കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ സാധാരണ നിലയിലായി; ലക്ഷദ്വീപിലേക്ക് ഉരുകള്‍ നീങ്ങിത്തുടങ്ങി

Google Oneindia Malayalam News

കോഴിക്കോട്: കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ട് ബേപ്പൂരില്‍ കുടുങ്ങിയിരുന്ന ഉരുകള്‍ ലക്ഷദ്വീപിലേക്ക് തിരിച്ചുപോക്ക് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ാണ് ദ്വീപിലേക്കുള്ള യന്ത്രവത്കൃത ഉരുക്കളുടെ യാത്ര അധികൃതര്‍ തടഞ്ഞത്.

കഴിഞ്ഞ രണ്ടു ദിവസവും ലക്ഷദ്വീപിലെ തീരക്കടലുകളില്‍ ശക്തമായ കാറ്റുണ്ടായിരുന്നു. കൂടാതെ വന്‍ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉരുക്കള്‍ക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത്.

uru

പത്തോളം ഉരുകളാണ് ദ്വീപിലേക്ക് പുറപ്പെടാതെ ഇവിടെ കുടുങ്ങിയിരുത്. ഇവയാണ് ഇന്നലെ മുതല്‍ വീണ്ടും തിരിച്ചുപോക്ക് തുടങ്ങിയത്. ഓഖി ദുരന്ത പശ്ചാത്തലത്തില്‍ തീരദേശസേനയും തുറമുഖ വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതാണ് ഉരുകള്‍ വൈകിപ്പിക്കാന്‍ കാരണം. വലിയ പ്രശ്‌നങ്ങളില്ലാതെ കാലാവസ്ഥാമാറ്റം കടന്നുപോയതിന്റെ ആശ്വാസത്തിലാണ് അധികൃതരും നാട്ടുകാരും.

English summary
Good weather condition; Boat to Lakshadweep started moving
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X