മൂന്നാറിലെ കയ്യേറ്റ മാഫിയയെ പാര്‍ട്ടി സഹായിക്കുന്നു; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി സിപിഎം വിട്ടു
മൂന്നാര്‍: പെമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി സിഐടിയു വിട്ടു. ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് വൈസ് പ്രസിഡന്റായിരുന്നു. പെമ്പിളൈ ഒരുമയിലേക്ക് ഗോമതി തിരിച്ചുപോകുന്നതിന്റെ ആദ്യപടിയാണിതെന്നാണ് സൂചന.
തോട്ടം തൊഴിലാളികള്‍ക്ക് വിരുദ്ധമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. മൂന്നാറിലെ കയ്യേറ്റ മാഫിയയെ പാര്‍ട്ടി സഹായിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സിപിഐഎമ്മിന് സാധിക്കുന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഗോമതി പറഞ്ഞു. തോട്ടംതൊഴിലാളികളുടെ കൂലി, ബോണസ്, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പിന്മേലും ഒരു സംഘടിത അധികാര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തോട്ടംതൊഴിലാളികള്ക്കായ് കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ധാരണകൊണ്ടുമാണ് സിപിഐഎമ്മിലേക്ക് പോയത്.

എന്നാല്‍ തൊഴിലാളി പ്രശ്നം മുന്‍നിര്‍ത്തി ഒരു ചെറു പ്രക്ഷോഭം പോലും നടത്തുവാന്‍ ഈകാലയളവില്‍ അവര്‍ക്കായില്ല. കൈയേറ്റക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും നിയമത്തെയും ഭരണസംവിധാനത്തെയും മറികടക്കാന്‍ സഹായിക്കുന്നതിനാണ് അധികാരം ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഗോമതി ചൂണ്ടിക്കാട്ടി.
-
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ










Click it and Unblock the Notifications