കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിന്റെ അംശം കുറയ്ക്കാൻ ശ്രീറാം മരുന്ന് കഴിച്ചു? പോലീസിന് ആശങ്ക, ആശുപത്രിയിൽ സുഖവാസം?

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തകർ ബഷീർ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ ആശങ്ക. ശ്രീറാം ക്തത്തിൽ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചതായി പോലീസിന് സംശയമെന്ന് സൂചന. രക്ത പരിശോധന വൈകിയതിനാൽ തന്നെ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരുന്നു. അതുമാത്രമല്ല സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിലെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

<strong>കശ്മീരിൽ സംഭവിക്കുന്നതെന്ത്? അമിത് ഷാ കശ്മീർ സന്ദർശിക്കും, പേടിക്കാനൊന്നുമില്ലെന്ന് ഗവർണർ, പക്ഷേ... നാളത്തെക്കുറിച്ചറിയില്ല, ജാഗ്രതയോടെ സൈന്യം!</strong>കശ്മീരിൽ സംഭവിക്കുന്നതെന്ത്? അമിത് ഷാ കശ്മീർ സന്ദർശിക്കും, പേടിക്കാനൊന്നുമില്ലെന്ന് ഗവർണർ, പക്ഷേ... നാളത്തെക്കുറിച്ചറിയില്ല, ജാഗ്രതയോടെ സൈന്യം!

സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയിൽ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നൽകിയിട്ടുള്ളതെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത വിധം ഒരു പരുക്കും ശ്രീറാമിന് ഇല്ലെന്നിരിക്കെ ശ്രീറാമിന് വേണ്ടി പൊലീസ് വഴിവിട്ട സഹായം നൽകുകയാണെന്നാണ് ആരോപണം ഉയരുന്നത്.

എംആർ സ്കാൻ

എംആർ സ്കാൻ

എംആര്‍എ സ്കാൻ അടക്കം പരിശോധനകൾ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമൻ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന. രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് നീക്കം.

രക്ത പരിശോധന അട്ടിമറിച്ചോ?

രക്ത പരിശോധന അട്ടിമറിച്ചോ?


അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും പരിശോധനയ്ക്ക് രക്തം എടുക്കാത്ത പോലീസിന്‍റെ നടപടിയും വലിയ വിവാദമായിരുന്നു. പിന്നീട് പത്ത് മണിക്കൂർ കഴിഞ്ഞ് രക്ത സാമ്പിൾ എടുത്തെങ്കിലും പരിശോധനാ ഫലം ഇത് വരെ കിട്ടിയിട്ടില്ല. കെമിക്കൽ എക്സാമിനേഷൻ ലാബ് അവധിയാണെന്ന കാരണമാണ് പോലീസ് പറയുന്നത്. ജനറൽ ആശുപത്രിയിൽ നിന്ന് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് രക്ത പരിശോധന അട്ടിമറിക്കാനാണോ എന്നും സംശയങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്.

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത

അതേസമയം ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്കയുണ്ടെന്നു മരിച്ച മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ കുടുംബവും ആരോപിക്കുന്നുണ്ട്. കേസിൽ നീതി പൂർവ്വമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും, പ്രതിസ്ഥാനത്ത് ഉന്നതനായതിനാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകളേറെയാണെന്നും ബന്ധുക്കൾ പറയുന്നു.

സർക്കാർ നടപടി വൈകുന്നു

സർക്കാർ നടപടി വൈകുന്നു

അതേസമയം ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യാൻ സർക്കാർ വൈകുന്നു എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെയാണ്‌ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി നീളുന്നതെന്നാണ് ആരോപണം. കേസില്‍ നിര്‍ണായകമൊഴി നല്‍കിയ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെതിരെ കേസെടുത്തത് അട്ടിമറി നീക്കമെന്നും ആരോപണമുയരുന്നുണ്ട്. ദൃക്സാക്ഷിയെ പ്രതിയാക്കി ശക്തമായ മൊഴി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വഫയ്ക്കെതിരെ രണ്ട് വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ശക്തമായ തെളിവുണ്ടെന്ന് പോലീസ്

ശക്തമായ തെളിവുണ്ടെന്ന് പോലീസ്

അതേസമയം രക്ത പരിശോധന റിപ്പോർട്ട് തിങ്കളാഴ്ച ലബിക്കും. രക്തത്തിൽ മദ്യത്തിന്റെ അംശം കുറവാണെങ്കിലും അത് കേസിനെ ബാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. മനപൂർവ്വമല്ലാത്ത നരഹത്യക്ക് ശക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

സസ്പെൻഷൻ

സസ്പെൻഷൻ

മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയ കുറ്റത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിലായത്. സംസ്ഥാന സർക്കാർ സസ്‌പെന്റ് ചെയ്‌തില്ലെങ്കിലും, റിമാന്റിലായി 24 മണിക്കൂർ കഴിയുമ്പോൾ ശ്രീറാം സ്വാഭാവികമായി സസ്പെൻഷനിലാകുമെന്നാമ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സസ്പെൻഷൻ കാലത്ത് വേതനത്തിന്റെ വേതനത്തിന്റെ 40-45 ശതമാനം മാത്രമായിരിക്കും കിട്ടുക.

കേന്ദ്രത്തെ അറിയിക്കണം

കേന്ദ്രത്തെ അറിയിക്കണം


കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സ്വാഭാവികമായ രീതിയിൽ സർവ്വീസിൽ നിന്ന് പുറത്താക്കപ്പെടും. ഈ തീരുമാനം സംസ്ഥാന സർക്കാരാണ് എടുക്കേണ്ടത്. അത് കേന്ദ്രസർക്കാരിനെ അറിയിക്കണം എന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തെ എതിർക്കാൻ കേന്ദ്രത്തിനാകില്ലെന്നും നിയമ വിദഗ്ധർ അബിപ്രായപ്പെടുന്നു.

English summary
Good facilities including AC room for Sriram venkitaraman in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X