സ്വർണം 1.14 ലക്ഷത്തിൽ നിന്നും 2 ലക്ഷമാകില്ല; പ്രവചനം തിരുത്തി വെൽ ഫാർഗോ..ഇപ്പോൾ സ്വർണം വാങ്ങണോ?

പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പ ആശങ്കകളും സ്വർണ വിലയെ കൂപ്പുകുത്തിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് ആഭരണപ്രേമികളെ ഞെട്ടിച്ച് കൊണ്ട് വില കുതിച്ച് കയറിയത്. ഓഗസ്റ്റ് ഒന്നോടെ അപ്രതീക്ഷിതമായി വില കുതിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ സ്വർണവിലയിൽ 7 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെ കേരളത്തിലും സ്വർണ വില ഉയർന്നു. രണ്ടാഴ്ചക്കിടെ 9000ത്തോളം രൂപയാണ് പവന് കുതിച്ചത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാർച്ച് മുതൽ സ്വർണത്തിന് വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയിരുന്നു. യു.എസിലെ പണപ്പെരുപ്പ ആശങ്കകളും ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന ഭീതിയുമൊക്കെയാണ് വിലയെ താഴോട്ടേക്ക് നയിച്ചത്. ഇപ്പോഴും പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പ ഭീതിയും അയഞ്ഞിട്ടില്ല.

goldfor2-

ഇറാനെ ആക്രമിക്കുമെന്ന് ആവർത്തിക്കുകയാണ് ട്രംപ്. ഹോർമുസിൽ കരാർ ഉണ്ടാക്കാൻ ഒമാനുമായി ഇറാൻ നടത്തുന്ന ചർച്ചകൾക്കെതിരേയും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. തങ്ങളറിയാതെ അത്തരമൊരു കരാറിൽ എത്തിയാൽ ഒമാനിലും ബോംബിടുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. ഇറാനുമായി ഇനിയൊരു വെടിനിർത്തൽ ചർച്ചകളും ഇല്ലെന്നും അവർ കീഴടങ്ങിയേ മതിയാകൂവെന്ന തിട്ടൂരവും ട്രംപ് ഇറക്കിയിട്ടുണ്ട്.

ഈ സാഹചര്യങ്ങളെല്ലാം വീണ്ടും ക്രൂഡ് വിലയെ മുകളിലേക്ക് നയിച്ചേക്കും. ക്രൂഡ് വില കുതിച്ചാൽ സ്വാഭാവികമായും ഡോളർ മൂല്യം വർധിക്കും. അമേരിക്കയിൽ പണപ്പെരുപ്പം ശക്തമാകും. ഇത് പലിശ നിരക്ക് ഉയർത്താൻ ഫെഡ് റിസർവ്വിനെ പ്രേരിപ്പിച്ചേക്കും. നിരക്ക് ഉയർത്തുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയുന്നതോടെ വില കൂപ്പുകുത്തിയേക്കും.

ഇങ്ങനെയൊക്കെ ആണെങ്കിലും സ്വർണ കുതിപ്പ് അത്ര പെട്ടെന്നൊന്നും അടങ്ങാൻ സാധ്യതയില്ലെന്ന മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ധരായ വെൽ ഫാർഗോ ഇൻവെസ്റ്റ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്.സ്വർണം മേശം പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ദീർഘകലാത്തേക്ക് അത് സുരക്ഷിത നിക്ഷേപമായി തന്നെ തുടരുമെന്ന് അവർ പറഞ്ഞു.

'2026 ൻ്റെ ആദ്യ പകുതിയിൽ സ്വർണത്തിന് വലിയ ഡിമാൻ്റ് ആണ് രേഖപ്പെടുത്തിയത്. ഇത് സ്വർണത്തിലുള്ള പ്രത്യാശ ഉയർത്തിയിരുന്നു. വർധിച്ചുവരുന്ന ഭൌമരാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പ ഭീഷണിയും ചൈന പോലുള്ള ചില പ്രധാന വിപണികളിലെ താരതമ്യേന കുറഞ്ഞ പലിശ നിരക്കുകളുമെല്ലാം അനുകൂലമായ നിലപാട് സ്വീകരിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. വർഷത്തിൻ്റെ ആദ്യപകുതിയിൽ സ്വർണത്തിന് 5 ശതമാനം വില കുറഞ്ഞിരുന്നു. എന്നിരുന്നാലും ഏഷ്യൻ നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിക്കൊണ്ടേയിരുന്നു. ഇത് സ്വർണത്തിന് കരുത്തായി. വില ഏകദേശം 13ശതമാനത്തോളമായി ഉയർന്നു', വെൽ ഫാർഗോ ചൂണ്ടിക്കാട്ടി.

അമേരിക്കൻ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ സ്വാഭാവികമായും സ്വർണത്തെ സ്വാധീനിക്കുക തന്നെ ചെയ്യും. അതിനാൽ സ്വർണവിലയെ മുന്നേറ്റം ചാഞ്ചാട്ടങ്ങളോടെയായിരിക്കും.സ്വർണത്തോട് ഇപ്പോഴും ഞങ്ങൾക്ക് അനുകൂല നിലപാട് തന്നെയാണ്. ഈ സാഹചര്യത്തിൽ 2026 ൽ ട്രോയ് ഔൺസിന് 4,900-5,100 ഡോളറിലും 2027 അവസാനത്തോടെ 5,400-5,600 ഡോളറും ആയി ഞങ്ങൾ പ്രവചനങ്ങൾ തിരുത്തിയിട്ടുണ്ട്', വെൽ ഫാർഗോ വ്യക്തമാക്കി.

ആശ്വാസകണക്ക്

ഈ വർഷം അവസാനം കേരളത്തിൽ സ്വർണ വില 2 ലക്ഷം വരെ ഉയരുമെന്ന പ്രവചനങ്ങൾ നേരത്തേ ഉണ്ടായിരുന്നു. ഇപ്പോഴത്തെ വില കയറ്റം അത്തരമൊരു വമ്പൻ കുതിപ്പിലേക്ക് വഴിവെയ്ക്കുമോയെന്ന ആശങ്ക ആഭരണപ്രേമികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ വില 4900 ഡോളർ വരെ ഉയർന്നാൽ കേരളത്തിൽ പരമാവധി പോയാൽ 1.35 ലക്ഷം വരെ മാത്രമേ പവൻ വില ഉയരുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+