Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലുള്ളവരുടെ കൈയ്യിലുള്ളത് 25 ലക്ഷം കോടിയുടെ സ്വർണം; ഒരു ദിവസം ഏകദേശം 250 -350 കോടിയുടെ വിൽപന

2025-ൽ സ്വർണ്ണവിലയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. വിലയിൽ ഏകദേശം 70% ത്തിൻറെ വർധനവ് ഉണ്ടായി., 1979-ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നേട്ടമാണിത്. വർദ്ധിച്ച ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, സാമ്പത്തിക അനിശ്ചിതത്വങ്ങളിലെ സുരക്ഷിത നിക്ഷേപ ആവശ്യം, ദുർബലമായ യുഎസ് ഡോളർ, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് എന്നിവയെല്ലാം ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി.

ഇന്ന് രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് വില 4,490 ഡോളറാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുതിക്കുകയാണ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 101,608 രൂപയാണ്, ഗ്രാമിന് 12,701 രൂപയും. വില എത്രയൊക്കെ ഉയർന്നാലും മലയാളികളുടെ സ്വർണപ്രേമത്തിന് യാതൊരു കുറവുമില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

goldkeralaworth-1

ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. അനൌദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 125 മുതൽ 150 ടൺ വരെയാണ് കേരളത്തിലെ സ്വർണ വിൽപന. അതായത് ഒരു ദിവസം ഏകദേശം 250 മുതൽ 350 കോടി വരെ സ്വർണം ഇവിടെ വിൽക്കുന്നുണ്ടെന്ന്. കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് 2000 ടണ്‍ എന്ന് വെച്ചാൽ 20 ലക്ഷം കിലോ സ്വർണം, ഇന്നത്തെ നിരക്ക് പ്രകാരം ഒരു കിലോ സ്വർണത്തിന് ഏകദേശം 1.27 കോടി രൂപ, അങ്ങനെയെങ്കിഞ 20 ലക്ഷം കിലോ സ്വർണത്തിൻ്റെ മൂല്യം ഏകദേശം 25 ലക്ഷം കോടി വരും.

മലയാളികളുടെ സ്വർണ ഭ്രമം

ഒരു തരി പൊന്നില്ലാത്ത വിവാഹങ്ങൾ ആലോചിക്കാൻ ഭൂരിഭാഗം മലയാളികൾക്കും ഇപ്പോഴും സാധിക്കില്ല. എന്തായാലും സ്വർണ വില ഉയർന്നതോടെ വലിയ വിഭാഗം ആളുകൾ മാറി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. ആഭരണങ്ങൾക്ക് പകരം നിക്ഷേപ താത്പര്യത്തോടെ സ്വർണ കോയിനുകളും സ്വർണക്കട്ടികളുമാണ് പലരും വാങ്ങുന്നത്.

അതേസമയം വില കൂടുമ്പോൾ മൂല്യം കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങൾ ചിലർ വാങ്ങുന്നുണ്ട്. എന്നാൽ ഇവയ്ക്ക് 22 കാരറ്റ് ആഭരണങ്ങൾക്ക് ലഭിക്കുന്ന വില പിന്നീട് വിൽക്കുമ്പോൾ ലഭിക്കില്ല. അതുകൊണ്ട് തന്നെ നിക്ഷേപമാണ് സ്വർണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ 22 കാരറ്റ്, 24 കാരറ്റഅ ആഭരണങ്ങൾ തന്നെയാണ് ഉചിതം.

വിറ്റ് ഒഴിവാക്കല്ലേ, ഇനിയും കുതിക്കും

കൈയ്യിലുള്ള സ്വർണം വിറ്റ് കാശാക്കുന്ന രീതി ഈ സമയത്ത് വർധിച്ചിട്ടുണ്ട്. എന്നാൽ സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനങ്ങൾ . ഈ സാഹചര്യത്തിൽ ഇപ്പോൾ വിറ്റൊഴിവാക്കുന്നതിന് പകരം വിപണിയിലെ നീക്കങ്ങളെ കരുതലോടെ വീക്ഷിക്കാനാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

2026 ൽ സ്വർണ വില ആഗോള വിപണിയിൽ ഔണ്‍സിന് 5000 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവന് വില 1.12 ലക്ഷമെങ്കിലും ആകും. അതായത് ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് 1.20 എങ്കിലും ഒരു പവന് കൊടുക്കേണ്ടി വന്നേക്കുമെന്ന് സാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+