കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമതിയുടേത് സ്റ്റാര്‍ ആവാനുള്ള ശ്രമം !! ചാനലില്‍ വരണം, പൊമ്പിളൈ ഒരുമൈ ഞങ്ങളുടേത് : ലിസി

മൂന്നാറില്‍ സമരം നടത്തുന്നത് യഥാര്‍ത്ഥ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി.

  • By മരിയ
Google Oneindia Malayalam News

ഇടുക്കി: മൂന്നാറില്‍ സമരം നടത്തുന്നത് യഥാര്‍ത്ഥ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്ന സമരത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ലിസ്സി പറഞ്ഞതായി കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിളര്‍പ്പ്

പൊമ്പിളൈ ഒരുമയുടെ മൂന്നാര്‍ സമരം കഴിഞ്ഞതിന് ശേഷം സംഘടനയില്‍ പിളര്‍പ്പ് വന്നിരുന്നു. ചില അംഗങ്ങള്‍ സിഐടിയുവില്‍ ചേര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ എം എം മണി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ടൗണില്‍ പ്രതിഷേധം നടത്തുന്ന ഗോമതി അടക്കമുള്ളവര്‍ പൊമ്പിളൈ ഒരുമൈയിലെ അംഗങ്ങള്‍ അല്ലെന്നാണ് ആക്ഷേപം.

പിന്തുണയില്ല

ഗോമതിയ്ക്ക് തൊഴിലാളികളുടെ പിന്തുണ ഇല്ലെന്ന് ലിസി പറയുന്നു. അവര്‍ക്കൊപ്പം സമരപന്തലില്‍ ഇരിയ്ക്കുന്നവര്‍ അവരുടെ ബന്ധുക്കള്‍ മാത്രമാണ്.

നാടകം

സ്റ്റാര്‍ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോതമതി നടത്തുന്ന നാടകം മാത്രമാണ് ഈ പ്രതിഷേധം. മൂന്നാര്‍ സമരത്തിന്റെ സമയത്ത് അവര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ചതിച്ചവരാണ്. അവരെ ഒരിക്കലും സംഘത്തില്‍ ചേര്‍ത്തിട്ടില്ലെന്നും ലിസി കൈരളി പീപ്പിളിനോട് പറഞ്ഞു.

മണി പറഞ്ഞത് തെറ്റ്

എം എം മണിയുടെ പ്രസ്താവ തെറ്റ് തന്നെയാണെന്ന് ലിസിയും പറയുന്നുണ്ട്. പക്ഷേ ഗോമതിയ്ക്ക് ഒപ്പം പ്രതിഷേധിയ്ക്കാന്‍ ഇല്ല. അവര്‍ പോയശേഷം തൊഴിലാളികളെ കൂട്ടി പ്രതിഷേധം സംഘടിപ്പിയ്ക്കാന്‍ തനിയ്ക്ക് ആകുമെന്ന് ലിസി അവകാശപ്പെടുന്നു.

മാധ്യമ ശ്രദ്ധയ്ക്ക്

പൊമ്പിളൈ ഒരുമയില്‍ നിന്ന് പുറത്താക്കിയ ശേഷം ഗോമതിയ്ക്ക് മാധ്യമങ്ങളുടെ മുമ്പില്‍ വരാന്‍ പറ്റിയിട്ടില്ല. അവരുടെ മുമ്പില്‍ സ്റ്റാര്‍ ആവാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നാടകമെന്നും ലിസി ആരോപിച്ചു.

https://www.facebook.com/PeopleTelevision/videos/1176657992459606/

ലിസി കൈരളിപീപ്പിളിനോട് സംസാരിയ്ക്കുന്നതിന്റെ പൂർണ രൂപം.

English summary
Gomathi has hidden agenda behind this protest, Say's Pomballai Orumai President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X