സമരം മണിക്കെതിരെയായിരുന്നില്ലത്രേ!! പിന്നെ?വെളിപ്പെടുത്തലുമായി ഗോമതി!! മണി വിശുദ്ധനാക്കപ്പെടുന്നു?
ആദ്യ പെമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ച് മണി മൂന്നാറിലെത്തി മാപ്പു പറയുകയും രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പെമ്പിളൈ ഒരുമൈയുടെ സമരം.
മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം സമരം ചീറ്റിപ്പോയി. പത്രക്കാരും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും കൈ ഒഴിഞ്ഞതോടെ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുകയാണ് സമരത്തിന് നേതൃത്വം നല്‍കിയ ഗോമതി അഗസ്റ്റിന്‍.
ആദ്യ പെമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ച് മണി മൂന്നാറിലെത്തി മാപ്പു പറയുകയും രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പെമ്പിളൈ ഒരുമൈയുടെ സമരം. എന്നാല്‍ ഇപ്പോള്‍ പറയുന്നത് പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്നാണ്.

ഇപ്പോള്‍ പറയുന്നത്
മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയവരെ മൂന്നാര്‍ സിഐയുടെ നേതൃത്വതച്തിലുളള സംഘം ആക്രമിച്ചുവെന്നും ആക്രമണത്തില്‍ പെമ്പിളൈ ഒരുമൈ ജനറല്‍ സെക്രട്ടറി രാജേശ്വരിക്കും കൂട്ടാളികള്‍ക്കും മര്‍ദനമേറ്റിരുന്നു. ഇതിനെതിരെ ആയിരുന്നു കുത്തിയിരിപ്പ് സമരം ആരംഭിച്ചതെന്നാണ് ഗോമതി ഇപ്പോള്‍ പറയുന്നത്.

മാപ്പ് പറയണം
വിവാദ പരാമര്‍ശത്തില്‍ മന്ത്രി മണി മൂന്നാറില്‍ വന്ന് മാപ്പ് പറയണമെന്നും രാജി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണി ഇതിന് തയ്യാറായിരുന്നില്ല. സംഭവത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു.

നിലപാട് മാറ്റം
മണി മാപ്പ് പറയുന്നതുവരെ സമരം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യം നിരാഹാര സമരവും പിന്നീട് റിലേ നിരാഹാര സമരവും ആരംഭിച്ചിരുന്നു. തുടക്കത്തില്‍ സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ബിജെപി, കോണ്‍ഗ്രസ് , ആംആദ്മി അടക്കമുള്ള പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളും മറ്റ് പാര്‍ട്ടികളും കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഇതോടെയാണ് നിലപാട് മാറ്റി ഗോമതി രംഗത്തെത്തിയിരിക്കുന്നത്.

തെറ്റായ വ്യാഖ്യാനം
മണിയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ആരോപണം ഉയര്‍ന്നതോടെ പെമ്പിളൈ ഒരുമൈയുടെ സമരം അപ്രസക്തമാവുകയായിരുന്നു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മണിയും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു മണിയുടെ പരാമര്‍ശമെന്നും പ്രസംഗം മാധ്യമങ്ങള്‍ എഡിറ്റ് ചെയ്ത് വിവാദമാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ വിവാദം
ഒന്നാം മൂന്നാര്‍ പൊളിക്കലിനിടെ മാധ്യമ പ്രവര്‍ത്തകരും പൊളിക്കലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറും മദ്യപാനമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ സമരത്തിനിടെ കാട്ടിനുള്ളിലായിരുന്നു പരിപാടികള്‍ എന്ന് മണി പറഞ്ഞതായിരുന്നു വിവാദമായത്. ഇതോടെ പെമ്പിളൈ ഒരുമൈക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണവും ശക്തമായി.

പരാജയം
അതേസമയം മണിക്കെതിരെ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന് തോട്ടം തൊഴിലാളികളുടെ പിന്തുണ മുന്‍പത്തെ പോലെ ലഭിച്ചിരുന്നില്ല. ഒന്നാം സമരം വന്‍ വിജയമായിരുന്നുവെങ്കിലും രണ്ടാം സമരം പരാജയപ്പെടുകയായിരുന്നു. സമരത്തെ തെറ്റായി വ്യാഖ്യാനിച്ചതും തിരിച്ചടിയായി.












Click it and Unblock the Notifications