മാണി സമൂഹവിവാഹം നടത്തിയത് ബാര്‍ കോഴ കൊണ്ടോ...
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണി വീണ്ടും പ്രതിസന്ധിയില്‍. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സമൂഹവിവാഹം ബാര്‍ വിഷയത്തില്‍ മാണി കൈപ്പറ്റിയ കോഴപ്പണം കൊണ്ടാണെന്നാണ് പുതിയ ആരോപണം.
വമ്പന്‍ പരിപാടികളാണ് പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ചത്. നിര്‍ധനരായ 100 യുവതീയുവാക്കള്‍ക്ക് വിവാഹമൊരുക്കുകയും ചെയ്തു.

ഓരോ ദമ്പതിമാര്‍ക്കും രണ്ട് ലക്ഷം രൂപവച്ചായിരുന്നു വിവാഹച്ചെലവ് കണക്കാക്കിയിരുന്നത്. അമ്പത് വിവാഹങ്ങളാണ് പാര്‍ട്ടി സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയത്. ഒരു കോടി രൂപ ചെലവ്.
ഈ പണം ബാര്‍ വിഷയത്തില്‍ നല്‍കിയ കൈക്കൂലി ആണെന്നാണ് ആരോപണം. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി പാര്‍ട്ടി പിരിവുകള്‍ ഒന്നും നടത്തിയിരുന്നില്ലത്രെ. പാര്‍ട്ടി ഫണ്ടില്‍ നിന്നും ഇതിനായി പണം ഉപയോഗിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.
ഈ ആരോപണം ശരിയെങ്കില്‍ വിഷയത്തില്‍ കെഎം മാണി ശരിക്കും കുടുങ്ങിയ മട്ടാണ്. വിഷയം കോടതിയിലെത്തിയാല്‍ വിവാഹക്കാര്യവും ഉന്നയിക്കും എന്നാണ് കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ സമൂഹ വിവാഹത്തിനും സുവര്‍ണ ജൂബിലി ആഘോഷത്തിനും ചെലവാക്കിയ പണത്തിന്റെ സ്രോതസ്സ് മാണിയും പാര്‍ട്ടിയും വ്യക്തമാക്കേണ്ടി വരും.












Click it and Unblock the Notifications