ഗോമതിയുടേത് സ്റ്റാര്‍ ആവാനുള്ള ശ്രമം !! ചാനലില്‍ വരണം, പൊമ്പിളൈ ഒരുമൈ ഞങ്ങളുടേത് : ലിസി
മൂന്നാറില്‍ സമരം നടത്തുന്നത് യഥാര്‍ത്ഥ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി.
ഇടുക്കി: മൂന്നാറില്‍ സമരം നടത്തുന്നത് യഥാര്‍ത്ഥ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്ന സമരത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ലിസ്സി പറഞ്ഞതായി കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊമ്പിളൈ ഒരുമയുടെ മൂന്നാര്‍ സമരം കഴിഞ്ഞതിന് ശേഷം സംഘടനയില്‍ പിളര്‍പ്പ് വന്നിരുന്നു. ചില അംഗങ്ങള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ എം എം മണി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ടൗണില്‍ പ്രതിഷേധം നടത്തുന്ന ഗോമതി അടക്കമുള്ളവര്‍ പൊമ്പിളൈ ഒരുമൈയിലെ അംഗങ്ങള്‍ അല്ലെന്നാണ് ആക്ഷേപം.

ഗോമതിയ്ക്ക് തൊഴിലാളികളുടെ പിന്തുണ ഇല്ലെന്ന് ലിസി പറയുന്നു. അവര്‍ക്കൊപ്പം സമരപന്തലില്‍ ഇരിയ്ക്കുന്നവര്‍ അവരുടെ ബന്ധുക്കള്‍ മാത്രമാണ്.

സ്റ്റാര്‍ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോതമതി നടത്തുന്ന നാടകം മാത്രമാണ് ഈ പ്രതിഷേധം. മൂന്നാര്‍ സമരത്തിന്റെ സമയത്ത് അവര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ചതിച്ചവരാണ്. അവരെ ഒരിക്കലും സംഘത്തില്‍ ചേര്‍ത്തിട്ടില്ലെന്നും ലിസി കൈരളി പീപ്പിളിനോട് പറഞ്ഞു.

എം എം മണിയുടെ പ്രസ്താവ തെറ്റ് തന്നെയാണെന്ന് ലിസിയും പറയുന്നുണ്ട്. പക്ഷേ ഗോമതിയ്ക്ക് ഒപ്പം പ്രതിഷേധിയ്ക്കാന്‍ ഇല്ല. അവര്‍ പോയശേഷം തൊഴിലാളികളെ കൂട്ടി പ്രതിഷേധം സംഘടിപ്പിയ്ക്കാന്‍ തനിയ്ക്ക് ആകുമെന്ന് ലിസി അവകാശപ്പെടുന്നു.

പൊമ്പിളൈ ഒരുമയില്‍ നിന്ന് പുറത്താക്കിയ ശേഷം ഗോമതിയ്ക്ക് മാധ്യമങ്ങളുടെ മുമ്പില്‍ വരാന്‍ പറ്റിയിട്ടില്ല. അവരുടെ മുമ്പില്‍ സ്റ്റാര്‍ ആവാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നാടകമെന്നും ലിസി ആരോപിച്ചു.
ലിസി കൈരളിപീപ്പിളിനോട് സംസാരിയ്ക്കുന്നതിന്റെ പൂർണ രൂപം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications