിൻ്റെ മറ്റ് ആനുകൂല്യങ്ങൾ.
. ആറ് മാസത്തിലധികം വിദേശത്ത് താമസിച്ച യോഗ്യരായ യാത്രക്കാർക്ക് സ്വർണ്ണക്കട്ടികൾക്കോ നാണയങ്ങൾക്കോ 6% ഇളവുള്ള തീരുവയാണ് ബാധകം.എന്നാൽ ഹ്രസ്വകാല സന്ദർശകർക്ക് ഏകദേശം 36-38.5% വരെ ഉയർന്ന തീരുവ നേരിടേണ്ടി വന്നേക്കും. ഇന്ത്യയിൽ വിൽക്കുമ്പോൾ 3% ജിഎസ്ടിയും ദിർഹം-രൂപ വിനിമയ നിരക്കും ബാധകമാകും.സ്വർണം വാങ്ങുന്നവർക്ക് കറൻസി വിനിമയ ചെലവുകളും, പിന്നീട് വിൽക്കുകയാണെങ്കിൽ, കൈവശം വെച്ച കാലയളവിനനുസരിച്ച് മൂലധന നേട്ട നികുതിയും ബാധകമായേക്കാം. ഇത് ലാഭത്തെ ബാധിക്കും.
സ്വർണ്ണവിലയിലെ ചാഞ്ചാട്ടവും കറൻസി വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ലാഭം ഇല്ലാതാക്കുമെന്നതാണ് പ്രധാന അപകടസാധ്യതകളെന്ന് വിദഗ്ധർ പറയുന്നു.കർശനമായ കസ്റ്റംസ് നിയമങ്ങൾ പാലിക്കുന്നത് അത്യാവശ്യമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വർണ്ണം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ കസ്റ്റംസ് ആക്റ്റ് 1962 പ്രകാരം പിടിച്ചെടുക്കൽ, വലിയ പിഴ, പ്രോസിക്യൂഷൻ എന്നിവയിലേക്ക് നയിക്കും. വാണിജ്യപരമായ ഉദ്ദേശ്യമുണ്ടെന്ന് അധികാരികൾ സംശയിച്ചാൽ കൂടുതൽ പരിശോധനയും പിഴയും വന്നേക്കാം.
കസ്റ്റംസ് തീരുവ, കറൻസി വിനിമയ ചെലവുകൾ, ജിഎസ്ടി, വിൽപന കിഴിവുകൾ എന്നിവയെല്ലാം കണക്കിലെടുത്താൽ, വ്യക്തികൾക്ക് ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങി ഇന്ത്യയിൽ വിൽക്കുന്നത് വാണിജ്യപരമായി ഒട്ടും ലാഭകരമല്ലെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്.












Click it and Unblock the Notifications