"ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്"...വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഗോമതി
"ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്"...വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി ഗോമതി
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും മൂന്നാര്‍ സമര നായിക ഗോമതി രാജി വെയ്ച്ചു. തന്റെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലൂടെ ആണ് സമര നായിക ഗോമതി രാജി വെയ്ച്ച വിവരം അറിയിച്ചത്.
എന്നെ പോലെ തന്നെ സമരങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടി അല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്നും ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ ഗോമതി വ്യക്തമാക്കി.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ഫേസ് ബുക്ക് ലൈവില്‍ പറയുമെന്നും ഗോമതി കുറിപ്പിൽ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായി സജീവം ആയി പ്രവർത്തിച്ച ശ്രീജ നെയ്യാറ്റിന്‍കരയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.
അതേ സമയം, ഗോമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ; -
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നു. എന്നെ പ പോലെ സമരങ്ങളിലൂടെ കടന്ന് വന്ന ഒരു സ്ത്രീക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടി അല്ല വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് മനസ്സിലാക്കിയാണ് ഞാന്‍ രാജി വെക്കുന്നത്. ഒരുപാട് സങ്കടങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതൊക്കെ ലൈവില്‍ വന്ന് ഞാൻ പറയാം.












Click it and Unblock the Notifications